കീപാഡ് ഫോണിൽ എഐ; ഇതാ നോക്കിയയുടെ പുതിയ അവതാരങ്ങൾ

Published : Jul 04, 2026, 12:44 PM IST
Nokia

Synopsis

നോക്കിയ നാല് പുതിയ 4ജി ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു: നോക്കിയ 235, 215, 210, 200. വോയിസ് കമാൻഡുകൾക്കായി ഒരു പ്രത്യേക എഐ അസിസ്റ്റന്റ് ബട്ടൺ നൽകിയിരിക്കുന്നതാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം. എല്ലാ മോഡലുകളിലും 4ജി കണക്റ്റിവിറ്റി, 1,450 എംഎഎച്ച് ബാറ്ററി, എസ്30 പ്ലസ് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയുമുണ്ട്.

ഫീച്ചർ ഫോൺ വിപണിയിൽ പുതിയ മോഡലുകളുമായി നോക്കിയ കമ്പനി. നോക്കിയ 235 4ജി (2026), നോക്കിയ 215 4ജി (2026), നോക്കിയ 210 4ജി, നോക്കിയ 200 4ജി എന്നീ നാല് പുതിയ ഫോണുകളാണ് കമ്പനി ആഗോള വിപണിയിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ അവതരിപ്പിച്ചത്. എല്ലാ മോഡലുകളിലും 4ജി കണക്റ്റിവിറ്റി, എസ്30 പ്ലസ് ഓപ്പറേറ്റിങ് സിസ്റ്റം, 1,450 എംഎഎച്ച് ബാറ്ററി, എഐ അസിസ്റ്റന്റ് ബട്ടൺ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഫോണുകളുടെ വിലയും ലഭ്യതയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇവ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വോയിസ് കമാൻഡിനായി എഐ അസിസ്റ്റന്റ് ബട്ടൺ

നാല് ഫോണുകളുടെയും പ്രധാന ആകർഷണം പ്രത്യേകം നൽകിയിരിക്കുന്ന എഐ അസിസ്റ്റന്റ് ബട്ടണാണ്. വോയിസ് കമാൻഡിലൂടെ ടോർച്ച് ഓൺ ചെയ്യുക, അലാറം അല്ലെങ്കിൽ റിമൈൻഡർ ക്രമീകരിക്കുക, കോൺടാക്റ്റിലുള്ള ആളുകളെ വിളിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ബട്ടൺ ഉപയോഗിച്ച് ചെയ്യാനാകും.

നോക്കിയ 235 4ജി (2026)

2.8 ഇഞ്ച് ഐപിഎസ് ക്യുവിജിഎ ഡിസ്പ്ലേയുമായാണ് നോക്കിയ 235 4ജി (2026) എത്തുന്നത്. 2 മെഗാപിക്സൽ പിൻ ക്യാമറ, എൽഇഡി ഫ്ലാഷ്, വിജിഎ മുൻ ക്യാമറ എന്നിവ ഫോണിലുണ്ട്. 64 എംബി റാമും 128 എംബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുള്ള ഈ മോഡലിൽ മൈക്രോ എസ്ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. 1,450 എംഎഎച്ച് നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് ഫോണിലുള്ളത്. ഒറ്റ ചാർജിൽ 10 മണിക്കൂർ വരെ ടോക്ക് ടൈമും 12 ദിവസം വരെ സ്റ്റാൻഡ്ബൈ സമയവും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് 5.0, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, വയർഡ്-വയർലെസ് എഫ്എം റേഡിയോ എന്നിവയും ഫോണിലുണ്ട്.

നോക്കിയ 215 4ജി (2026)

2.8 ഇഞ്ച് ഐപിഎസ് ക്യുവിജിഎ ഡിസ്പ്ലേ, 64 എംബി റാം, 128 എംബി സ്റ്റോറേജ്, 1,450 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ. 32 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിക്കാനും സാധിക്കും. വിജിഎ മുൻ ക്യാമറ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 4ജി കണക്റ്റിവിറ്റി, വയർഡ്-വയർലെസ് എഫ്എം റേഡിയോ എന്നിവയും ഫോണിൽ ലഭ്യമാണ്.

നോക്കിയ 210 4ജിയും നോക്കിയ 200 4ജിയും

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയാണ് ഈ രണ്ട് മോഡലുകളിലും നൽകിയിരിക്കുന്നത്. നോക്കിയ 210 4ജിയിൽ വിജിഎ പിൻ ക്യാമറയും എൽഇഡി ഫ്ലാഷും വിജിഎ മുൻ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. നോക്കിയ 200 4ജിയിൽ വിജിഎ മുൻ ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഇരു മോഡലുകളിലും 64 എംബി റാം, 128 എംബി ഇന്റേണൽ സ്റ്റോറേജ്, 32 ജിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി, 1,450 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. ഒറ്റ ചാർജിൽ 9 മണിക്കൂർ വരെ ടോക്ക് ടൈമും 13 ദിവസം വരെ സ്റ്റാൻഡ്ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, വയർഡ്-വയർലെസ് എഫ്എം റേഡിയോ, 4ജി കണക്റ്റിവിറ്റി എന്നിവയും ഈ ഫോണുകളിൽ ലഭ്യമാണ്.

ഫീച്ചർ ഫോണുകളിൽ എഐക്ക് പ്രാധാന്യം

സാധാരണ ഫീച്ചർ ഫോണുകളിലും എഐ അടിസ്ഥാനമാക്കിയുള്ള വോയിസ് കമാൻഡ് സൗകര്യം ഉൾപ്പെടുത്തിക്കൊണ്ടാണ് നോക്കിയ പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണിലേക്ക് മാറാതെ തന്നെ കൂടുതൽ സൗകര്യങ്ങൾ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ ഫോണുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

iQOO Z11i: വമ്പൻ ബാറ്ററിയുമായി പുതിയ താരമെത്തി
ഐഫോൺ 18 പ്രോ മാക്സ്: ബാറ്ററിയിൽ പുതിയ ചരിത്രം?