
200എംപി ക്യാമറ സഹിതം ഓപ്പോ അവരുടെ പുത്തന്‍ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയില്‍ പുറത്തിറക്കാനൊരുങ്ങുന്നു. അടുത്ത തലമുറ ഓപ്പോ ഫൈന്ഡ് എന്‍6 സ്‌മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ച് 17ന് ആഗോളതലത്തില്‍ അവതരിപ്പിക്കും. 2025-ല്‍ പുറത്തിറങ്ങിയ ഓപ്പോ ഫൈന്ഡ് എന്‍5 ഫോണിന്‍റെ പിന്‍ഗാമിയാണ് ഓപ്പോ ഫൈന്ഡ് എന്‍6. ക്രീസുകള്‍ ഒഴിവാക്കുന്ന പുത്തന്‍ പുത്തന്‍ ടൈറ്റാനിയം അലോയ് ഡോം ഓപ്പോ ഫൈന്ഡ് എന്‍6 സ്‌മാര്‍ട്ട്‌ഫോണിലുണ്ടാകും എന്ന് ഓപ്പോ ചീഫ് പ്രൊഡക്‌ട് ഓഫീസര്‍ വ്യക്തമാക്കി.
രണ്ട് നിറങ്ങളിലാണ് ഓപ്പോ ഫൈന്ഡ് എന്‍6 വിപണിയിലെത്തുക ടീസര്‍ നല്‍കുന്ന സൂചന. ഗോള്‍ഡന്‍ ഓറഞ്ച്, ഒറിജിനല്‍ ടൈറ്റാനിയം എന്നീ നിറങ്ങളാണിത്. 12 ജിബി + 256 ജിബി, 16 ജിബി + 512 ജിബി, 16 ജിബി + 1ടിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഓപ്പോ ഫൈന്ഡ് എന്‍6 ആഗോളവിപണിയിലെത്തുക. 200-മെഗാപിക്‌സലിന്‍റെ ഹാസ്സല്‍ബ്ലാഡ് ക്യാമറ ഓപ്പോ ഫൈന്ഡ് എന്‍6 ഫോണിലുണ്ടാവുക. 50എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 2എംപി മള്‍ട്ടിസ്‌പെക്‌ട്രല്‍ ലെന്‍സ് സഹിതം 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ് എന്നിവയും റിയര്‍ ഭാഗത്തുണ്ടാകും. 20-മെഗാപിക്‌സലിന്‍റെ ഫ്രണ്ട് ക്യാമറയാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി ഓപ്പോ ഫൈന്ഡ് എന്‍6 ഫോണില്‍ പ്രതീക്ഷിക്കുക.
ഓപ്പോ ഫൈന്ഡ് എന്‍6 8.12-ഇഞ്ച്2കെ എല്‍ടിപിഒ പ്രധാന ഡിസ്‌പ്ലെയും 6.62-ഇഞ്ച് രണ്ടാം സ്ക്രീനുമാണ് ഓപ്പോ ഫൈന്ഡ് എന്‍6ല്‍ വരുമെന്നും അഭ്യൂഹങ്ങളുണ്ട്. ക്വാല്‍കോമിന്‍റെ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ഒക്‌ടാ-കോര്‍ ചിപ്‌സെറ്റ്, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സഹിതമുള്ള 6000എംഎഎച്ച് കരുത്തിലുള്ള ബാറ്ററി, അപ്‌ഗ്രേഡ് ചെയ്‌ത ഓപ്പോ എഐ സ്റ്റൈലസ് എന്നിവയും ഓപ്പോ ഫൈന്ഡ് എന്‍6 സ്‌മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നു.
ഓപ്പോ ഫൈന്ഡ് എന്‍6 ഹാന്‍ഡ്‌സെറ്റിനൊപ്പം പുത്തന്‍ സ്‌മാര്‍ട്ട്‌വാച്ചായ ഓപ്പോ വാച്ച് എക്‌സ്3-യും കമ്പനി അവതരിപ്പിക്കും. വൃത്താകൃതിയിലുള്ള ഡയലിലുള്ള ഈ വാച്ച് കളര്‍ഒഎസിലുള്ളതായിരിക്കും. യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പിന്തുണയും സ്‌മാര്‍ട്ട്‌വാച്ചിലുണ്ടാകും.