നത്തിംഗ് ഫോൺ 2 ഉടന്‍ വില്‍പ്പനയ്ക്ക്; വാങ്ങാന്‍ കാരണമിതാണ്, ഓഫറും വിലയും.!

By Web TeamFirst Published Jul 18, 2023, 12:19 PM IST
Highlights

 ഫ്ലാഗ്ഷിപ്പ് ഗ്രേഡ് എന്ന് പറയാവുന്ന ഈ ചിപ്പ് ഇന്ന് വിപണിയിലുള്ള ഏത് വിലകൂടിയ ചിപ്പ് നല്‍കുന്നതിന് സമാനമായ പ്രവര്‍ത്തനം ഫോണില്‍ നടത്തും എന്നാണ് നത്തിംഗിന്‍റെ അവകാശവാദം. 

മുംബൈ: നത്തിംഗ് ഫോൺ 2 അടുത്തിടെയാണ് ഇന്ത്യയിൽ പ്രഖ്യാപിച്ചത്. അതിന്റെ ആദ്യ വിൽപ്പന ജൂലൈ 21 നാണ് ഇന്ത്യന്‍ വിപണിയില്‍ നടക്കുക. പുതിയ 5ജി ഫോണിന്റെ തുടക്ക വില 44,999 രൂപയാണ്. ഒപ്പം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്ക് ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഓഫറുകള്‍ ഉപയോഗിച്ചും പുതിയ നത്തിംഗ് ഫോൺ വാങ്ങാം.

 ഈ ബാങ്ക് കാർഡുകൾക്ക് 3,000 രൂപയുടെ കിഴിവ് ഫോണ്‍ വാങ്ങുമ്പോള്‍ ലഭിക്കും. ഇതിനാല്‍ ഫോണിന്‍റെ വില 41,999 രൂപയായി കുറയ്ക്കുന്നു. നത്തിംഗ് ഫോണ്‍ 2 എന്ത് കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു എന്നതിന് അതിന്‍റെ പ്രത്യേകതകള്‍ തന്നെയാണ് ഉദാഹരണം.

സ്നാപ്ഡ്രാഗണ്‍ 8+ Gen 1 SoC ചിപ്പ് സെറ്റാണ് നത്തിംഗ് ഫോൺ 2 ന്‍റെ പ്രവര്‍ത്തന ശേഷി നിര്‍ണ്ണയിക്കുന്നത്. ഫ്ലാഗ്ഷിപ്പ് ഗ്രേഡ് എന്ന് പറയാവുന്ന ഈ ചിപ്പ് ഇന്ന് വിപണിയിലുള്ള ഏത് വിലകൂടിയ ചിപ്പ് നല്‍കുന്നതിന് സമാനമായ പ്രവര്‍ത്തനം ഫോണില്‍ നടത്തും എന്നാണ് നത്തിംഗിന്‍റെ അവകാശവാദം. 

നത്തിംഗ് ഫോണിന്‍റെ പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈന്‍ മുന്‍പ് തന്നെ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്കിടയില്‍ പ്രശസ്തമാണ്. ഒരു ബോക്‌സി ഡിസൈനാണെങ്കിലും ഫോണ്‍ ഭാരം കുറഞ്ഞതാണ്. നത്തിംഗ് ഫോണിന് 2 LTPO പാനൽ ഉണ്ട്, അതിനാൽ റിഫ്രഷിംഗ് നിരക്ക് 10Hz നും 120Hz നും ഇടയിൽ ഓട്ടോമാറ്റിക്കായി ക്രമീകരിക്കപ്പെടും. 6.7 ഇഞ്ച് HDR 10+ ഡിസ്‌പ്ലേയാണ് നത്തിംഗ് ഫോണ്‍ 2ന് ഉള്ളത്. 

നത്തിംഗ് ഫോണ്‍ 2വിന് പിന്നിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. എഫ്/1.88 അപ്പേർച്ചറും 1/1.56 ഇഞ്ച് സെൻസർ വലുപ്പവും ഉള്ള സോണി IMX890 സെൻസറുള്ള 50എംപി പ്രൈമറി ക്യാമറയാണ് ആദ്യം. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) എന്നിവയ്‌ക്കൊപ്പം മോഷൻ ഫോട്ടോ, സൂപ്പർ-റെസ് സൂം, എഐ സീൻ ഡിറ്റക്ഷൻ, എക്‌സ്‌പെർട്ട് മോഡ്, ഡോക്യുമെന്റ് മോഡ് തുടങ്ങിയ സവിശേഷതകള്‍ പ്രൈമറി ക്യാമറയില്‍ നത്തിംഗ് നല്‍കുന്നു.

സെക്കൻഡറി ക്യാമറ 50 എംപി f/2.2 സാംസങ്ങ് JN1 സെൻസർ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയാണ്, EIS-നുള്ള പിന്തുണയും 114-ഡിഗ്രി വ്യൂവുമുണ്ട് ഈ ക്യാമറയ്ക്ക്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി  32 എംപി സോണി IMX615 സെൻസറാണ് മുന്നില്‍.  

45W PPS ചാർജിംഗുള്ള 4,700 mAh ബാറ്ററിയാണ് നത്തിംഗ് ഫോണ്‍ 2വില്‍‌ ഉള്ളത്. ഇത് 55 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം ​​വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. ഫോണിൽ 15 W Qi വയർലെസ് ചാർജിംഗ് പിന്തുണയും ലഭിക്കും.

മോഡലുകളും വിലയും

തുടക്ക വില 44,999 രൂപയാണ് നേരത്തെ പറഞ്ഞിട്ടുണ്ട്. വൈറ്റ്, ഗ്രേ ഡാര്‍ക്ക് നിറങ്ങളിലാണ് ഈ ഫോണ്‍ വരുന്നത്. മൂന്ന് മോഡലുകളാണ് ഈ ഫോണിനുള്ളത് അതില്‍ അടിസ്ഥാന മോഡല്‍ 8GB RAM +128GB പതിപ്പാണ് ഇതിനാണ് 44,999 രൂപ വില.  12GB+256GB മോഡലാണ് പിന്നീട് വരുന്നത് ഇതിന് 49,999 രൂപയാണ് വില. തുടര്‍ന്നാണ് ഹൈ എന്‍റ് എന്നാല്‍ ഇതില്‍ റാം 12 ജിബി തന്നെയാണ് സ്റ്റോറേജ് 512GB ഈ ഫോണിന് വില 54,999 രൂപയാണ്. നേരത്തെ പറഞ്ഞത് പോലെ ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡുകൾക്ക് 3,000 രൂപ ഓഫര്‍ ലഭിക്കും. 

അമ്പമ്പോ.... കോടിയുമല്ല, അതുക്കുംമേലേ! ആദ്യ ഐഫോൺ, റെക്കോർഡ് വിലക്ക് വിറ്റുപോയി

ത്രെഡ്സിൽ സക്കർബർ​ഗിന് ഒരു ശ്രദ്ധയുമില്ലെ ? പരിഹസിച്ച് മസ്ക് രംഗത്ത്.!

click me!