ഇന്ത്യക്കാരെ കയ്യിലെടുക്കാന്‍ ഒരു കുഞ്ഞ് ഫോണ്‍; ലാവ യുവ സ്റ്റാര്‍ 3 പുറത്തിറങ്ങി

Published : Feb 14, 2026, 04:07 PM IST
Lava Yuva Star 3

Synopsis

ലാവ ഇന്ത്യയില്‍ യുവ സീരീസിലേക്ക് ഒരു ഫോണ്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ലാവ യുവ സ്റ്റാര്‍ 3 എന്നാണ് ഈ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പേര്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ലാവ യുവ യുവ സ്റ്റാര്‍ 2-വിന്‍റെ പിന്‍ഗാമിയാണ് യുവ സ്റ്റാര്‍ 3.

ദില്ലി: വളരെ സാധാരണമായ സ്‌മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞുനടക്കുന്നവര്‍ക്കായി ലാവ പുത്തന്‍ ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ദീര്‍ഘനേരം ഉപയോഗിക്കാന്‍ കഴിയുന്ന നിലയില്‍ ലാവ യുവ സ്റ്റാര്‍ 3 (Lava Yuva Star 3) സ്‌മാര്‍ട്ട്‌ഫോണാണ് ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ചത്. ഈ ഫോണിന് 7,499 രൂപ മാത്രമാണ് വില. എന്താണ് ലാവ യുവ സ്റ്റാര്‍ 3 ഫോണിന്‍റെ സവിശേഷതകള്‍ എന്ന് വിശദമായി അറിയാം.

ലാവ യുവ സ്റ്റാര്‍ 3  സവിശേഷതകള്‍

ലാവ ഇന്ത്യയില്‍ യുവ സീരീസിലേക്ക് ഒരു ഫോണ്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ലാവ യുവ സ്റ്റാര്‍ 3 എന്നാണ് ഈ സ്‌മാര്‍ട്ട്‌ഫോണിന്‍റെ പേര്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ ലാവ യുവ സ്റ്റാര്‍ 2-വിന്‍റെ പിന്‍ഗാമിയാണ് യുവ സ്റ്റാര്‍ 3. ആദ്യമായി സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരെയാണ് ഈ സ്‌മാര്‍ട്ട്‌ഫോണ്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ലോങ് ബാറ്ററി ലൈഫാണ് ലാവ ഈ ഫോണിന് വാഗ്‌ദാനം ചെയ്യുന്ന പ്രധാന ഫീച്ചര്‍. 6.75 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി സ്‌ക്രീനാണ് ലാവ യുവ സ്റ്റാര്‍ 3യിലുള്ളത്. 90 ഹെര്‍ട്‌സ് ആണ് ഈ ഫോണിന്‍റെ റിഫ്രഷ് റേറ്റ്. യുണിസോക് എസ്‌സി9863എ പ്രോസസറില്‍ തയ്യാറാക്കിയിരിക്കുന്ന യുവ സ്റ്റാര്‍ 3 ഫോണില്‍ 4 ജിബി റാമും 4 ജിബി വെര്‍ച്വല്‍ റാമും നല്‍കിയിരിക്കുന്നു. ആന്‍ഡ്രോയ്‌ഡ് 15 ഗോ എഡിഷന്‍ അടിസ്ഥാനത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ലാവ യുവ സ്റ്റാര്‍ 3 വില

വെള്ളത്തിലും പൊടിയിലും നിന്നുള്ള സുരക്ഷയ്‌ക്ക് ഐപി64 റേറ്റിംഗ് ലഭിച്ചിരിക്കുന്ന ലാവ യുവ സ്റ്റാര്‍ 3 സ്‌മാര്‍ട്ട്‌ഫോണില്‍ 13എംപി റിയര്‍ ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്. യുഎസ്‌ബി ടൈപ്പ്-സി വഴി 10 വാട്‌സ് ചാര്‍ജിംഗ് വേഗതയുള്ള 5,000 എംഎഎച്ച് ബാറ്ററി യുവ സ്റ്റാര്‍ 3യില്‍ ചേര്‍ത്തിരിക്കുന്നത്. നാനോ + നാനോ സിം, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, 3.5എംഎം ഓഡിയോ ജാക്ക്, ഡുവല്‍ 4ജി VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. രണ്ട് നിറങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ലാവ യുവ സ്റ്റാര്‍ 3 സ്‌മാര്‍ട്ട്‌ഫോണിന്‍റെ 4GB + 64GB മോഡലിന് വില 7,499 രൂപയാണ്.

 

PREV
Read more Articles on
click me!

Recommended Stories

സാംസങിന്‍റെ അടുത്ത എഐ സ്‌മാർട്ട്ഫോണിനായി പ്രീ-റിസർവ് ചെയ്യാം; ഗാലക്‌സി എസ്26 സീരീസ് ബുക്ക് ചെയ്‌താല്‍ എന്തൊക്കെ നേട്ടം?
50എംപി ക്യാമറ, 256ജിബി സ്റ്റോറേജ് വെറും 12000 രൂപയ്ക്ക്; ഹോണറിന്‍റെ പുതിയ 5ജി ഫോൺ