
സ്മാർട്ട്ഫോൺ തെരഞ്ഞെടുക്കുമ്പോൾ അവ ദീർഘകാലം ഈടുനിൽക്കുന്നതാണോ എന്ന് ഉറപ്പിക്കുന്നത് ഇന്ത്യയിലെ ഉപയോക്താക്കളുടെ പ്രത്യേകതയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഒരു Counterpoint Research survey അനുസരിച്ച് 79% ഇന്ത്യൻ ഉപയോക്താക്കൾക്കും ഫോൺ ഈടുനിൽക്കുക എന്നത് വളരെ പ്രധാനമാണ്. അതുപോലെ തന്നെയാണ് സുരക്ഷയും. സർവേയിൽ പങ്കെടുത്ത 95% പേരും അവരുടെ ഫോണിന് വരുന്ന പരിക്കുകൾ തങ്ങളെ അലട്ടുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു.
OPPO F Series ഫോണുകൾ ഈടുനിൽക്കുന്നതിനും അതേ സമയം തന്നെ താങ്ങാവുന്ന പ്രൈസ് റേഞ്ചിനും പേരുകേട്ടതാണ്. പുതിയ OPPO F31 Series 5G കാര്യങ്ങൾ കുറച്ചുകൂടെ മുന്നോട്ടുകൊണ്ടുപോകുകയാണ്. “The Durable Champion” എന്ന വിളിപ്പേരിൽ എത്തുന്ന ഈ സീരീസ്, ഉപയോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ച് നിർമ്മിച്ചതാണ്.
ഞങ്ങൾ പുതിയ OPPO F31 Series 5G ഉപയോഗിച്ചു. മിഡ് റേഞ്ചിൽ വെറും 30,000 രൂപയിൽ താഴെ വാങ്ങാവുന്ന ഈ ഫോൺ തെരഞ്ഞെടുക്കുന്നതിന് മുൻപ് എന്തൊക്കെ പരിഗണിക്കണം എന്ന് നമുക്ക് നോക്കാം.
ലുക്കും പരമാവധി സംരക്ഷണവും ചേരുന്ന സീരീസ്
OPPO 30,000 രൂപയുടെ താളെ രണ്ട് വേരിയന്റുകളാണ് ഈ ഫോണിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇവയാണ് OPPO F31 Pro 5G, OPPO F31 എന്നിവ. ഈ രണ്ട് മോഡലുകളും തങ്ങളുടേതായ വ്യക്തിത്വമുള്ളവയാണ്. OPPO F31 Pro രണ്ട് നിറങ്ങളിലാണ് ലഭിക്കുക - Desert Gold, Space Grey എന്നിവയാണ് ഇവ. അതേ സമയം OPPO F31 മൂന്നു നിറങ്ങളിൽ ലഭിക്കും - Midnight Blue, Cloud Green, and Bloom Red.
വളരെ അതിശയകരമായ ഡിസൈനിലാണ് ഫോണുകൾ എത്തുന്നത്. OPPO F31 Pro അൾട്രാ-സ്ലിം ആണ്. വെറും 7.9mm മാത്രമേയുള്ളൂ കനം. ഭാരം 190g. ഡിസ്പ്ലേ 6.5-inch flat AMOLED ആണ്. ഇതിന് 93.5% സ്ക്രീൻ-ടു-ബോഡി റേഷ്യോയുണ്ട്. വളരെ മിഴിവാർന്ന സ്ക്രീൻ അനുഭവം ആസ്വദിക്കാനാകും.
OPPO F31 അൾട്രാ-സ്ലിം തന്നെയാണ്. 8mm കനവും 185g ഭാരവുമേ ഇതിനുള്ളൂ. ഈ സീരീസിലെ ഏറ്റവും കനംകുറഞ്ഞ ഫോൺ ആണിത്. പ്രോ വേരിയന്റിന് സമാനമാണ് ഡിസ്പ്ലേ.
