ശക്തമായ ഫീച്ചറുകളോടെ ഒരു പ്രീമിയം സ്‍മാർട്ട്ഫോൺ; മോട്ടോറോള എഡ്‍ജ് 70 പ്രോ ഏപ്രിൽ 22-ന് ഇന്ത്യയിൽ എത്തും

Published : Apr 16, 2026, 09:29 AM IST
Motorola Edge 70 Fusion (File)

Synopsis

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള എഡ്‍ജ് 70 പ്രോ ഏപ്രിൽ 22-ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം ചിപ്പ്, 50എംപി ക്യാമറ, 6500 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച സവിശേഷതകളോടെ ഫ്ലിപ്‍കാർട്ടിലൂടെയാണ് ഫോൺ ലഭ്യമാകുക.

ഇന്ത്യൻ സ്‍മാർട്ട്ഫോൺ വിപണിയിൽ കൂടുതൽ മത്സരത്തിന് തുടക്കമിടാൻ മോട്ടോറോള വീണ്ടും ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള എഡ്‍ജ് 70 പ്രോയുടെ (Motorola Edge 70 Pro) ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിൽ 22-നാണ് ഈ പ്രീമിയം സ്‍മാർട്ട്ഫോൺ രാജ്യത്ത് അവതരിപ്പിക്കുക. ഫ്ലിപ്‍കാർട്ടിലെ മൈക്രോസൈറ്റ് വഴിയാണ് ഈ വിവരം പുറത്തുവന്നത്. ലോഞ്ചിന് പിന്നാലെ ഈ ഫോൺ ഫ്ലിപ്‍കാർട്ടിലൂടെ തന്നെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

മോട്ടോറോള എഡ്‍ജ് 70 പ്രോ സവിശേഷതകള്‍

മാർച്ചിൽ പുറത്തിറങ്ങിയ മോട്ടോറോള എഡ്‍ജ് 70 ഫ്യൂഷൻ മോഡലിന് പിന്നാലെയാണ് ഈ പുതിയ മോഡൽ എത്തുന്നത്. ഡിസൈനിൽ പ്രത്യേക ശ്രദ്ധ നൽകിയിരിക്കുന്ന എഡ്‍ജ് 70 പ്രോ പാന്‍റോൺ ടീയിൽ സാറ്റിൻ ലക്‌സ് ഫിനിഷ്, പാന്‍റോൺ ടൈറ്റാനിൽ ടെയ്‌ലർ ചെയ്‌ത ഫാബ്രിക് ഫിനിഷ്, പാന്‍റോൺ ലില്ലി വൈറ്റ് ഷേഡിൽ മാർബിൾ ഫിനിഷ് എന്നിവ ഉൾപ്പെടെ മൂന്ന് വ്യത്യസ്‍ത ഫിനിഷുകളിലാണ് ലഭിക്കുക. ഇതിലൂടെ പ്രീമിയം ലുക്കിനൊപ്പം വ്യത്യസ്‍തമായ അനുഭവം നൽകുകയാണ് ലക്ഷ്യം.

ഡിസ്‌പ്ലേയുടെ കാര്യത്തിൽ 6.8 ഇഞ്ച് അമോലെഡ് 1.5K സ്ക്രീനാണ് ഈ സ്‍മാർട്ട് ഫോണിന് മോട്ടറോള നൽകിയിരിക്കുന്നത്. 144 ഹെര്‍ട്‌സ് വരെ റിഫ്രെഷ് റേറ്റും 5,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള ഈ സ്ക്രീൻ മികച്ച ദൃശ്യാനുഭവം ഉറപ്പാക്കും. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും MIL-STD-810H സ്റ്റാൻഡേർഡും ഉൾപ്പെടുത്തിയതിനാൽ ഫോണിന്‍റെ ഈടുനിൽപ്പും ഉറപ്പാക്കുന്നു. ഐപി68, ഐപി69 റേറ്റിംഗുകൾ ഫോണിനെ വെള്ളത്തിലും പൊടിയിലും നിന്ന് സംരക്ഷിക്കും.

മോട്ടോറോള എഡ്‍ജ് 70 പ്രോ ക്യാമറ, സ്റ്റോറേജ്

4nm മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം ചിപ്പാണ് മോട്ടോറോള എഡ്‍ജ് 70 പ്രോ ഫോണിന്‍റെ ഹൃദയം. 12 ജിബി വരെ റാം പിന്തുണയോടെ മികച്ച സ്‍പീഡും സ്‍മൂത്ത് പെർഫോർമൻസും ലഭിക്കും. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയ ഹെലോ യുഐയിൽ പ്രവർത്തിക്കുന്ന ഈ ഫോൺ മൂന്ന് വർഷത്തെ ഒഎസ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭ്യമാക്കും. ഫോട്ടോഗ്രഫി പ്രേമികൾക്കായി, 50എംപി സോണി LYT-710 പ്രൈമറി ക്യാമറ, 50എംപി അൾട്രാവൈഡ് ലെൻസ്, 50എംപി ഫ്രണ്ട് ക്യാമറ എന്നിവ ഈ സ്‍മാർട്ട്ഫോണില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. 4കെ 60fps വീഡിയോ റെക്കോർഡിംഗ് എല്ലാ ക്യാമറകളിലും ലഭ്യമാകുന്നതും ശ്രദ്ധേയമാണ്.

6,500 എംഎഎച്ച് ബാറ്ററിയോടുകൂടിയ മോട്ടോറോള എഡ്‍ജ് 70 പ്രോ രണ്ട് ദിവസത്തിലധികം ചാർജ്ജിംഗ് കപ്പാസിറ്റി വാഗ്‌ദാനം ചെയ്യും. 90 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ചാർജർ ബോക്‌സിൽ ഉൾപ്പെടുത്തിയതും പ്രത്യേകതകളാണ്. ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ, എഐ അടിസ്ഥാനമാക്കിയ ഫീച്ചറുകൾ തുടങ്ങിയവയും മോട്ടോറോള എഡ്‍ജ് 70 പ്രോ സ്‍മാർട്ട്ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ആപ്പിളിന്‍റെ സ്‍മാർട്ട് ഗ്ലാസുകൾ 2027 അവസാനത്തോടെ വിപണിയിലെത്തും; ആപ്പിൾ വാച്ച് മാതൃകയിൽ പുതിയ തന്ത്രം
ഷവോമി 17ടി ഇന്ത്യയിലേക്ക്; വിലയും ഫീച്ചറുകളും സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്; ജൂൺ 4ന് ലോഞ്ച്