വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

By Web TeamFirst Published Apr 20, 2020, 11:14 AM IST
Highlights

വൺപ്ലസ് വൺപ്ലസ് 8 ന്റെ 6 റാം + 128 സ്റ്റോറേജ് ഗ്ലേഷ്യൽ ഗ്രീൻ പതിപ്പ് ആമസോൺ വഴി മാത്രമാണ് ലഭിക്കുക. വില 41,999 രൂപയായിരിക്കും. വൺപ്ലസ് 8 ന്‍റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് പതിപ്പ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. 

ദില്ലി: കൊവി‍ഡ‍് കാലത്തും ഓണ്‍ലൈനിലൂടെയാണ് കഴിഞ്ഞ ദിവസം വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നീ ഫോണുകള്‍ ദിവസങ്ങൾക്ക് മുൻപ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ ഫോണിന്‍റെ ഫീച്ചറുകളും വിലയും കമ്പനി പ്രഖ്യാപിച്ചു. നേരത്തെ  യുഎസിനും യൂറോപ്യൻ വിപണികൾക്കും മാത്രമായിരുന്നു ആദ്യം അവതരിപ്പിച്ചത്. 

ഇപ്പോൾ കമ്പനി ഇന്ത്യയിലും വൺപ്ലസ് 8, വൺപ്ലസ് 8 പ്രോ എന്നിവയുടെ വില പ്രഖ്യാപിച്ചു. ഫോണുകളുടെ വിലനിർണ്ണയത്തോടൊപ്പം ബുള്ളറ്റ്സ് വയർലെസ് ഇസഡ് ഇയർഫോണുകളുടെ വിലയും വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് റെഡ് കേബിൾ ക്ലബ് കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിലൂടെയാണ് വിലകൾ വെളിപ്പെടുത്തിയത്.

വൺപ്ലസ് വൺപ്ലസ് 8 ന്റെ 6 റാം + 128 സ്റ്റോറേജ് ഗ്ലേഷ്യൽ ഗ്രീൻ പതിപ്പ് ആമസോൺ വഴി മാത്രമാണ് ലഭിക്കുക. വില 41,999 രൂപയായിരിക്കും. വൺപ്ലസ് 8 ന്‍റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജ് പതിപ്പ് ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്. 44,999 രൂപ വിലയുള്ള ഈ പതിപ്പിന് വില
വൺപ്ലസ് 8 - 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയുടെ ഏറ്റവും ഉയർന്ന പതിപ്പിന് 49,999 രൂപ വിലയുണ്ട്. കൂടാതെ ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്ലോ എന്നീ മൂന്ന് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുക. 

വൺപ്ലസ് 8 പ്രോ രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. എൻട്രി ലെവൽ 8 ജിബി + 128 ജിബി ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകളിൽ 54,999 രൂപ നിരക്കിൽ ലഭ്യമാണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 59,999 രൂപയാണ് വില. എല്ലാ ഓൺ‌ലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴിയും ഹാൻഡ്സെറ്റിന്റെ ഫീനിക്സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ, അൾട്രാമറൈൻ ബ്ലൂ  പതിപ്പുകള്‍ ലഭ്യമാകുമെന്ന് അറിയിച്ചു.

രണ്ട് ഫോണുകൾക്കും ക്വാൽകോമിന്‍റെ ഏറ്റവും ശക്തമായ ചിപ്‌സെറ്റ്, സ്‌നാപ്ഡ്രാഗൺ 865 SoC എന്നിവ ഉൾപ്പെടുന്നു. മോഡലിനും ചോയ്‌സ് വേരിയന്റിനും അനുസരിച്ച് 12 ജിബി റാമും 256 ജിബി സ്റ്റോറേജും കമ്പനി ജോടിയാക്കിയിട്ടുണ്ട്. രണ്ട് ഫോണുകളും 5ജി യാണ്.

click me!