JioPhone Next : 'എക്‌സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്' ഓഫറുമായി റിലയന്‍‍സ് ജിയോ

By Web TeamFirst Published May 18, 2022, 5:35 PM IST
Highlights

ജിയോഫോൺ നെക്സ്റ്റ് ‘എക്സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്’ ഓഫറിലൂടെ സ്മാർട് ഡിജിറ്റൽ ലൈഫ് ആസ്വദിക്കാൻ കൂടുതല്‍ ഉപയോക്താക്കളെയാണ് ജിയോ പ്രതീക്ഷിക്കുന്നത്.

'ജിയോഫോൺ നെക്സ്റ്റ് (JioPhone next) എക്‌സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്' ഓഫർ പ്രഖ്യാപിച്ച് ജിയോ. പുതിയ ഓഫർ അനുസരിച്ച്, ഉപഭോക്താക്കൾക്ക് പ്രവർത്തനക്ഷമമായ 4 ജി ഫീച്ചർ ഫോണോ സ്മാർട് ഫോണോ കേവലം 4,499 രൂപയ്ക്ക് ഒരു പുതിയ ജിയോഫോൺ നെക്സ്റ്റുമായി എക്സേഞ്ച് ചെയ്യാം.

ജിയോഫോൺ നെക്സ്റ്റ് ‘എക്സ്‌ചേഞ്ച് ടു അപ്‌ഗ്രേഡ്’ ഓഫറിലൂടെ സ്മാർട് ഡിജിറ്റൽ ലൈഫ് ആസ്വദിക്കാൻ കൂടുതല്‍ ഉപയോക്താക്കളെയാണ് ജിയോ പ്രതീക്ഷിക്കുന്നത്. റിലയൻസ് റീട്ടെയില്‍ ഷോറൂമുകളായ ജിയോമാർട്ട് ഡിജിറ്റൽ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും ഈ ഓഫർ റിലയന്‍സ് ലഭ്യമാക്കുന്നു. 

ജിയോഫോണ്‍ നെക്സ്റ്റ് പ്രത്യേകതകള്‍

ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗുള്ള കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉള്ള 5.45 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്പ്ലേയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. 1.3GHz ക്ലോക്ക് ചെയ്യുന്ന ക്വാഡ് കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 215 ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്, 2 ജിബി റാമുമായി ചേര്‍ത്ത 32ജിബി സ്റ്റോറേജ് ഇതിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം. 

ബാറ്ററിയുടെ കാര്യത്തില്‍, സ്മാര്‍ട്ട്ഫോണില്‍ 3500 എംഎഎച്ച് ബാറ്ററിയുണ്ട്. വൈ-ഫൈ, ബ്ലൂടൂത്ത് 4.1, ഓഡിയോ ജാക്ക്, മൈക്രോ-യുഎസ്ബി എന്നിവയുള്‍പ്പെടെ കണക്റ്റിവിറ്റിക്ക് വേണ്ടിയുള്ള വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇതിലുണ്ട്.

ജിയോ ഫോൺ മാതൃക ആഗോള തലത്തിൽ പരീക്ഷിക്കാൻ ഗൂഗിൾ

റിലയൻസ് ജിയോ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണായ ജിയോ ഫോൺ നെക്സ്റ്റിന്റെ (Jio Phone Next) മാതൃകയിൽ ആഗോള തലത്തിൽ സ്മാർട്ട്ഫോൺ (Smartphone) ഇറക്കാൻ ഗൂഗിൾ (Google) ആലോചിക്കുന്നു. ഇപ്പോൾ റിലയൻസുമായി ബിസിനസ് പങ്കാളിത്തമുള്ള ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്തർദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ജിയോ ഫോൺ നെക്സ്റ്റിനെ ഇന്ത്യൻ വിപണിയിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് ഗൂഗിൾ ഇന്ത്യ കൺട്രി ഹെഡ് സഞ്ജയ് ഗുപ്ത പറഞ്ഞു. അടുത്ത് നാല് മുതൽ എട്ട് പാദവാർഷികങ്ങൾക്കുള്ളിൽ ഈ മാതൃകയെ അന്തർദേശീയ തലത്തിൽ അവതരിപ്പിക്കുന്നതിനാണ് ആലോചന. 2023 അവസാനത്തോടെ ജിയോ ഫോൺ മാതൃകയിൽ പുതിയ ഫോൺ ആഗോള തലത്തിൽ അവതരിപ്പിച്ചേക്കും.

click me!