iPhone 13 price cut : ഏറ്റവും പുതിയ ഐഫോണ്‍ 13 കൊതിപ്പിക്കുന്ന വിലക്കുറവില്‍; ഓഫര്‍ ഇങ്ങനെ

Published : May 04, 2022, 11:11 AM IST
iPhone 13 price cut : ഏറ്റവും പുതിയ ഐഫോണ്‍ 13 കൊതിപ്പിക്കുന്ന വിലക്കുറവില്‍; ഓഫര്‍ ഇങ്ങനെ

Synopsis

മേപ്പിള്‍ സ്റ്റോര്‍ വെബ്‌സൈറ്റിലെ ഒരു ബാനർ അനുസരിച്ച്, ഐഫോണ്‍ 13 128ജിബിക്ക് 44,477 രൂപയുടെ വലിയ കിഴിവോടെ ലഭ്യമാണ് എന്നാണ് പറയുന്നത്. 

ദില്ലി: ആപ്പിൾ ഐഫോൺ 13 ഒരോ സ്മാര്‍ട്ട് ഫോണ്‍ പ്രേമിക്കും താല്‍പ്പര്യമുള്ള ഒരു ഫോണാണ്. ഐഫോണ്‍ 13 (IPhone 13) മിതമായ വിലയില്‍ ലഭിക്കാന്‍ പുതിയ ഡീലുകൾ ആഗ്രഹിക്കുന്നവർക്ക് ഇപ്പോള്‍ ആകർഷകമായ കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും (Exchange Offer) ഉണ്ട്. ഐഫോണ്‍ 128ജിബി സ്റ്റോറേജ് വേരിയൻറ് 35,513 രൂപയ്ക്ക് വാങ്ങാന്‍ അവസരമുണ്ട്. ആപ്പിൾ പ്രീമിയം റീസെല്ലറായ മേപ്പിൾ സ്റ്റോറിൽ (Maple Store) ലഭ്യമായ  ഓഫറുകൾ പ്രയോഗിച്ചതിന് ശേഷം കുറഞ്ഞ വിലയിൽ ഐഫോണ്‍ 13 ലഭിക്കും.

മേപ്പിൾ സ്റ്റോറിൽ എല്ലാ ഐഫോണ്‍ 13 മോഡലുകൾക്കും കിഴിവുകൾ നൽകുന്നുണ്ട്. നിലവിൽ, ഹാൻഡ്‌സെറ്റ് 79,990 വിലയ്ക്ക് വാങ്ങാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2022ലെ ആമസോൺ സമ്മർ സെയിലിൽ ആപ്പിൾ ഐഫോൺ മോഡൽ 66,900 രൂപയ്ക്ക് വിൽക്കുമെന്ന് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ സമ്മര്‍ സെയില്‍‍ 2022 (Amazon Summer Sale 2022) ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

മേപ്പിള്‍ സ്റ്റോര്‍ വെബ്‌സൈറ്റിലെ ഒരു ബാനർ അനുസരിച്ച്, ഐഫോണ്‍ 13 128ജിബിക്ക് 44,477 രൂപയുടെ വലിയ കിഴിവോടെ ലഭ്യമാണ് എന്നാണ് പറയുന്നത്. ഇതിന് പുറമേ ഇതേ സ്റ്റോറില്‍ നിന്നും 35,513 രൂപ വിലയില്‍ ഈ ഫോണ്‍ വാങ്ങാം. കുറഞ്ഞ വിലയിൽ മാപ്പിൾ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് 10,387, എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളിൽ 5,000 ക്യാഷ്ബാക്ക്, 5,000 എക്‌സ്‌ചേഞ്ച് ബോണസ്, 24,000 ബൈബാക്ക് മൂല്യം എന്നിവ ഉപയോഗപ്പെടുത്തിയാണ് അത്ഭുതപ്പെടുത്തുന്ന വിലയില്‍ ഇത് സാധ്യമാകുന്നത്.

എന്നിരുന്നാലും, എക്‌സ്‌ചേഞ്ച് ബോണസ് സ്റ്റോറുകളിൽ മാത്രമേ ലഭ്യമാകൂ, നല്ല നിലയിലുള്ള ഐഫോണ്‍11 മോഡലുകള്‍ക്ക് ഇത് ബാധകമാണ്. കൂടാതെ, ഐഫോൺ 13 ന്റെ എല്ലാ മോഡലുകളും കിഴിവുകളും ക്യാഷ്ബാക്കും ലഭ്യമാണെന്ന് സ്റ്റോർ പറഞ്ഞു, അത് വാങ്ങുന്ന ഐഫോൺ മോഡലിനെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് സ്‌മാർട്ട്‌ഫോൺ വാങ്ങണമെങ്കിൽ, റീസെല്ലറുടെ വെബ്‌സൈറ്റിൽ ബൈബാക്ക് ഓഫറിനായി രജിസ്റ്റർ ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി