വൺപ്ലസ് ഫോണുകളുടെ വില്‍പ്പന മെയ് 1 മുതല്‍ നിലയ്ക്കുമോ? ; പ്രതികരണവുമായി കമ്പനി

By Web TeamFirst Published Apr 22, 2024, 3:34 PM IST
Highlights

മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച് സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ (ORA) വൺപ്ലസ് ടെക്‌നോളജി ഇന്ത്യയുടെ സെയിൽസ് ഡയറക്ടർ രഞ്ജീത് സിംഗിന് പരാതി നല്കിയിരുന്നു.

ദില്ലി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ സ്മാർട്ട് ഫോണുകൾ വിൽക്കില്ലെന്ന ഇന്ത്യയിലെ റീട്ടെയിൽ വിതരണക്കാരുടെ നിലപാടിൽ മറുപടിയുമായി വൺപ്ലസ്. കഴിഞ്ഞ ഒരാഴ്ചയായി ഈ പ്രശ്‌നത്തിന് പുറകെയായിരുന്നു കമ്പനി.എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 
രാജ്യത്തെ വിതരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഉടനെ പരിഹരിക്കുമെന്നും വിശ്വസ്തരായ റീട്ടെയിൽ പങ്കാളികളിൽനിന്ന് കഴിഞ്ഞ ഏഴ് വർഷക്കാലമായി ലഭിക്കുന്ന സപ്പോർട്ടിന് വൺപ്ലസ് മൂല്യം നല്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

മെയ് ഒന്ന് മുതൽ, പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 4,500 ബ്രിക്ക് ആന്റ് മോർട്ടാർ സ്റ്റോറുകൾ വൺപ്ലസ് സ്മാർട്ട്‌ഫോണുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. 

ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്നാണ്  വൺപ്ലസിന്റെ ഫോണുകള്‍ പിൻവലിക്കുന്നത്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച് സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ (ORA) വൺപ്ലസ് ടെക്‌നോളജി ഇന്ത്യയുടെ സെയിൽസ് ഡയറക്ടർ രഞ്ജീത് സിംഗിന് പരാതി നല്കിയിരുന്നു.

അസോസിയേഷന്റെ വിവിധ ആശങ്കകൾ ഉയർത്തിക്കാട്ടിയായിരുന്നു പരാതി നല്കിയത്. ലാഭ മാർജിനിലെ കുറവും വാറന്‍റി ക്ലെയിമുകളുടെ കാലതാമസവുമൊക്കെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൺപ്ലസിന്റെ കുറഞ്ഞ ലാഭ മാർജിനുകളിൽ ഓഫ് ലൈൻ സ്റ്റോർ പങ്കാളികൾ അതൃപ്തരാണെന്ന റിപ്പോർട്ട് പുറത്തുവന്നത്.

അതിനെ തുടർന്നാണ് വൺപ്ലസ് ഉല്പന്നങ്ങൾ പിൻവലിക്കാനുള്ള തീരുമാനവുമായി സ്റ്റോറുകൾ മുന്നോട്ടുപോകുന്നതെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ പറഞ്ഞിരുന്നത്. വാറന്റി ക്ലെയിമുകളുടെ കാലതാമസവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്നിട്ടും  വൺപ്ലസ് ഇതിന് പരിഹാരം കാണാൻ തയ്യാറായിട്ടെന്നും  അസോസിയേഷൻ കുറ്റപ്പെടുത്തിയിരുന്നു.

എഐ ട്രാക്കിൽ ഗൂഗിളും! വരുന്നത് വമ്പൻ പണിയോ? ഗൂ​ഗിൾ സെർച്ചിനും കാശ് കൊടുക്കേണ്ടിവരുമോ? റിപ്പോ‍ർട്ടുകൾ ഇങ്ങനെ

'വേനലവധി വേദനയാകരുത്, കുട്ടികളുടെ കളി ഓണ്‍ലൈനില്‍'; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

click me!