മനോഹരമായ ഡിസൈനിനൊപ്പം കരുത്തിന്റെ കാര്യത്തിലും ഫോണിൽ പുതിയ മാറ്റങ്ങൾ OPPO വരുത്തിയിട്ടുണ്ട്. ഈ സീരീസിൽ IP66, IP68, IP69 റേറ്റിങ്ങുകളുണ്ട്. ഇത് പൊടി, വെള്ളം സ്പ്രേ, വെള്ളത്തിൽ മുങ്ങിയ സാഹചര്യം, ഉയർന്ന സമ്മർദ്ദമുള്ള വാട്ടർ ജെറ്റുകൾ തുടങ്ങിയവയിൽ നിന്നും പ്രതിരോധം തീർക്കും. വെള്ളത്തെ പ്രതിരോധിക്കുന്ന ബ്രീത്തബ്ൾ ഫിലിമുകൾ ഉപയോഗിച്ച് മൈക്രോഫോണുകൾക്ക് ആവരണം നൽകിയിട്ടുണ്ട്. പിന്നെ വെള്ളം കടക്കാത്ത ലിക്വിഡ് സിലിക്കൺ ഉപയോഗിച്ചാണ് സിം ട്രേകൾ നിർമ്മിച്ചത്. മാത്രമല്ല 18 തരം ദ്രാവകങ്ങളിൽ ഈ ഫോൺ പരീക്ഷിച്ചു കഴിഞ്ഞു. ഇതിൽ ഫ്രൂട്ട് ജ്യൂസ്, ചെളിവെള്ളം തുടങ്ങി. സാധാരണ ജീവിതത്തിൽ ഈ ഫോൺ കടന്നുപോകാവുന്ന സാഹചര്യങ്ങളെല്ലാം തന്നെ പരീക്ഷിച്ചു.
ആർമർ ഡിസൈൻ
തങ്ങളുടെ വിഖ്യാതമായ Damage-Proof 360-Degree Armour Body ഡിസൈൻ ഈ സീരീസിലും OPPO തുടരുകയാണ്. മദർബോർഡ് കവറിന് ഉപയോഗിച്ചിരിക്കുന്നത് Aerospace-Grade Alloy AM04 ആണ്. മുൻ തലമുറിയിലെ AM03-യുടെ പുതിയ വകഭേദമാണിത്. ഇത് 10% അധികം ശക്തവും ചൂട് വിതരണം ചെയ്യുന്നതിൽ കൂടുതൽ മികവും കാണിക്കുന്നു. അകത്ത് ഒന്നിലധികം ലെയറുകള്ള എയർബാഗ് സംവിധാനമാണ് ഉള്ളത്. ഇത് കുഷ്യനുകൾ പോലെ പ്രധാന പാർട്ടുകളെ സംരക്ഷിക്കുന്നു. ക്യാമറ, ബാറ്ററി, സ്പീക്കറുകൾ എന്നിവയെ വീഴ്ച്ചയിൽ സംരക്ഷിക്കുന്നത് ഈ സംവിധാനമാണ്. കൂടാതെ ഏഴ് MIL-STD ടെസ്റ്റുകളും ഫോൺ പാസ്സായിട്ടുണ്ട്. ഇതിൽ താപനില, ആർദ്രത, മഴ, പൊടി, ഉപ്പ് കണം, വൈബ്രേഷൻ എന്നിവ ഉൾപ്പെടുന്നു.
വേഗതയും കാര്യക്ഷമതയും
OPPO F31 Pro പ്രവർത്തിക്കുന്നത് MediaTek Dimensity 7300 Energy പ്രോസസറിലാണ്. ഇത് ഒരു 8-core 4nm chipset ആണ്. 2.5GHz ശേഷിയുള്ള ഇത് 20 ശതമാനം അധികം ഊർജ്ജസംരക്ഷണം നടത്തുന്നു. കൂടാതെ വേഗതയുള്ള ഫ്രെയിം റേറ്റും നൽകും.
OPPO F31 ഉപയോഗിക്കുന്നത് MediaTek Dimensity 6300 Energy പ്രോസസറാണ്. ഇത് 6nm പ്രോസസിങ്ങിൽ 2.4GHz ശേഷിയിൽ 50 ശതമാനം അധികം GPU പെർഫോമൻസ് ഉറപ്പാക്കും.
