
ആപ്പിൾ ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ ഐഫോണായ ഐഫോൺ 17 എയർ ആണ് ഇപ്പോൾ ടെക്ക് ലോകത്തെ ചർച്ചാ വിഷയം. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്‌തത് മുതൽ ഐഫോൺ എയര്‍ ടെക് പ്രേമികളുടെ ശ്രദ്ധ ആകർഷിക്കുന്നു. ഐഫോൺ എയറിനൊപ്പം, ആപ്പിൾ അതിന്‍റെ നേർത്ത ബോഡിക്ക് അനുയോജ്യമാക്കുന്നതിനും ഉപയോഗക്ഷമത വർധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌ത പുതിയ ആക്‌സസറികളുടെ ഒരു സെറ്റ് പുറത്തിറക്കി. ദൈനംദിന ഉപയോഗത്തിനുള്ള പ്രായോഗിക സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം ഫോണിന്‍റെ രൂപകൽപ്പന പൂർത്തീകരിക്കുന്നതിനുമാണ് ഐഫോൺ എയറിനായി ആപ്പിൾ ആക്‌സസറി ഇക്കോസിസ്റ്റം അവതരിപ്പിച്ചത്. ഇതിൽ ഒരു ട്രാൻസ്യുറന്‍സ് കേസ്, ഒരു മിനിമലിസ്റ്റ് ബമ്പർ, ഒരു ക്രോസ്ബോഡി സ്ട്രാപ്പ്, ഒരു മാഗ്സേഫ് ബാറ്ററി പായ്ക്ക് എന്നിവയുൾപ്പെടെയുള്ള ആക്‌സസറികൾ ഉൾപ്പെടുന്നു. ഇതാ ഇതിനേക്കുറിച്ച് അറിയേണ്ടതെല്ലാം
മാഗ്‌സേഫുള്ള ഐഫോൺ എയർ കേസ്
ഫ്രോസ്റ്റഡ് ഇന്‍റീരിയറും ഉയർന്ന ഗ്ലോസ് എക്സ്റ്റീരിയറും ഉള്ള വളരെ നേർത്ത ട്രാൻസ്ലന്‍റേറ്റഡ് കേയിസാണിത്. ഇത് പോറലുകളിൽ നിന്നും വെള്ളത്തുള്ളികളിൽ നിന്നും സംരക്ഷിക്കുന്നതിനായി നൽകിയ ഈ കേസ് ശക്തമായ പോളികാർബണേറ്റ് ഫ്രെയിം ആണ്. ഫ്രോസ്റ്റ്, ഷാഡോ എന്നീ രണ്ട് ഫിനിഷുകളിൽ ഇത് ലഭ്യമാണ്,
ഐഫോൺ എയർ ബമ്പർ
ഒരു ശക്തമായ പോളികാർബണേറ്റ് ബമ്പർ കേസും അവതരിപ്പിച്ചിട്ടുണ്ട്. നാല് നിറങ്ങളിൽ ലഭ്യമായ ഒരു മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ കേയിസാണിത്. കൂടുതൽ എഡ്‌ജ് സംരക്ഷണത്തിനായി ഇത് ഐഫോൺ എയറിനെ ശക്തമായ പോളികാർബണേറ്റ് ഡിസൈൻ ഉപയോഗിച്ച് ഫ്രെയിം ചെയ്യുന്നു.
ക്രോസ്ബോഡി സ്ട്രാപ്പ്
100 ശതമാനം പുനരുപയോഗിച്ച നൂലുകളിൽ നിന്ന് നിർമ്മിച്ച ഈ സ്ട്രാപ്പിൽ നീളം എളുപ്പത്തിൽ ക്രമീകരിക്കുന്നതിനായി വഴക്കമുള്ള കാന്തങ്ങളും സ്റ്റെയിൻലെസ് സ്റ്റീൽ സ്ലൈഡിംഗ് സംവിധാനങ്ങളും ഉണ്ട്. ഇത് 10 നിറങ്ങളിൽ ലഭ്യമാണ്.
ഐഫോൺ എയർ മാഗ്‌സേഫ് ബാറ്ററി
ഈ നേർത്തതും ഭാരം കുറഞ്ഞതുമായ ബാറ്ററി പായ്ക്ക് ഡിവൈസിന്‍റെ പിൻഭാഗത്ത് സുഗമമായി ഘടിപ്പിക്കാം. ഐഫോൺ എയറിനൊപ്പം ഉപയോഗിക്കുമ്പോൾ 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകാൻ ഇതിന് കഴിയും.