ചില മോഡല്‍ ഐഫോണുകള്‍ ഇനി ലഭിക്കില്ല

By Web TeamFirst Published Jul 16, 2019, 5:44 PM IST
Highlights

2016 ല്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ, 2015 ല്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 6എസ്, ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്  എന്നിവയാണ് ഉടന്‍ ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിക്കുന്ന മോഡലുകള്‍. ഐഫോണ്‍ 7ന്‍റെ വില ഇപ്പോള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് 40000 രൂപയ്ക്കാണ്. 
 

ഴയ മോഡല്‍ ഐഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആപ്പിളിന്‍റെ ഏറ്റവും അവസാനം ഇറങ്ങിയ മോഡലുകളായ ഐഫോണ്‍ XR, ഐഫോണ്‍ XS Max, ഐഫോണ്‍ XS എന്നിവയ്ക്ക് ആളുകള്‍ കുറയുകയും ആപ്പിളിന്‍റെ പഴയ മോഡലുകളായ ആപ്പിള്‍ ഐഫോണ്‍ 6, ഐഫോണ്‍ 6എസ് എന്നിവയില്‍ ഇപ്പോഴും ആളുകള്‍ താല്‍പ്പര്യം കാണിക്കുന്നതുമാണ് ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2016 ല്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ എസ്ഇ, 2015 ല്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 6എസ്, ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ്  എന്നിവയാണ് ഉടന്‍ ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിക്കുന്ന മോഡലുകള്‍. ഐഫോണ്‍ 7ന്‍റെ വില ഇപ്പോള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നത് 40000 രൂപയ്ക്കാണ്. 

ഐഫോണ്‍ 6 മോഡലുകള്‍ ഇപ്പോഴും വില്‍പ്പനയില്‍ ഉണ്ടെങ്കിലും ഈ മോഡല്‍ അടുത്ത് തന്നെ വരുന്ന ഐഒഎസ് 13 ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യില്ല. ഇതോടെ ഇവ സ്വഭാവികമായി വിപണി വിടും. ഇതിന് പുറമേ പ്രീമിയം മോഡലുകളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഉടന്‍ തന്നെ ഐഫോണ്‍ എസ്ഇയുടെ നിര്‍മ്മാണവും ആപ്പിള്‍ അവസാനിപ്പിക്കും എന്നാണ് വാര്‍ത്ത. ഐഫോണ്‍ 6 മോഡലുകള്‍ ഇപ്പോള്‍ 30,000 താഴെയുള്ള വിലയിലാണ് വില്‍ക്കുന്നത്. 

എന്നാല്‍ പ്രീമിയം മോഡലുകളില്‍ ശ്രദ്ധ പതിപ്പിച്ച് വില്‍പ്പന വലുതാക്കിയാല്‍ മാത്രമേ ലാഭം കൂട്ടുവാന്‍ കഴിയൂ എന്നതാണ് ആപ്പിളിനെ ഇത്തരം തീരുമാനത്തിലേക്ക് എത്തിച്ചത് എന്നാണ് ഇക്കണോമിക് ടൈംസ്  റിപ്പോര്‍ട്ട് പറയുന്നത്. അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് പോലുള്ള ചൈനീസ് മോഡലുകള്‍ പ്രീമിയം ബ്രാന്‍റ് പതിപ്പുകളില്‍ ഉണ്ടാക്കുന്ന കുതിപ്പാണ് ആപ്പിളിനെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

click me!