രണ്ട് പ്രോസസറുകളും കാര്യക്ഷമതയും മെച്ചപ്പെട്ട ഊർജ്ജ വിതരണവും ഉറപ്പാക്കുന്നു. മാത്രമല്ല ഗെയിമിങ്, സങ്കീർണ്ണമായ എ.ഐ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യൽ എന്നിവയും എളുപ്പമാക്കും. ഇതോടൊപ്പം തന്നെ Dual Engine Smoothness System ഈ സീരീസിൽ OPPO കൊണ്ടുവന്നിട്ടുണ്ട്. ഇത് ആപ്ലിക്കേഷനുകൾ വേഗത്തിൽ ലോഞ്ച് ചെയ്യാനും ട്രാൻസിഷനുകൾ വേഗത്തിലാക്കാനും ആപ്പുകൾ തമ്മിലുള്ള സ്വിച്ചിങ് വേഗത്തിലാക്കാനും സഹായിക്കും.
മറ്റൊരു പ്രധാന ഫീച്ചർ Trinity Engine ആണ്. ഇത് വളരെ കുറഞ്ഞ പവർ മാത്രം ഉപയോഗിച്ച് 26 ശതമാനം വരെ ആപ്പ് ഇൻസ്റ്റലേഷൻ സമയം കുറയ്ക്കും. മൊത്തത്തിലുള്ള ചൂട് നിയന്ത്രണം കൈകാര്യം ചെയ്യുന്നത് ഒരു 5,219mm² SuperCool വേപ്പർ ചേമ്പറാണ്. AnTuTu സർട്ടിഫിക്കേഷനുള്ള ഈ സാങ്കേതികവിദ്യ വളരെ വലിയ മൾട്ടിടാസ്കിങ്ങും ദീർഘദൂര നാവിഗേഷനും ഒന്നും തടസ്സംകൂടാതെ ചെയ്യാൻ സഹായിക്കും. 45 ഡിഗ്രിസെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലകളിൽ പോലും ഇത് പ്രവർത്തിക്കും.
ഫ്ലൂവൻസിയാണ് മറ്റൊരു പ്രത്യേകത. OPPO നൽകുന്ന ഉറപ്പ് അനുസരിച്ച് തന്നെ 74 മാസത്തെ സ്മൂത്ത്നസ് പ്രൊട്ടക്ഷൻ ഈ സീരീസ് നൽകുന്നുണ്ട്. One-Click Rejuvenation എന്ന ഫീച്ചർ near factory-fresh എന്ന അവസ്ഥയിലേക്ക് ഒറ്റയടിക്ക് ഫോൺ എത്തിക്കും. ഇതിലൂടെ പെർഫോമൻസ് സ്പീഡ് 15 ശതമാനം വരെ ഉയർത്താം. മാത്രമല്ല സ്ഥിരമായി ഉപയോഗിക്കുന്ന അഞ്ച് ആപ്പുകളുടെ ലോഞ്ച് സ്പീഡ് 20 ശതമാനം വരെ ഉയർത്താനുമാകും. മൾട്ടിടാസ്കിങ്ങിനും ഇത് പിന്തുണ നൽകും.
7000mAh ബാറ്ററി: അതിവേഗ ചാർജിങ്, ദീർഘകാല ഉപയോഗം
F31 സീരീസിലെ ഫോണുകൾക്ക് 7000mAh ബാറ്ററിയാണുള്ളത്. അഞ്ച് വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. ഒറ്റ ചാർജിലൂടെ രണ്ട് ദിവസം വരെ ചാർജ് നിൽക്കും. OPPO’s bionic repair electrolyte technology പിന്തുണയുള്ളതുകൊണ്ട് ബാറ്ററിക്ക് ഏൽക്കുന്ന ക്ഷതങ്ങളും വേഗം പരിഹരിക്കപ്പെടും.
ചാർജിങ്ങും അതിവേഗമാണ്. 80W SuperVOOC ബാറ്റി 14 ശതമാനം ചാർജിൽ എത്താൻ 5 മിനിറ്റ് മതി. ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ ചാർജ്ജുമാകും. 43 ഡിഗ്രി സെൽഷ്യൽ വരെ ഇത് സാധ്യമാകും. ഇതിനൊപ്പം തന്നെ ഗെയിമിങ് സമയത്തെ ചൂട് കുറയ്ക്കാൻ ബൈപാസ് ചാർജിങ്ങും ലഭ്യമാണ്.
മറ്റൊരു ഫീച്ചർ റിവേഴ്സ് ചാർജിങ്ങ് ആണ്. ഇത് വളരെ എളുപ്പത്തിൽ ഡിവൈസുകൾ തമ്മിൽ ചാർജ് പങ്കിടാൻ സഹായിക്കും.
സിമ്പിളായി 4K വീഡിയോകൾ ഷൂട്ട് ചെയ്യാം
AI വളരെ വിദഗ്ധമായി സമ്മേളിക്കുന്ന ക്യാമറകളാണ് ഈ സീരിസിൽ ഉള്ളത്. OPPO F31 Pro-യിലേക്ക് വന്നാൽ മെയിൻ ക്യാമറ 50MP ആണ്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 4K വീഡിയോ റെക്കോഡിങ്, 32MP മുൻക്യാമറ, 2MP മോണോക്രാം ലെൻസ് എന്നിവയും ചേരുന്നു.
OPPO F31 എടുത്താൽ 50MP OIS മെയിൻ ക്യാമറ, 16MP സെൽഫി ക്യാമറ, പിന്നെ 2MP പോർട്രെയ്റ്റ് ലെൻസ് എന്നിവയുണ്ട്.
Underwater Photography മറ്റൊരു പ്രധാന ഫീച്ചറാണ്. ഇത് രണ്ട് മോഡലുകളിലും ലഭ്യവുമാണ്. വെള്ളത്തിനടിയിൽ നിന്നും ഫോട്ടോകളും 4K വീഡിയോകളും എടുക്കാം. ഇതിന് പ്രത്യേകം ഫോൺ കേസ് പോലും വേണ്ട.
AI Perfect Shot ഉപയോഗിച്ച് മുഖഭാവങ്ങളും ഫോട്ടോയിൽ അറിയാതെ കണ്ണടച്ചതും എല്ലാം മാറ്റാം. AI Recompose ആസ്പെക്റ്റ് റേഷ്യോ, ക്രോപ്, ഫിൽറ്റർ എന്നിവയെല്ലാം ഏറ്റവും മികച്ച രീതിയിൽ ഫോൺ തന്നെ സെറ്റ് ചെയ്ത് തരും. AI Clarity Enhancer ലോങ് ഡിസ്റ്റൻസ് ഷോട്ടുകൾ വളരെ വ്യക്തമായി ഷൂട്ട് ചെയ്യാൻ സഹായിക്കും. 10x zoom ഫോട്ടോകളിൽ പോലും ഇത് സാധ്യമാണ്. ഈ ഫോട്ടോകൾ 4–8x ക്രോപ് ചെയ്യാനും പറ്റും. AI Reflection Remover ഗ്ലാസുകളിലൂടെ ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകുന്ന ഗ്ലെയർ നീക്കം ചെയ്യും. AI Unblur ആകട്ടെ നിങ്ങളുടെ ബ്ലർ ആയ ഷോട്ടുകളുടെ ഡീറ്റെയ്ലുകൾ വീണ്ടും ശരിയാക്കും. AI Eraser 2.0 ഉണ്ടെങ്കിൽ ഒറ്റ ടാപ്പിൽ നിങ്ങൾക്ക് ഫോട്ടോയിൽ നിന്നും അനാവശ്യമായ ഒബ്ജക്റ്റുകൾ നീക്കാം.
OPPO Lock: നിങ്ങളുടെ ഫോൺ സേഫ് ആണ്
OPPO Lock ഒരു റിമോട്ട് ലോക്ക്ഡൌൺ സംവിധാനമാണ്. കസ്റ്റമർ സപ്പോർട്ടിലൂടെ ഇത് ആക്റ്റിവേറ്റ് ചെയ്യാം. ഒരിക്കൽ ലോക്ക് ചെയ്താൽ ഇത് പോൺ ഷട്ട്ഡൌൺ ആക്കുന്നത് തടയും. കൂടാതെ യു.എസ്.ബി ഡാറ്റ തെഫ്റ്റ്, ഫേംവെയർ ഫ്ലാഷിങ് എന്നിവയും ആക്റ്റിവേറ്റ് ചെയ്യും. എൻ.എഫ്.സികൾ ഡിസേബിൾ ചെയ്യുകയും ചെയ്യും. സി കാർഡ് ഊരിയാൽ ടു-സ്റ്റെപ് വേരിഫിക്കേഷൻ ഇല്ലാതെ ഫോൺ ഉപയോഗിക്കാനും പിന്നെ പറ്റില്ല.
