100 വാട്‌സ് ചാർജിംഗ്, 2കെ റെസല്യൂഷൻ ഡിസ്‌പ്ലേ; വരുന്നു ഐക്യു നിയോ 11 സീരീസ്

Published : Jul 23, 2025, 12:16 PM ISTUpdated : Jul 23, 2025, 12:21 PM IST
iQOO Neo 10

Synopsis

ഐക്യു നിയോ 11, നിയോ 11 പ്രോ എന്നിവ യഥാക്രമം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ്, ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റുകളിൽ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്

ഐക്യു നിയോ 10 പ്രോ, ഐക്യു നിയോ 10 എന്നീ ഫോണുകൾ കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയിരുന്നു. കമ്പനി ഇപ്പോൾ നിയോ 11 സീരീസിൽ പ്രവർത്തിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. പുതിയ ഹാൻഡ്‌സെറ്റുകളുടെ വരവ് ഐക്യു ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഐക്യു നിയോ 11, നിയോ 11 പ്രോ എന്നിവയുടെ ഡിസ്‌പ്ലേയും ബാറ്ററിയും സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ലീക്കായി. 2കെ റെസല്യൂഷൻ ഡിസ്‌പ്ലേകളും 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇവയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ വെയ്‌ബോയിൽ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വരാനിരിക്കുന്ന രണ്ട് മിഡ്-റേഞ്ച് സ്‌മാർട്ട്‌ഫോണുകളുടെ സവിശേഷതകൾ പങ്കിട്ടു. പോസ്റ്റിൽ ഡിവൈസുകളുടെ പേര് നേരിട്ട് പറയുന്നില്ലെങ്കിലും ഇവ ഐക്യു നിയോ 11 സീരീസുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ടുകൾ. ഐക്യു നിയോ 11, നിയോ 11 പ്രോ എന്നിവയിൽ 2കെ റെസല്യൂഷനോടുകൂടിയ 6.8എക്സ് ഇഞ്ച് ഡിസ്‌പ്ലേകൾ ഉണ്ടായിരിക്കുമെന്നാണ് സൂചന. അൾട്രാസോണിക് ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്‍റ് സ്‌കാനർ ഈ ഫോണുകള്‍ വാഗ്‍ദാനം ചെയ്‌തേക്കാം. രണ്ട് ഹാൻഡ്‌സെറ്റുകളിലും ഒരു മെറ്റൽ മിഡിൽ ഫ്രെയിം ഉണ്ടെന്നും 100 വാട്‌സ് ചാർജിംഗ് പിന്തുണയ്‌ക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ വർഷത്തെ നിയോ 10 സീരീസ് പോലെ, വരാനിരിക്കുന്ന ഐക്യു നിയോ 11 ഉം, നിയോ 11 പ്രോയും യഥാക്രമം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ്, ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റുകളിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐക്യു നിയോ 10 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 9400 സോക് ചിപ്‌സെറ്റാണ് വരാന്‍ സാധ്യത. അതേസമയം, ഐക്യു നിയോ 10 ചൈനീസ് പതിപ്പിന് സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസി ലഭിച്ചേക്കും.

ഐക്യു നിയോ 11 സീരീസിൽ 7,000 എംഎഎച്ച് ബാറ്ററികളും 2കെ റെസല്യൂഷൻ ഡിസ്‌പ്ലേകളും ഉണ്ടാകുമെന്ന് ആദ്യകാല റിപ്പോർട്ടുകൾ സൂചന നൽകിയിരുന്നു. എങ്കിലും ലൈനപ്പിൽ മെറ്റൽ മിഡിൽ ഫ്രെയിം ഒഴിവാക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. ലോഞ്ച് അടുക്കുമ്പോൾ സീരീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു.

6.78 ഇഞ്ച് (1,260 x 2,800 പിക്സലുകൾ) അമോലെഡ് 8ടി എല്‍ടിപിഒ കർവ്ഡ് ഡിസ്പ്ലേകളും 50-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുകളുമുള്ള ഐക്യു നിയോ 10 പ്രോയും ഐക്യു നിയോ 10 ഉം കഴിഞ്ഞ വർഷം നവംബറിൽ ചൈനയിൽ അനാച്ഛാദനം ചെയ്‌തിരുന്നു. ഇവയ്ക്ക് 16 മെഗാപിക്‌സൽ സെൽഫി ഷൂട്ടറുകളുണ്ട്. കൂടാതെ 120 വാട്‌സ് വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,100 എംഎഎച്ച് ബാറ്ററിയും വാഗ്‌ദാനം ചെയ്യുന്നു. പ്രോ മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 9400 SoC-യിലാണ് പ്രവർത്തിക്കുന്നത്, അതേസമയം വാനില മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 സോക് ഉണ്ട്. ഗെയിമിംഗിനായി ഐക്യു സ്വയം വികസിപ്പിച്ച ക്യു2 ചിപ്പാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ചൈനീസ് വേരിയന്‍റിൽ നിന്ന് വ്യത്യസ്‌തമായ സവിശേഷതകളോടെ ഈ വർഷം മെയ് മാസത്തിൽ ഐക്യു നിയോ 10 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 8 ജിബി + 128 ജിബി ഓപ്ഷന് 31,999 രൂപയായിരുന്നു പ്രാരംഭ വില. ഇന്ത്യൻ വേരിയന്‍റിൽ സ്‌നാപ്ഡ്രാഗൺ 8 എസ് ജെൻ 4 ചിപ്‌സെറ്റും 120 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് സജ്ജീകരിച്ചിരുന്നത്. 32 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇതിനുണ്ടായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി