പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ; സവിശേഷതകളും വിലയും അറിയാം

Published : Aug 15, 2025, 02:51 PM IST
poco

Synopsis

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 7,000എംഎഎച്ച് ബാറ്ററി, 50എംപി ക്യാമറ, സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 പ്രൊസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

പോക്കോ എം7 പ്ലസ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പോക്കോ എം7 പ്ലസ് 5ജിയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയുമാണ് വില. ഈ വർഷം ആദ്യം ഇന്ത്യയിൽ പുറത്തിറക്കിയ പോക്കോ എം7 5ജി, പോക്കോ എം7 പ്രോ 5ജി എന്നിവയുടൊപ്പം പുതിയ പോക്കോ സ്‍മാർട്ട്‌ഫോണും ചേരുന്നു. ഓഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്‍കാർട്ട് വഴി ഈ സ്‍മാർട്ട്‌ഫോൺ വിൽപ്പനയ്ക്കെത്തും. പോക്കോ എം7 പ്ലസ് 5ജി അക്വാ ബ്ലൂ, കാർബൺ ബ്ലാക്ക്, ക്രോം സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് വരുന്നത്. പരിമിത കാലത്തേക്ക് ലോഞ്ച് ഓഫറായി എച്ച്ഡിഎഫ്‌സി, എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 1,000 രൂപ ഇൻസ്റ്റന്റ് കിഴിവ് അല്ലെങ്കിൽ 1,000 രൂപ എക്സ്ചേഞ്ച് ബോണസും പോക്കോ വാഗ്‍ദാനം ചെയ്യുന്നു.

പോക്കോ എം7 പ്ലസ് 5ജിയിൽ 144 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 288 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉള്ള 6.9 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേ ലഭിക്കുന്നു. ഇതിന് 850 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ട്. കൂടാതെ കുറഞ്ഞ നീല വെളിച്ചം, ഫ്ലിക്കർ-ഫ്രീ പെർഫോമൻസ്, സർക്കാഡിയൻ സ്റ്റാൻഡേർഡുകൾ എന്നിവയ്‌ക്കായി ടിയുവി റൈൻലാൻഡ് സർട്ടിഫിക്കേഷനുകളും ഈ ഫോണിന് ലഭിക്കുന്നു. ഫോട്ടോഗ്രാഫിക്കായി, പോക്കോ എം7 പ്ലസ് 5ജി-യിൽ സെക്കൻഡറി സെൻസറുമായി ജോടിയാക്കിയ 50എംപി പ്രൈമറി റിയർ ക്യാമറ ലഭിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8എംപി ക്യാമറയും ലഭിക്കുന്നു. മുൻവശത്തും പിൻവശത്തും ക്യാമറകൾ സെക്കൻഡിൽ 30 ഫ്രെയിമുകളിൽ 1080പി വരെ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നുവെന്നും കമ്പനി പറയുന്നു.

33W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയും മറ്റ് ഉപകരണങ്ങൾക്ക് പവർ നൽകുന്നതിന് റിവേഴ്‌സ് ചാർജിംഗും വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ അഭിപ്രായത്തിൽ, അതിന്റെ വില വിഭാഗത്തിൽ ലഭ്യമായ ഏറ്റവും വലിയ ബാറ്ററിയാണിത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 പ്രൊസസറാണ് പോക്കോ എം7 പ്ലസ് 5ജി ഫോണിന് കരുത്ത് പകരുന്നത്.  128ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജും ഈ ഡിവൈസ് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2.0-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ പ്രധാന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും മോഡലിനായി നാല് വർഷത്തെ സുരക്ഷാ പാച്ചുകളും പോക്കോ സ്ഥിരീകരിച്ചിട്ടുണ്ട്.

5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്‍ബി ടൈപ്പ് -സി പോർട്ട് തുടങ്ങിയവ ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളോടെയാണ് പോക്കോ എം7 പ്ലസ് 5ജി വരുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗർ പ്രിന്‍റ് സ്‍കാനർ ഉള്ള ഈ ഹാൻഡ്‌സെറ്റിന് പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഐപി64 റേറ്റിംഗും ലഭിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി