Realme Narzo 50A Prime: പുതിയ നാര്‍സോ ഫോണ്‍ എത്തും; പക്ഷെ ചാര്‍ജര്‍ കിട്ടില്ല.!

By Web TeamFirst Published Apr 12, 2022, 5:18 PM IST
Highlights

വേരിയന്റുകളില്‍, നാര്‍സോ 50എപ്രൈം 4GB + 64GB, 4GB + 128GB വേരിയന്റുകളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു, അവ ഇന്തോനേഷ്യയില്‍ ലഭ്യമായതിന് സമാനമാണ്.

ബോക്‌സില്‍ ചാര്‍ജറില്ലാത്ത കമ്പനിയുടെ ആദ്യത്തെ സ്മാര്‍ട്ട്ഫോണായി റിയല്‍മി നാര്‍സോ 50 എ പ്രൈം ഇന്തോനേഷ്യയില്‍ റിയല്‍മി അവതരിപ്പിച്ചു. സാംസങ്ങിനെയും ആപ്പിളിനെയും പിന്തുടര്‍ന്ന് ബോക്‌സില്‍ നിന്ന് പവര്‍ അഡാപ്റ്റര്‍ ഒഴിവാക്കുന്ന ഏറ്റവും പുതിയ ബ്രാന്‍ഡായി റില്‍മി മാറിയിരിക്കുകയാണ്. എന്നാല്‍ നാര്‍സോ 50 എ പ്രൈം മാത്രമേ ഇങ്ങനെ പുറത്തിറങ്ങുകയുള്ളുവെന്നും മറ്റ് ഫോണുകള്‍ക്ക് പവര്‍ അഡാപ്റ്ററുകള്‍ നല്‍കുന്നത് തുടരുമെന്നും റിയല്‍മി വ്യക്തമാക്കി.

റിയല്‍മി ആദ്യം ഇന്തോനേഷ്യയില്‍ നാര്‍സോ 50 എ പ്രൈം അവതരിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 30 ന് ഇന്ത്യയില്‍ ഈ ഫോണ്‍ അവതരിപ്പിക്കും എന്നാണ് വിവരം. പരാസ് ഗുഗ്ലാനി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഏപ്രില്‍ 30 ന് നാര്‍സോ 50 എ പ്രൈം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ റിയല്‍മി പദ്ധതിയിടുന്നു എന്നാണ് വിവരം.

നാര്‍സോ 50എപ്രൈം 4GB + 64GB, 4GB + 128GB പതിപ്പുകളില്‍ ഇന്ത്യയില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാര്‍സോ 50 എ പ്രൈമിന്റെ ഇന്ത്യന്‍ പതിപ്പിന് ഫ്‌ലാഷ് ബ്ലാക്ക്, ഫ്‌ലാഷ് ബ്ലൂ എന്നിങ്ങനെ കളറുകളാണ് ഉണ്ടാകുക. ഇന്ത്യന്‍ വിലയെ കുറിച്ച് യാതൊരു വിവരവുമില്ലെങ്കിലും, ഇന്തോനേഷ്യയില്‍, ഫോണിന് 64GB വേരിയന്റിന് ഏകദേശം 9,500 രൂപയായിരുന്നു വില. 128GB വേരിയന്റിന് ഏകദേശം 10,600 രൂപയാണ് വില. ഇതിന് സമാനമായ വില ഇന്ത്യയിലും പ്രതീക്ഷിക്കാം.

1080x2400 പിക്‌സലുകളുടെ ഫുള്‍ എച്ച്ഡി പ്ലസ് റെസല്യൂഷനുള്ള 6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി ഫീച്ചര്‍ ചെയ്യുന്ന ബജറ്റ് സ്മാര്‍ട്ട്ഫോണാണിത്. 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഡിസ്പ്ലേയാണ് ഇത്. ഡിസ്പ്ലേയിലെ ടിയര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചിനുള്ളില്‍ 8 മെഗാപിക്സല്‍ ക്യാമറ മുന്നിലുണ്ട്. 

പ്രൈമിന്റെ പിന്‍ഭാഗത്തുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തില്‍ 50 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ, 2 മെഗാപിക്‌സല്‍ പോര്‍ട്രെയ്റ്റ് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 2.0 പ്രവര്‍ത്തിക്കുന്ന പ്രൈമില്‍ നിങ്ങള്‍ക്ക് സൈഡ്-മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭിക്കും.

click me!