OPPO F Series ശ്രദ്ധേയമാകുന്നത് Outdoor Mode 2.0 സംവിധാനത്തിലൂടെയാണ്. ഇത് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ് തുടങ്ങിയ റൈഡർ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് വലിയ ഉപകാരമാകും. പ്രധാനപ്പെട്ട ആപ്പുകൾ ഇതിലൂടെ ഹോം പേജിൽ പിൻ ചെയ്യാം. കൂടാതെ ഈ സംവിധാനം യഥാർത്ഥ ലോകവുമായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. Order Performance Boost എന്ന ഫീച്ചർ റൈഡർ ആപ്പുകൾക്ക് കൂടുതൽ മൊബൈൽ ഡാറ്റ ബാൻഡ് വിഡ്ത്ത് നൽകും. നെറ്റ് വർക്ക് സ്ഥിരതയും നൽകും. App Keep-Alive എന്ന മറ്റൊരു ഫീച്ചർ നോട്ടിഫിക്കേഷനുകൾ മിസ് ആകാതെ ആപ്പുകളെ ബാക്ക്ഗ്രൗണ്ടിൽ ആക്റ്റീവ് ആക്കിവെക്കും.
Enhanced Call Sound ഫീച്ചർ ബ്ലൂടൂത്ത് കണക്റ്റ് ചെയ്യുമ്പോൾ സ്പീക്കറിലേക്ക് കോളുകൾ സ്വിച്ച് ചെയ്യും. സ്ക്രീൻ ആക്റ്റീവ് സമയം മൂന്ന് മിനിറ്റ് വരെയാക്കും. കൂടാതെ കാഴ്ച്ചയ്ക്ക് ബ്രൈറ്റ്നസ് നിയന്ത്രണം, റിംഗ്ടോൺ, നോട്ടിഫിക്കേഷൻ വോളിയം എന്നിവ ഉയർത്തൽ എന്നിവയും ചെയ്യും.
Glove Mode കൈയ്യുറകൾ ധരിച്ചുകൊണ്ട് ഫോൺ എളുപ്പത്തിൽ ഓപ്പറേറ്റ് ചെയ്യാൻ സഹായിക്കും. 5എംഎം വരെ കനമുള്ള കോട്ടൺ, പഞ്ഞി, തെലർ കൈയ്യുറകൾ ഇതിൽ ഉപയോഗിക്കാം. മാത്രമല്ല Splash Touch സംവിധാനവും ഉണ്ട്. ഇത് നനഞ്ഞ കൈകൾ കൊണ്ട് സ്ക്രീൻ ഉപയോഗിക്കൽ എളുപ്പമാക്കുന്നു.
AI ഉപയോഗിക്കാം എല്ലാത്തിനും
നിരവധി എ.ഐ ടൂളുകൾ ഇതിലുണ്ട്. AI VoiceScribe നല്ലൊരു ടൂൾ ആണ്. ഇത് തത്സമയ പരിഭാഷകൾ, സബ്ടൈറ്റിലുകൾ, വാട്ട്സാപ്പ് കോളുകളുടേയോ മീറ്റിങ്ങുകളുടേയോ വീഡിയോകളുടേയോ സമ്മറികൾ ലഭ്യമാക്കും. 30-ൽ അധികം ഭാഷകൾ ഇതിന് കൈകാര്യം ചെയ്യാൻ പറ്റും. മലയാളവും വഴങ്ങും.
AI Call Assistant രണ്ട് ടൂളുകൾ നൽകുന്നുണ്ട്. AI Call Summary റിയൽടൈം കോളുകൾ റെക്കോർഡ് ചെയ്യാനും സമ്മറികൾക്കും ഉപയോഗിക്കാം. അതേസമയം AI Call Translator തത്സമയ ട്രാൻസ്ലേഷനും സബ്ടൈറ്റിലുകളും കോളുകൾക്ക് നൽകും.
ഈ സീരീസിൽ Google Gemini-യും ഉണ്ട്. Notes, Calendar, Clock തുടങ്ങിയ ആപ്പുകൾ വോയിസ് കമാൻഡുകൾ കൊണ്ട് നിയന്ത്രിക്കാൻ ഇതിന് കഴിയും. ColorOS 15 ഓപ്പറേറ്റിങ് സിസ്റ്റത്തിന് OPPO-യുടെ 60 മാസ ഫ്ലൂവെൻസി ടെസ്റ്റ് ഗ്യാരണ്ടിയും ഉണ്ട്.
എന്തുകൊണ്ട് OPPO F31?
OPPO F സീരീസ് അറിയപ്പെടുന്നത് തന്നെ ദീർഘകാലം ഈടുനിൽക്കുന്ന, ന്യായമായ വിലയിലുള്ള മോഡൽ എന്നാണ്. ഇതിന് രണ്ട് പുതിയ ഉദാഹരണങ്ങളാണ് OPPO F31 Pro, OPPO F31 ഡിവൈസുകൾ. ഇതിൽ നിരവധി ടൂളുകൾ ഉണ്ട്, പ്രത്യേകിച്ചും റൈഡർ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് ജോലിയും ജീവിതവും എളുപ്പമാക്കാൻ സഹായിക്കുന്നവ. എന്നാൽ വളരെ ദൃഢവും സുരക്ഷിതവും നിറയെ എ.ഐ ടൂളുകളും ഉണ്ടെങ്കിലും ഫോണിന്റെ വില 30,000 രൂപയിൽ താഴെ മാത്രമാണ്. അത് തികച്ചും അതിശയകരമാണ്.
OPPO F31 Series വിൽപ്പന തുടരുകയാണ്. നിങ്ങൾക്ക് ഓഫ് ലൈൻ സ്റ്റോറുകൾ, OPPO E-store, Amazon , Flipkart എന്നിവിടങ്ങളിൽ നിന്നും സെപ്റ്റംബർ 19 മുതൽ ഫോൺ വാങ്ഹാം. F31 Pro 5G ലഭിക്കുന്ന വിലകൾ INR 26,999 (8+128GB), INR 28,999 (8+256GB), and INR 30,999 (12+256GB) എന്നിങ്ങനെയാണ്. F31 5G ലഭിക്കുക INR 22,999 (8+128GB) and INR 24,999 (8+256GB) വിലകളിലാണ്. OPPO F31 5G സെപ്റ്റംബർ 27 മുതലാണ് വാങ്ങാനാകുക.
OPPO F31 Series ദീപാവലി സമയത്താണ് പുറത്തിറങ്ങുന്നത്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് നിരവധി ഓഫറുകളും OPPO നൽകുന്നുണ്ട്. ഈ സീരീസിലെ ഫോണുകൾ മുൻനിര ബാങ്ക് കാർഡുകളിൽ 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്കിൽ ലഭ്യമാകും. എക്സ്ചേഞ്ച് ബോണസുകളും ഉണ്ട്. കൂടാതെ 180 ദിവസത്തെ ആക്സിഡന്റൽ, ലിക്വിഡ്, സ്ക്രീൻ ഡാമേജ് സംരക്ഷണങ്ങൾ ഫ്രീയ ആയി ലഭിക്കും. നിങ്ങൾക്ക് വളരെ ഉദാരമായ വിൽപ്പന ആനുകൂല്യങ്ങളുമുണ്ട്. ഉദാഹരണത്തിന് നോ-കോസ്റ്റ് ഇ.എം.ഐ ആറ് മാസം വരെ ലഭിക്കും. കൂടാതെ ഡൌൺ പേയ്മെന്റ് ഇല്ലാതെ 8 മാസം വരെ ഉപയോക്തൃ വ്യക്തിഗത വായ്പകളുമുണ്ട്.