റിയൽമി നാർസോ 100x 5G: നോൺ സ്റ്റോപ്പ് പവറുമായി ഇന്ത്യയിൽ

Published : Jul 10, 2026, 11:55 AM IST
Realme Narzo 100x 5G

Synopsis

റിയൽമി പുതിയ 5ജി സ്‍മാർട്ട്ഫോണായ നാർസോ 100x 5G ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 'നോൺ സ്റ്റോപ്പ് പവർ' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ഫോണിന് വലിയ ബാറ്ററിയുണ്ടാകുമെന്നാണ് സൂചന. ചതുരാകൃതിയിലുള്ള ഡ്യുവൽ ക്യാമറ മോഡ്യൂളുമായി എത്തുന്ന ഈ ഫോൺ, നിലവിലുള്ള നാർസോ 100 ലൈറ്റ് 5G-യെക്കാൾ മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നു.

ന്ത്യയിൽ പുതിയ 5ജി സ്‍മാർട്ട്ഫോൺ അവതരിപ്പിക്കാനൊരുങ്ങി റിയൽമി കമ്പനി. റിയൽമി നാർസോ 100x 5G ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫോണിനായി പ്രത്യേക മൈക്രോസൈറ്റും റിയൽമിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ സജീവമായതോടെ ലോഞ്ച് അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന. എന്നാൽ കൃത്യമായ ലോഞ്ച് തീയതിയോ സാങ്കേതിക സവിശേഷതകളോ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

'നോൺ സ്റ്റോപ്പ് പവ‍ർ, ലോഡിംഗ് സൂൺ!' എന്ന ടാഗ്‌ലൈനോടെയാണ് റിയൽമി പുതിയ ഫോൺ ടീസ് ചെയ്തിരിക്കുന്നത്. ഇതിലൂടെ ദീർഘനേരം ഉപയോഗിക്കാവുന്ന വലിയ ബാറ്ററിയുമായാകും നാർസോ 100x 5G എത്തുകയെന്ന വിലയിരുത്തലാണ് ടെക് ലോകത്ത് ഉയരുന്നത്. ടീസർ ചിത്രത്തിൽ ഫോണിന്റെ പിൻഭാഗത്തിന്റെ ഭാഗിക രൂപകൽപ്പനയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂളിൽ രണ്ട് പിൻ ക്യാമറ സെൻസറുകളും എൽഇഡി ഫ്ലാഷും ഉൾപ്പെടുത്തിയിരിക്കുന്നതായി കാണാം. ഗോൾഡൻ അല്ലെങ്കിൽ ഓറഞ്ച് നിറത്തിലോ എത്തുന്ന മോഡലിൽ ഒരു ക്യാമറ റിങ്ങിന് ചുറ്റുമായി വൃത്താകൃതിയിലുള്ള ഡിസൈൻ ഹൈലൈറ്റും നൽകിയിട്ടുണ്ട്.

പുതിയ നാർസോ 100x 5G അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച റിയൽമി നാർസോ 100 ലൈറ്റ് 5Gയ്ക്ക് ഒപ്പമായിരിക്കും കമ്പനിയുടെ നാർസോ 100 സീരീസിൽ ഇടംപിടിക്കുക. എന്നാൽ പുതിയ മോഡലിൽ പ്രോസസർ, ക്യാമറ, ബാറ്ററി തുടങ്ങിയ മേഖലകളിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ വിപണിയിലുള്ള റിയൽമി നാർസോ 100 ലൈറ്റ് 5Gയിൽ 6.8 ഇഞ്ച് എച്ച്ഡി എൽസിഡി ഡിസ്‌പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റും നൽകിയിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 7,000 എംഎഎഎച്ച് ബാറ്ററിയുള്ള ഈ ഫോണിൽ 15 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ്, റിവേഴ്‌സ് വയർഡ് ചാർജിങ്, ബൈപാസ് ചാർജിങ് എന്നിവയ്ക്കും പിന്തുണ ലഭ്യമാണ്.

ഫോട്ടോഗ്രഫിക്കായി 13 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനവും സെൽഫിക്കായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നാർസോ 100 ലൈറ്റ് 5Gയിൽ നൽകിയിട്ടുണ്ട്. പുതിയ നാർസോ 100x 5Gയുടെ സവിശേഷതകൾ, വില, ലോഞ്ച് തീയതി എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

OPPO Reno16 Series ഇതാ എത്തി; നിങ്ങളിലെ ക്രിയേറ്ററെ കണ്ടെത്തൂ
നത്തിങ്ങ് ഫോൺ 4ബി: ഗ്ലിഫ് ബാറുമായി പുതിയ വിസ്‍മയം