7000 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്, 50 എംപി സെല്‍ഫി ക്യാമറ; ഐക്യു 15 ലോഞ്ച് ഉടന്‍

Published : Oct 02, 2025, 02:51 PM IST
iqoo 15

Synopsis

ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ ഐക്യു 15 ഒക്‌ടോബറില്‍ പുറത്തിറക്കും. ഐക്യു 15 ഫോണിന്‍റെ ചിപ്, ബാറ്ററി, ക്യാമറ, സുരക്ഷ അടക്കം നിരവധി ഫീച്ചറുകള്‍ ചോര്‍ന്നു.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു അടുത്ത ഫ്ലഗ്‌ഷിപ്പ് മൊബൈലായ ഐക്യു 15 (iQOO 15) ചൈനയില്‍ ഈ മാസം അവതരിപ്പിക്കും. ഇതിന് പിന്നാലെ ഇന്ത്യയടക്കമുള്ള വിപണികള്‍ക്കായി ഐക്യു 15ന്‍റെ ആഗോള ലോഞ്ചുമുണ്ടാകും. ലോഞ്ചിന്‍റെ കൃത്യമായ തീയതികള്‍ കമ്പനി പ്രഖ്യാപിക്കുന്നതേയുള്ളൂ. പ്രകാശനത്തിന് മുന്നോടിയായി ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രൊസസര്‍, ക്യാമറ, ബാറ്ററി അടക്കമുള്ള ഫീച്ചറുകള്‍ പുറത്തുവന്നു. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസറിലാണ് ഐക്യു 15 എത്തുക എന്നാണ് ദി മിന്‍റിന്‍റെ റിപ്പോര്‍ട്ട്.

ഐക്യു 15: എന്തൊക്കെ പ്രതീക്ഷിക്കാം

6.85 ഇഞ്ച് 2K സാംസങ് ഫ്ലാറ്റ് ഡിസ്‌പ്ലെയോടെയാണ് ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക എന്നാണ് സൂചന. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉറപ്പുനല്‍കുന്ന ഡിസ്‌പ്ലെയായിരിക്കുമിത്. ഐക്യു 15ല്‍ ഉള്‍പ്പെടുക പുത്തന്‍ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പാണെന്ന് (Snapdragon 8 Elite Gen 5 processor) ഇതിനകം ഉറപ്പായിട്ടുണ്ട്. ഐക്യു തന്നെ വികസിപ്പിച്ച ക്യു3 ചിപ്പും ഇതിലുണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മുന്‍ഭാഗത്ത് 50 എംപിയുടെ സെല്‍ഫി ക്യാമറ വരുമ്പോള്‍ റിയര്‍ ക്യാമറ വിശദാംശങ്ങള്‍ ഇതുവരെ പുറത്തായിട്ടില്ല. ഐക്യു 15ല്‍ 7,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും 100 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും വരുമെന്ന സൂചനയും പ്രതീക്ഷ നല്‍കുന്നതാണ്. മുന്‍ഗാമിയിലെ പോലെ തന്നെ ഐപി68, ഐപി69 റേറ്റിംഗ് ആവും ഐക്യു 15നും വരാന്‍ സാധ്യത.

ഇന്ത്യയിലും ഒറിജിന്‍ഒഎസ് 6

ചൈനയില്‍ ഒറിജിന്‍ഒഎസ് 6-ലായിരിക്കും ഐക്യു 15ന്‍റെ പ്രവര്‍ത്തനം. ഇന്ത്യന്‍ വേരിയന്‍റിനും ഇതേ ഒഎസ് തന്നെയാണ് ഉണ്ടാവുക. എന്നാല്‍ ചൈനയിലെ ഒറിജിന്‍ഒഎസ് 6-ല്‍ നിന്ന് നേരിയ മാറ്റങ്ങള്‍ ഇന്ത്യന്‍ വേര്‍ഷനുണ്ടാകും. ഒറിജിന്‍ഒഎസ് 6 ഒക്‌ടോബര്‍ 15ന് ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കും.

PREV
Read more Articles on
click me!

Recommended Stories

6000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍; റെഡ്‌മി 15സി 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി
സാംസങ് ഗാലക്‌സി ടാബ് എ11+ ഇന്ത്യയില്‍; ഫീച്ചറുകളും വിലയും