ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങിനുള്ള കുത്തക തകര്‍ക്കാന്‍ ആപ്പിളിന്‍റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ആപ്പിളിന്‍റെ കന്നി ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായ ‘ആപ്പിള്‍ ഫോള്‍ഡ്’ ഈ വര്‍ഷം തന്നെ വിപണിയിലെത്തും.
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായ ഐഫോണ്‍ ഫോള്‍ഡ് (iPhone Fold) 2026ല്‍ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. എ20 പ്രോ ചിപ്പും സി2 മോഡവും സഹിതവും വരുന്ന ഐഫോണ്‍ ഫോള്‍ഡില്‍ കൂടുതലായി എന്തൊക്കെ പ്രതീക്ഷിക്കാം. ഐഫോണ്‍ ഫോള്‍ഡിന്‍റെതായി ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ഇവിടെ വായിക്കാം.
ഐഫോണ്‍ ഫോള്‍ഡ്: ഇതുവരെ ലീക്കായ വിവരങ്ങള്‍ ഇങ്ങനെ
ഐഫോണ്‍ ഫോള്‍ഡ് അഥവാ ഫോള്‍ഡബിള്‍ ഐഫോണ്‍ 2026 സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിക്കും എന്നാണ് ലീക്കുകള്‍ പറയുന്നത്. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ആയിരിക്കും ഫോള്‍ഡബിളിന്‍റെ അവതരണം. 2nm അടിസ്ഥാനത്തിലുള്ള ഏറ്റവും പുതിയ എ20 പ്രോ ചിപ്പും ആപ്പിളിന്‍റെ രണ്ടാം-തലമുറ C2 മോഡവും ഐഫോണ്‍ ഫോള്‍ഡിലുണ്ടായേക്കും. ഇവ രണ്ടും ഐഫോണ്‍ 18 പ്രോ ലൈനപ്പിലും പ്രതീക്ഷിക്കുന്ന ഉള്ളടക്കങ്ങളാണ്. ഫോള്‍ഡബിള്‍ ഐഫോണിന് അലുമിനിയവും ടൈറ്റാനിയവും ചേര്‍ന്നുള്ള ബോഡി ആയിരിക്കും ഉപയോഗിക്കുക എന്നാണ് സൂചന. മടക്കുന്ന 7.8-ഇഞ്ച് ഇന്നര്‍ സ്‌ക്രീനും 5.3-ഇഞ്ച് കവര്‍ ഡിസ്‌പ്ലയുമാണ് ഐഫോണ്‍ ഫോള്‍ഡിന് പ്രതീക്ഷിക്കുന്നത്. ഫേസ്ഐഡിക്ക് പകരം ടച്ച്ഐഡിയായിരിക്കും ഫോള്‍ഡബിള്‍ ഐഫോണുകളില്‍ വരികയെന്നും വാര്‍ത്തയുണ്ട്.
48-മെഗാപിക്‌സലിന്‍റെ ഇരട്ട റിയര്‍ ക്യാമറയാണ് ഐഫോണ്‍ ഫോള്‍ഡില്‍ ഉപയോക്താക്കളെ കാത്തിരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 48എംപിയുടെ പ്രൈമറി സെന്‍സറും 48എംപിയുടെ അള്‍ട്രാ-വൈഡ് ക്യാമറയുമാണിത്. മിക്കവാറും ഇതേ സെന്‍സറുകള്‍ തന്നെയാവും ഐഫോണ്‍ 18 പ്രോയിലും ഐഫോണ്‍ 18 പ്രോ മാക്‌സിലും ഉണ്ടാവുക. എന്നാല്‍ ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ വേരിയബിള്‍ അപേര്‍ച്വറുണ്ടാകും.
ഐഫോണ്‍ ഫോള്‍ഡ്: പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകള്‍
കവര്‍ സ്‌ക്രീന്‍: 5.3-ഇഞ്ച്
ഫോള്‍ഡിംഗ് സ്‌ക്രീന്‍: 7.8-ഇഞ്ച്
പ്രോസസര്‍: എ20 പ്രോ ചിപ്പ്
റിയര്‍ ക്യാമറ: 48എംപി പ്രൈമറി + 48എംപി അള്‍ട്രാ-വൈഡ്
ഫ്രണ്ട് ക്യാമറ: 18എംപി (കവര്‍ സ്‌ക്രീന്‍) + 18എംപി (ഫോള്‍ഡിംഗ് സ്‌ക്രീന്‍)
ചേസിസ്: ടൈറ്റാനിയം + അലുമിനിയം
മോഡം ചിപ്പ്: ആപ്പിള്‍ സി2.



