IPhone 12 Mini Price Drop : ഐഫോണ്‍ 12 മിനി സ്വന്തമാക്കാം 26,000 രൂപയ്ക്ക്, ഓഫര്‍ ഇങ്ങനെ

Published : Jan 28, 2022, 10:42 AM IST
IPhone 12 Mini Price Drop : ഐഫോണ്‍ 12 മിനി സ്വന്തമാക്കാം 26,000 രൂപയ്ക്ക്, ഓഫര്‍ ഇങ്ങനെ

Synopsis

ആപ്പിള്‍ ഐഫോണ്‍ 12 മിനി 64 ജിബി പതിപ്പ് ഇപ്പോള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. അതായത് 29 ശതമാനം കിഴിവില്‍ 59,900 രൂപ വിലയുള്ള ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭിക്കുന്നത് 41,999 രൂപയ്ക്കാണ്. 

പ്പിള്‍ ഐഫോണ്‍ 12 മിനി ഇപ്പോള്‍ വെറും 26,000 രൂപയ്ക്ക് ലഭിച്ചാലോ?, അതിനുള്ള അവസരം ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. ഇപ്പോള്‍ 30,000 ത്തില്‍ താഴെ രൂപയ്ക്ക് ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ടിലെ ഈ അവസരം നല്ലതാണ്. ഫ്ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ഐഫോണ്‍ 12മിനിക്ക് നല്ല വിലക്കുറവുണ്ട്, അതിന് പുറമേ എക്സേഞ്ച് ഓഫറും, ബാങ്ക് ഓഫറും ഉപയോഗിച്ചാല്‍ ഇപ്പോഴത്തെ നിലയില്‍ ഐഫോണ്‍ 12 മിനി 26149 രൂപയ്ക്ക് ലഭിക്കും. ഇത് എങ്ങനെയെന്ന് നോക്കാം.

ആപ്പിള്‍ ഐഫോണ്‍ 12 മിനി 64 ജിബി പതിപ്പ് ഇപ്പോള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. അതായത് 29 ശതമാനം കിഴിവില്‍ 59,900 രൂപ വിലയുള്ള ഫോണ്‍ ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ട് വഴി ലഭിക്കുന്നത് 41,999 രൂപയ്ക്കാണ്. ഇതിന് പുറമേ ഓഫറുകളും ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഓഫറുകളും എക്സേഞ്ചും ഉപയോഗിച്ചാല്‍ ഇനിയും ഈ ഫോണിന്‍റെ വിലകുറയും. ഇതിന് പുറമേ ഐഫോണ്‍ 12മിനി മറ്റൊരു ഫോണുമായി എക്സേഞ്ച് ചെയ്യുമ്പോള്‍  അതായത് 15,850 രൂപവരെ ഡിസ്ക്കൗണ്ട് ലഭിക്കും. ഇതിനായി എക്സേഞ്ച് ഓഫര്‍ നിങ്ങളുടെ ഫോണിന് ലഭ്യമാണോ എന്ന് കോഡ് അടിച്ച് നോക്കി മനസിലാക്കാം.

അതേ സമയം ഐഫോണ്‍ 12 മിനിയുടെ 128 ജിബി പതിപ്പിന് വിലക്കുറവ് 15 ശതമാനമാണ്. അതായത് ഫോണ്‍ 54,999 രൂപയ്ക്ക് ലഭിക്കും. എന്നാല്‍ എക്സേഞ്ച് ഓഫര്‍ ബേസ് മോഡലിന് തുല്യമായി ലഭിക്കും. ഇതേ പോലെ 256 ജിബി ഐഫോണ്‍ 12 മിനി പതിപ്പിന് 12 ശതമാനം വിലകുറച്ച് 64,999 രൂപയ്ക്ക് ലഭിക്കും. ഇവയ്ക്കെല്ലാം മുകളിലുള്ള ബാങ്ക് കാര്‍ഡ് ഓഫര്‍ ലഭിക്കും. 

ആപ്പിള്‍ ഐഫോണ്‍ 12 മിനി 5.4 ഇഞ്ച് സൂപ്പര്‍ എക്സ്ട്ര XDR ഡിസ്പ്ലേ ഫോണാണ്. എ14 ബയോണിക് ചിപ്പാണ് ഈ ഫോണിന് ഉള്ളത്. ഡ്യൂവല്‍ ക്യാമറ 12 എംപി+12എംപി ഫോണാണ് ഇതിനുള്ളത്. 12എംപി ഫ്രണ്ട് ക്യാമറയാണ് ഈ ഫോണിനുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

8,000mAh ബാറ്ററിയുമായി ഓപ്പോ എ7 പ്രോ എത്തി; വില 31,000 രൂപ മുതൽ
ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഇന്ത്യയിൽ; വില 1,64,900 രൂപ മുതൽ