ഓപ്പൺഎഐയുടെ പുതിയ ജിപിടി-6 മോഡലുകളിൽ ഒളിപ്പിച്ചതെന്ത്?

Published : Sep 25, 2026, 12:43 PM IST
OpenAI

Synopsis

പ്രൊഫഷണൽ ജോലികൾക്കും കോഡിങ്ങിനുമായി ഓപ്പൺഎഐ പുതിയ ജിപിടി-6 സോൾ, ജിപിടി-6 ലൂണ മോഡലുകൾ അവതരിപ്പിച്ചു. കുറഞ്ഞ എപിഐ നിരക്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇവ പിഴവുകൾ കുറയ്ക്കാനും ലക്ഷ്യമിടുന്നു. പ്ലാറ്റ്‌ഫോമുകളിൽ ഘട്ടംഘട്ടമായി ഈ മോഡലുകൾ ലഭ്യമാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ മോഡലുകളുമായി ഓപ്പൺഎഐ. പ്രൊഫഷണൽ ജോലികൾ, കോഡിങ്, കമ്പ്യൂട്ടർ ഉപയോഗം തുടങ്ങിയ മേഖലകളിൽ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനം ലക്ഷ്യമിട്ട് ജിപിടി-6 സോൾ, ജിപിടി-6 ലൂണ എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ഓപ്പൺഎഐയുടെ ഏറ്റവും ശേഷിയേറിയ മോഡലായ ജിപിടി-6 ആസ്ട്രയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില സവിശേഷതകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുകയാണ് പുതിയ മോഡലുകളിലൂടെ ലക്ഷ്യമിടുന്നത്.

കൂടുതൽ പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കും

ഓപ്പൺഎഐയുടെ വർക്ക്, കോഡെക്സ് പ്ലാറ്റ്‌ഫോമുകളിലും എപിഐ വഴിയും ജിപിടി-6 സോൾ, ജിപിടി-6 ലൂണ മോഡലുകൾ ലഭ്യമാകും. പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ്, എഡ്യൂ ഉപയോക്താക്കൾക്ക് വർക്ക്, കോഡെക്സ് വഴി മോഡലുകൾ ഉപയോഗിക്കാം. ഫ്രീ, ഗോ ഉപയോക്താക്കൾക്ക് ഡെസ്ക്ടോപ്പ് ആപ്പ് വഴി ജിപിടി-6 ലൂണ ലഭിക്കും. സാധാരണ ചാറ്റ്ജിപിടിയിൽ മോഡലുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ ഘട്ടംഘട്ടമായി ഇവ അവതരിപ്പിക്കുമെന്ന് ഓപ്പൺഎഐ അറിയിച്ചു.

എപിഐ നിരക്കിൽ 50 ശതമാനം കുറവ്

പുതിയ മോഡലുകളുടെ എപിഐ നിരക്കിലും കാര്യമായ കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജിപിടി-6 സോളിന് ഒരു ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 2 ഡോളറും ഔട്ട്പുട്ട് ടോക്കണുകൾക്ക് 10 ഡോളറുമാണ് നിരക്ക്. ജിപിടി-6 ലൂണയ്ക്ക് ഒരു ദശലക്ഷം ഇൻപുട്ട് ടോക്കണുകൾക്ക് 0.10 ഡോളറും ഔട്ട്പുട്ട് ടോക്കണുകൾക്ക് 0.50 ഡോളറുമാണ് നിരക്ക്. ജിപിടി-5.6 സോൾ, ജിപിടി-5.6 ലൂണ എന്നിവയുടെ പ്രമോഷണൽ നിരക്കുകളെ അപേക്ഷിച്ച് ഇത് 50 ശതമാനം കുറവാണെന്നാണ് ഓപ്പൺഎഐയുടെ വിശദീകരണം.

പ്രകടനത്തിലും മുന്നേറ്റം

പ്രൊഫഷണൽ ജോലികൾ, കോഡിങ്, കമ്പ്യൂട്ടർ ഉപയോഗം, വസ്തുതാപരത തുടങ്ങിയ മേഖലകളിൽ പുതിയ മോഡലുകൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നുവെന്നാണ് ഓപ്പൺഎഐയുടെ അവകാശവാദം. ഓട്ടോമേഷൻബെഞ്ച് പരിശോധനയിൽ പരമാവധി ശ്രമനിലയിൽ ജിപിടി-6 സോൾ 33.2 ശതമാനം സ്കോർ നേടി. ക്ലോഡ് ഓപസ് 5 നേടിയ 26.9 ശതമാനത്തേക്കാൾ ഉയർന്ന സ്കോറാണിത്. ഓരോ ടാസ്കിനും ഏകദേശം 0.27 ഡോളറാണ് ചെലവ്.

കോഡിങ്ങിലും മികച്ച പ്രകടനം

ഡീപ്‌സ്വീ പരിശോധനയിൽ ജിപിടി-6 സോൾ 68.8 ശതമാനം സ്കോർ നേടി. ക്ലോഡ് ഫേബിൾ 5 നേടിയ 69.9 ശതമാനത്തിന് അടുത്ത പ്രകടനമാണിത്. എന്നാൽ ഓരോ ടാസ്കിനുമുള്ള ചെലവ് ഏകദേശം 80 ശതമാനം കുറവാണെന്ന് ഓപ്പൺഎഐ പറയുന്നു. ഓപ്പൺഎഐയുടെ കണക്കുകൾ പ്രകാരം, ഓസ്‌വേൾഡ് 2.0 പരിശോധനയിൽ ജിപിടി-6 സോൾ 60.5 ശതമാനം സ്കോർ നേടി. ക്ലോഡ് ഓപസ് 5ന്റെ 60.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ മുന്നേറ്റമാണിത്.

പിഴവുകൾ കുറയ്ക്കാനും ലക്ഷ്യം

ആന്തരിക വസ്തുതാപരതാ പരിശോധനയിൽ ജിപിടി-6 സോൾ, ജിപിടി-5.6 സോളിനെ അപേക്ഷിച്ച് പകുതിയോളം പിഴവുകൾ മാത്രമാണ് വരുത്തിയതെന്ന് ഓപ്പൺഎഐ അറിയിച്ചു. ഉയർന്ന ശ്രമനിലയിൽ ജിപിടി-6 ലൂണയ്ക്ക് ജിപിടി-5.6 സോളിനോട് സമാനമായ പ്രകടനം വളരെ കുറഞ്ഞ ചെലവിൽ നൽകാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടുതൽ വ്യക്തമായ മറുപടികൾ, സാങ്കേതിക പദപ്രയോഗങ്ങളുടെ കുറവ്, അനാവശ്യ വിശദാംശങ്ങൾ ഒഴിവാക്കൽ എന്നിവയും പുതിയ മോഡലുകളുടെ പ്രത്യേകതകളായി ഓപ്പൺഎഐ ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഷവോമി 18 പ്രോ സീരീസ് എത്തി; ഫീച്ചറുകൾ കണ്ട് ഞെട്ടരുത്!
ഒപ്പോയുടെ പുതിയ ഫോൺ വരുന്നു; ഈ ഫീച്ചറുകൾ നിങ്ങളെ ഞെട്ടിക്കും