കടുത്ത ആരോപണം, അന്വേഷണം വരുന്നു: പിന്നാലെ വിശദീകരണവുമായി റിയൽമീ

Published : Jun 20, 2023, 08:07 AM IST
കടുത്ത ആരോപണം, അന്വേഷണം വരുന്നു: പിന്നാലെ വിശദീകരണവുമായി റിയൽമീ

Synopsis

കഴിഞ്ഞ ദിവസമാണ്  ഋഷി ബാഗ്രീ എന്ന ഉപയോക്താവ് ട്വിറ്റിലൂടെ റിയൽമീയുടെ സ്വകാര്യത പ്രശ്നം ചൂണ്ടിക്കാണിച്ചത്. 

പയോക്താവ് ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി റിയൽമീ. കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കമ്പനിയെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും റിയൽമീ വലിയ പ്രാധാന്യമാണ് നല്കുന്നത്. ഡാറ്റ സുരക്ഷയുടെ രഹസ്യാത്മകത നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പറയുന്നു.

ഫോണിന് മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഉപകരണ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഇന്റലിജന്റ് സേവന ഫീച്ചർ കണക്ട് ചെയ്തിട്ടുണ്ട്. നിലവിലെ വിവരണത്തിന് വിരുദ്ധമായി, തങ്ങൾ എസ്എംഎസ്, ഫോൺ കോളുകൾ, ഷെഡ്യൂളുകൾ മുതലായവയിൽ ഒരു ഡാറ്റയും ബന്ധിപ്പിക്കുന്നില്ലെന്നും കമ്പനി പറയുന്നു. ശേഖരിക്കുന്ന ഡാറ്റകൾ മറ്റെവിടെയും പങ്കിടുകയോ ക്ലൗഡിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ്  ഋഷി ബാഗ്രീ എന്ന ഉപയോക്താവ് ട്വിറ്റിലൂടെ റിയൽമീയുടെ സ്വകാര്യത പ്രശ്നം ചൂണ്ടിക്കാണിച്ചത്. ഉപകരണം സംബന്ധിച്ച വിവരങ്ങൾ, യുസേജ് സ്റ്റാറ്റിസ്റ്റിക്‌സ് ഉൾപ്പടെയുള്ള ഉപഭോക്തൃ വിവരങ്ങൾ എന്നിവ കമ്പനി ശേഖരിക്കുന്നുവെന്നാണ് പറയുന്നത്. എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ് എന്ന പേരിലുള്ള റിയൽമി സ്മാർട്‌ഫോണിലെ ഫീച്ചർ കോൾ ലോഗ്, എസ്എംഎസ്, ലൊക്കേഷൻ വിവരങ്ങൾ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങളാണ് ഇത് ശേഖരിക്കുന്നത്. ടോഗിൾ ബട്ടൺ ഉണ്ടെങ്കിലും ഡിഫോൾട്ട് ആയി ഇത് ആക്ടീവായിരിക്കുമെന്നും അദ്ദേഹം ട്വിറ്റിൽ പറയുന്നു.

റിയൽമി 11 പ്രോയിലും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റിലും ഓപ്പോ റെനോ 7 5ജിയിലും ഈ ഫീച്ചർ ഉണ്ടെന്നാണ് സൂചന. ഉപകരണത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി, ഉപയോക്താക്കളുടെ എക്സ്പീരിയൻസ് മികച്ചതാക്കാനുള്ള ഫീച്ചറാണിത് എന്നാണ് റിയൽമിയുടെ വാദം. ഫീച്ചറിനുള്ള പെർമിഷൻ ഓഫ് ചെയ്താൽ അത് പ്രയോജനപ്പെടുത്തുന്ന ആപ്പുകളുടെ പ്രവർത്തനം നിലയ്ക്കുമെന്നും കമ്പനി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

റിയൽമീക്കെതിരെ ഗുരുതരമായ ആരോപണം; അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

റിയൽമീ ഇന്ത്യ തലവന്‍ മാധവ് സേത്ത് കമ്പനി വിട്ടു; കാരണം ഇത്.!
 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി