7000 എംഎഎച്ച് ബാറ്ററിയും 50-മെഗാപിക്‌സൽ ക്യാമറയുമായി ഓപ്പോ കെ14 5ജി ഇന്ത്യയിൽ; വില 17999 മുതൽ

Published : Mar 18, 2026, 09:24 AM IST
Oppo K14 5G

Synopsis

ചൈനീസ് നിർമ്മാതാക്കളായ ഓപ്പോ, കെ14 5ജി (Oppo K14 5G) എന്ന പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 7,000 എംഎഎച്ച് ബാറ്ററിയും 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗും മീഡിയാടെക്ക് ഡൈമൻസിറ്റി 6300 പ്രോസസറുമാണ് ഇതിന്‍റെ പ്രധാന ആകർഷണങ്ങൾ. 17,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ ഫോൺ മാർച്ച് 20 മുതൽ വിൽപ്പനയ്‌ക്കെത്തും.

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ ഇന്ത്യയിലെ വിപണിയിൽ പുതിയ സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചു. ഓപ്പോ കെ14 5 ജി (Oppo K14 5G) എന്ന ഈ പുതിയ മോഡൽ കെ14 സീരീസിലെ രണ്ടാമത്തെ ഫോണാണ്. ശക്തമായ ബാറ്ററി, മെച്ചപ്പെടുത്തിയ ക്യാമറ സവിശേഷതകൾ, ഉയർന്ന പ്രകടനം എന്നിവയുമായി എത്തുന്ന ഈ ഫോണിന് വിപണിയിൽ വലിയ ശ്രദ്ധ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററി ദൈർഘ്യമേറിയ ഉപയോഗം ഉറപ്പാക്കുന്നു. ഒരൊറ്റ ചാർജിൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന വീഡിയോ പ്ലേബാക്കും നാവിഗേഷനും ലഭ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓപ്പോ കെ14 5ജി: സവിശേഷതകള്‍ വിശദമായി

ഓപ്പോ കെ14 5ജി-ന്‍റെ ഇന്ത്യയിലെ ആരംഭവില 17,999 രൂപ ആണ്. ഈ വിലയ്ക്ക് 6 ജിബി റാം, 128 ജിബി സ്റ്റോറേജ് ഉള്ള മോഡൽ ലഭിക്കും. 6 ജിബി + 256 ജിബി പതിപ്പ് 19,999 രൂപയ്ക്കും, 8 ജിബി + 256 ജിബി ഹൈഎൻഡ് മോഡൽ 21,999 രൂപയ്ക്കും ലഭ്യമാണ്. എച്ച്‍ഡിഎഫ്‍സി, ഐസിഐസിഐ, എസ്‍ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപ വരെ ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതും കമ്പനി അറിയിച്ചിട്ടുണ്ട്. മാർച്ച് 20 മുതൽ ഫ്ലിപ്‍‌കാർട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഫോൺ വിൽപ്പനയ്ക്ക് എത്തും. ഓപ്പോ കെ14 5ജി ഫോണ്‍ ഐസി ബ്ലൂ, പ്രിസം വയലറ്റ്, പ്രിസം വൈറ്റ് എന്നീ മൂന്ന് ആകർഷക നിറങ്ങളിൽ ഇത് ലഭ്യമാകും.

സാങ്കേതികമായി മുന്നിൽ നിൽക്കുന്ന ഈ സ്‍മാർട്ട്ഫോൺ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയ കളർഒഎസ് 15-ലാണ് പ്രവർത്തിക്കുന്നത്. 6.75 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1,125 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസും നൽകുന്നു. ഐപി66, ഐപി68, ഐപി69 റേറ്റിംഗുകൾ ഉള്ളതിനാൽ പൊടി, വെള്ളം എന്നിവയ്‌ക്കെതിരെ മികച്ച സംരക്ഷണവും ഉറപ്പാക്കുന്നു.

ഓപ്പോ കെ14 5ജി: പ്രോസസറും ക്യാമറയും ബാറ്ററിയും

മീഡിയാടെക്ക് ഡൈമൻസിറ്റി 6300 പ്രോസസറാണ് ഓപ്പോ കെ14 5ജി ഫോണിന്‍റെ ഹൃദയം. ഇത് മികച്ച പെർഫോമൻസും ആപ്പുകളുടെ വേഗതയുള്ള പ്രവർത്തനവും ഉറപ്പാക്കുന്നു. ഈ പ്രോസസർ മുൻ പതിപ്പുകളേക്കാൾ 15 ശതമാനം കൂടുതൽ പ്രകടനവും 20 ശതമാനം വേഗത്തിലുള്ള ആപ്പ് ലോഡിംഗും നൽകുന്നു എന്നാണ് കമ്പനി പറയുന്നത്. ക്യാമറ വിഭാഗത്തിൽ 50-മെഗാപിക്‌സൽ എഐ പ്രൈമറി ക്യാമറയും 2എംപി മോണോക്രോം സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. എഐ റികമ്പോസ്, എഐ പെർഫെക്റ്റ് ഷോട്ട്, എഐ ഇറേസർ 2.0 പോലുള്ള ഫീച്ചറുകൾ ചിത്രങ്ങളുടെ ഭംഗി മെച്ചപ്പെടുത്തുന്നു. 7,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഈ ഫോണിന്‍റെ പ്രധാന ആകർഷണം.

PREV
Read more Articles on
click me!

Recommended Stories

ചാറ്റുകൾ ഇനി ആരെങ്കിലും വായിച്ചാലോ? ഇൻസ്റ്റഗ്രാം എൻക്രിപ്റ്റഡ് മെസേജിംഗ് സംവിധാനം അവസാനിപ്പിക്കുമ്പോൾ സംഭവിക്കുന്നത്
മിഡ്‌-റേഞ്ചിലെ അടുത്ത മിന്നലാവുമോ; വിവോ ടി5എക്‌സ് 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി