വണ്‍പ്ലസ് 8-ന്‍റെ വിവരങ്ങള്‍ ചോര്‍ന്നു; 64 എംപി ക്യാമറയുമായി വൈകാതെ ഇന്ത്യയില്‍

By Web TeamFirst Published Jan 15, 2020, 9:57 PM IST
Highlights

വണ്‍പ്ലസ് 8 മായി ബന്ധപ്പെട്ട സവിശേഷതകളൊന്നും സര്‍ട്ടിഫിക്കേഷനില്‍ വെളിപ്പെടുത്തുന്നില്ല. വണ്‍പ്ലസ് 8 സര്‍ട്ടിഫൈ ചെയ്യുന്നുണ്ടെങ്കിലും വണ്‍പ്ലസ് 8 പ്രോയ്ക്കും വണ്‍പ്ലസ് 8 ലൈറ്റിനും സര്‍ട്ടിഫിക്കേഷന്‍ ഒന്നും കണ്ടെത്തിയില്ല. 

ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കാത്തിരിക്കുന്ന വണ്‍പ്ലസ് 8 നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നു. എല്ലാ പുതിയ ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ ആരംഭിക്കുന്നതിന് മുമ്പ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുകളില്‍ നിന്ന് (ബിഐഎസ്) ഒരു സര്‍ട്ടിഫിക്കേഷന്‍ നേടേണ്ടതുണ്ട്. വണ്‍പ്ലസ് 8 ഇപ്പോള്‍ അത് ചെയ്യുന്നു. ചോര്‍ച്ചയും അവിടെ നിന്നാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.

വണ്‍പ്ലസ് 8 മായി ബന്ധപ്പെട്ട സവിശേഷതകളൊന്നും സര്‍ട്ടിഫിക്കേഷനില്‍ വെളിപ്പെടുത്തുന്നില്ല. വണ്‍പ്ലസ് 8 സര്‍ട്ടിഫൈ ചെയ്യുന്നുണ്ടെങ്കിലും വണ്‍പ്ലസ് 8 പ്രോയ്ക്കും വണ്‍പ്ലസ് 8 ലൈറ്റിനും സര്‍ട്ടിഫിക്കേഷന്‍ ഒന്നും കണ്ടെത്തിയില്ല. വണ്‍പ്ലസിന്റെ ആരംഭ തന്ത്രങ്ങളായിരിക്കാമിതെന്നാണു സൂചന. പ്രോ, ലൈറ്റ് പതിപ്പുകള്‍ക്ക് മുമ്പായി വണ്‍പ്ലസ് 8 ആരംഭിച്ചേക്കാം. എന്നാല്‍ ഇതു സംബന്ധിച്ചു നിലവില്‍ ഉറപ്പില്ല.

വണ്‍പ്ലസ് 8 ന് നിലവിലെ തലമുറ വണ്‍പ്ലസ് 7 ടി യേക്കാള്‍ വലിയ നവീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചോര്‍ന്ന റെന്‍ഡറുകളും വിവരങ്ങളും അനുസരിച്ച്, ഡിസ്‌പ്ലേ, പ്രകടനം, ക്യാമറകള്‍ എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ വണ്‍പ്ലസ് ആഗ്രഹിക്കുന്നുണ്ടാകാം.

പിഎന്‍പി റെസല്യൂഷനോടുകൂടിയ 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ വണ്‍പ്ലസ് 8 ല്‍ ഉണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. എല്ലാ ഫോണുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡായി വണ്‍പ്ലസ് 90 ഹെര്‍ട്‌സ് പാനലില്‍ ഉറച്ചുനില്‍ക്കും. പ്രോ മോഡലുകള്‍ക്ക് സമാനമായ വളഞ്ഞ അറ്റങ്ങള്‍ ഡിസ്‌പ്ലേയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വണ്‍പ്ലസ് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ്, 4000 എംഎഎച്ച് ബാറ്ററി, പിന്നിലുള്ള പ്രധാന ക്യാമറയ്ക്കായി 64 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 686 സെന്‍സര്‍ എന്നിവയും വാഗ്ദാനം ചെയ്‌തേക്കാമെന്നാണു സൂചന.

click me!