വില 18,000 മുതൽ; വൺപ്ലസ് N6 ഇന്ത്യൻ ലോഞ്ച് ഉറപ്പിച്ചു

Published : Jun 16, 2026, 02:02 PM IST
OnePlus N6

Synopsis

വൺപ്ലസിന്റെ പുതിയ എൻ-സീരീസ് സ്മാർട്ട്ഫോണായ വൺപ്ലസ് N6 ജൂൺ 30-ന് ഇന്ത്യയിൽ അവതരിപ്പിക്കും. 18,000 മുതൽ 25,000 രൂപ വരെ വില പ്രതീക്ഷിക്കുന്ന ഈ ഫോൺ, എൻട്രി ലെവൽ, മിഡ്-റേഞ്ച്, പ്രീമിയം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തങ്ങളുടെ സ്മാർട്ട്ഫോൺ ശ്രേണിയെ വിഭജിക്കാനുള്ള കമ്പനിയുടെ പുതിയ തന്ത്രത്തിന്റെ ഭാഗമാണ്.

ൺപ്ലസിന്റെ പുതിയ എൻ-സീരീസ് സ്മാർട്ട്ഫോണായ വൺപ്ലസ് N6-ന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ 30ന് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഈ ഫോൺ 18,000 രൂപ മുതൽ 25,000 രൂപ വരെയുള്ള വില നിരക്കിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

വൺപ്ലസ് ഇതിനകം തന്നെ പുതിയ മോഡലിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ ലോഞ്ച് തീയതിയും കൂടി പ്രഖ്യാപിച്ചതോടെ ഉപഭോക്താക്കളുടെ പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്. ഡിസൈൻ കാര്യത്തിൽ വൺപ്ലസ് N6, കമ്പനി മുൻപ് പുറത്തിറക്കിയ വൺപ്ലസ് നോർഡ് സിഇ 6-നോട് സാമ്യമുള്ളതാണെന്നാണ് സൂചന. ക്യാമറ മോഡ്യൂളിൽ ചെറിയ മാറ്റങ്ങൾ മാത്രമാണ് പ്രധാന വ്യത്യാസമായി കാണപ്പെടുന്നത്.

ഇതുവരെ ഇന്ത്യൻ വിപണിയിൽ ഫ്ലാഗ്ഷിപ്പ് സീരീസും നോർഡ് സീരീസുമായിരുന്നു വൺപ്ലസിന്റെ പ്രധാന വിഭാഗങ്ങൾ. എന്നാൽ പുതിയ എൻ-സീരീസിന്റെ വരവോടെ കമ്പനി തങ്ങളുടെ സ്‍മാർട്ട്ഫോൺ ശ്രേണി മൂന്ന് തലങ്ങളായി വിഭജിക്കുകയാണ്. എൻ-സീരീസ് എൻട്രി ലെവൽ വിഭാഗത്തെയും, നോർഡ് സീരീസ് മിഡ്-റേഞ്ച് ഉപഭോക്താക്കളെയും, ഫ്ലാഗ്ഷിപ്പ് സീരീസ് പ്രീമിയം ഉപഭോക്താക്കളെയും ലക്ഷ്യമിടുന്നതാണ്.

18,000 മുതൽ 25,000 രൂപ വരെയുള്ള വിലയിൽ എത്തുന്ന എൻ-സീരീസ് കൂടുതൽ വിപുലമായ ഇന്ത്യൻ ഉപഭോക്തൃവിഭാഗത്തെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം 25,000 മുതൽ 50,000 രൂപ വരെയുള്ള നോർഡ് സീരീസ് മികച്ച ഫീച്ചറുകൾ കുറഞ്ഞ വിലയിൽ തേടുന്നവർക്ക് ഉള്ളതായിരിക്കും. 50,000 രൂപയ്ക്കും അതിനുമുകളിലുമുള്ള ഫ്ലാഗ്ഷിപ്പ് സീരീസ് പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവർക്കായി തുടരും.

ആമസോണിൽ ഇതിനകം തന്നെ ഫോണിനായി പ്രത്യേക മൈക്രോസൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ ഫോണിന്റെ ഡിസൈനും കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കറുപ്പും പച്ചയും നിറങ്ങളിലാണ് ഫോൺ എത്താൻ സാധ്യത. ജൂൺ 30 മുതൽ ആമസോൺ വഴി വിൽപ്പന ആരംഭിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡിസൈൻ കാര്യത്തിൽ, ഫ്ലാറ്റ് റിയർ പാനലും മുകളിൽ ഇടത് വശത്ത് ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡും ഫോണിന് നൽകിയിട്ടുണ്ട്. പിൻഭാഗത്തിന്റെ മധ്യത്തിൽ വൺപ്ലസ് ലോഗോയും കാണാം. ഫ്ലാറ്റ് ഫ്രെയിം ഡിസൈൻ ഫോണിന് ലളിതവും ആധുനികവുമായ രൂപം നൽകുന്നു. വലത് വശത്ത് പവർ ബട്ടണും വോള്യം നിയന്ത്രണ ബട്ടണുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടത് വശം പൂർണമായും ശൂന്യമായി നിലനിർത്തിയിരിക്കുന്നു. താഴെ യുഎസ്‍ബി ടൈപ്പ്-സി പോർട്ട്, സ്പീക്കർ ഗ്രിൽ, സിം ട്രേ എന്നിവയും മുകളിൽ സെക്കൻഡറി മൈക്രോഫോണും നൽകിയിട്ടുണ്ട്.

മുൻവശത്ത് സെന്റർ ഹോൾ-പഞ്ച് ക്യാമറയോടുകൂടിയ ഫ്ലാറ്റ് ഡിസ്പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വില പരിധി പരിഗണിക്കുമ്പോൾ താരതമ്യേന കട്ടിയുള്ള ബെസലുകളും ഫോണിൽ കാണാം. കൂടുതൽ സവിശേഷതകൾ ലോഞ്ച് ചടങ്ങിൽ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിപണിയെ ഞെട്ടിക്കാൻ ഭീമൻ ബാറ്ററിയുമായി iQOO 15T ഇന്ത്യയിലേക്ക്
വിവോ ഫോണുകൾക്ക് വില കുതിച്ചുയർന്നു