185Hz ഡിസ്‌പ്ലേയുമായി വൺപ്ലസ് 16 എത്തുമോ? ആകാംക്ഷയിൽ ഫാൻസ്

Published : Jun 18, 2026, 08:07 AM IST
OnePlus 16

Synopsis

വൺപ്ലസ് 16 സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നു. 185Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 1.5K റെസല്യൂഷൻ പാനൽ, ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 ചിപ്‌സെറ്റ് എന്നിവയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടെക്ക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

സ്‍മാർട്ട്ഫോൺ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 16 സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവന്നു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും നടന്നിട്ടില്ലെങ്കിലും, ചൈനീസ് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ ടെക്ക് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് 16 അത്യാധുനിക ഡിസ്‌പ്ലേ സവിശേഷതകളുമായി എത്തുമെന്നാണ് സൂചന.

185Hz റിഫ്രഷ് റേറ്റ്

റിപ്പോർട്ടുകൾ പ്രകാരം, വൺപ്ലസ് 16-ന്റെ എൻജിനീയറിംഗ് സാമ്പിളിൽ 185Hz റിഫ്രഷ് റേറ്റ് നൽകുന്ന ഡിസ്‌പ്ലേ പരീക്ഷണ ഘട്ടത്തിലാണുള്ളത്. നിലവിലെ ഭൂരിഭാഗം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും 120Hz മുതൽ 165Hz വരെ റിഫ്രഷ് റേറ്റ് നൽകുമ്പോൾ, 185Hz എന്നത് കൂടുതൽ മിനുസമാർന്ന സ്ക്രോളിംഗും ഗെയിമിംഗ് അനുഭവവും ഉറപ്പാക്കുമെന്നാണ് വിലയിരുത്തൽ. മുമ്പ് 240Hz ഡിസ്‌പ്ലേ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, അത്ര ഉയർന്ന റിഫ്രഷ് റേറ്റ് വ്യാപക ഉപയോഗത്തിന് പ്രായോഗികമല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ അന്തിമ മോഡലിൽ 185Hz വരെ മാത്രമാകാൻ സാധ്യതയുണ്ട്.

വൺപ്ലസ് 16-ൽ ചൈനീസ് ഡിസ്‌പ്ലേ നിർമ്മാതാക്കളായ ബിഓഇയുടെ 6.78 ഇഞ്ച് വലിപ്പമുള്ള 1.5K റെസല്യൂഷൻ പാനൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. മുൻതലമുറ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ തെളിച്ചം, മെച്ചപ്പെട്ട കളർ കൃത്യത, കുറഞ്ഞ വൈദ്യുതി ഉപഭോഗം എന്നിവ ഈ ഡിസ്‌പ്ലേയുടെ പ്രധാന സവിശേഷതകളായിരിക്കും. കൂടാതെ, സ്‌ക്രീന്റെ നാലു വശങ്ങളിലുമുള്ള ബെസലുകളുടെ കനം ഒരു മില്ലിമീറ്ററിൽ താഴെയായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ഫോണിന് കൂടുതൽ പ്രീമിയം ലുക്കും ഉയർന്ന സ്‌ക്രീൻ-ടു-ബോഡി അനുപാതവും നൽകും.

പ്രോസസറിന്റെ കാര്യത്തിൽ, ക്വാൽകോമിന്റെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത Sസ്‍നാപ്‍ഡ്രൈഗൺ 8 എലൈറ്റ് ജെൻ 6 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ചിപ്‌സെറ്റ് കൂടുതൽ വേഗതയും മെച്ചപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിവുകളും ഉയർന്ന ഊർജക്ഷമതയും നൽകുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് 15-ൽ 6.78 ഇഞ്ച് QHD+ അമോലെഡ് ഡിസ്‌പ്ലേയും 165Hz വരെ റിഫ്രഷ് റേറ്റും ഉണ്ടായിരുന്നു. അതോടൊപ്പം 7,300mAh ബാറ്ററിയും 120W വയർഡ് ഫാസ്റ്റ് ചാർജിംഗും ഉൾപ്പെടുത്തിയിരുന്നു.

അതേസമയം വൺപ്ലസ് 16 സംബന്ധിച്ച ഈ വിവരങ്ങൾ ഇപ്പോൾ അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി മാത്രം ഉള്ളതാണ്. എങ്കിലും, ഡിസ്‌പ്ലേ സാങ്കേതികവിദ്യയിൽ കമ്പനി പുതിയ മാനദണ്ഡങ്ങൾ സൃഷ്‍ടിക്കാൻ ശ്രമിക്കുന്നുവെന്ന സൂചനകളാണ് ഇവ നൽകുന്നത്. എന്തായാലും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും മാസങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

റെഡ്‍മി ടർബോ 5 ഇന്ത്യയിൽ: വമ്പൻ ബാറ്ററിയും കിടിലൻ പെർഫോമൻസും
പുതിയ ടെക്നോ പോവ 8 പ്രോ 5ജി കൂടുതൽ വിവരങ്ങൾ പുറത്ത്