സ്മാര്‍ട്ട് ടിവികളുമായി റിയല്‍മെ, 55 ഇഞ്ച് ടിവി 40,000 രൂപയ്ക്കു വില്‍ക്കാനൊരുങ്ങുന്നു

By Web TeamFirst Published Jan 12, 2020, 11:02 PM IST
Highlights

ഇന്ത്യയിലെ പ്രധാന ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി റിയല്‍മെ സ്മാര്‍ട്ട് ടിവികളുടെ വിപണി കൈയടക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ വിപണി കമ്പനിക്ക് എത്രത്തോളം പ്രധാനമാണെന്ന് കണക്കിലെടുത്ത് 2020 ല്‍ റിയല്‍മെ ടിവി വിപണിയിലെത്തുമെന്ന് റിയല്‍മെ സിഎംഒ സൂ ക്വി വെളിപ്പെടുത്തി

ഇന്ത്യയിലെ പ്രധാന ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി റിയല്‍മെ സ്മാര്‍ട്ട് ടിവികളുടെ വിപണി കൈയടക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ വിപണി കമ്പനിക്ക് എത്രത്തോളം പ്രധാനമാണെന്ന് കണക്കിലെടുത്ത് 2020 ല്‍ റിയല്‍മെ ടിവി വിപണിയിലെത്തുമെന്ന് റിയല്‍മെ സിഎംഒ സൂ ക്വി വെളിപ്പെടുത്തി. റിയല്‍മെ എക്‌സ് 50 5ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയ ചൈനയില്‍ നടന്ന പരിപാടിയിലാണ് സിഎംഒ സൂ ക്വി തന്റെ അഭിപ്രായം പറഞ്ഞത്.

ഇന്ത്യയില്‍ വളരെ പ്രചാരത്തിലായിട്ടുള്ള ഷവോമി എംഐ ടിവികളുമായി റിയല്‍മെ ടിവി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നു. ഷവോമിയുടെ റെഡ്മി, കെ സീരീസ് ഫോണുകളുമായി റിയല്‍മെ മത്സരിക്കുന്ന ഫോണ്‍ വിപണിയുടേതിനു തുല്യമായി ടിവി വിപണിയിലേക്കു കടക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനര്‍ത്ഥം റിയല്‍മെ ടിവികള്‍ താരതമ്യേന ഉപയോക്താവിനു താങ്ങാനാകുന്ന വിലയിലാണ് വിപണിയിലെത്തുകയെന്നാണ്. 55 ഇഞ്ച് റിയല്‍മെ ടിവി 40,000 രൂപയ്ക്ക് മാര്‍ക്കറ്റിലിറക്കാനാണ് ചിന്തിക്കുന്നത്.

ടിവികള്‍ ആന്‍ഡ്രോയിഡ് ഒഎസാണ് നല്‍കുന്നതെന്നും ഹോട്ട്സ്റ്റാര്‍, ആമസോണ്‍ രൈപം, നെറ്റ്ഫ്‌ളിക്‌സ് എന്നിങ്ങനെ ചില സ്ട്രീമിംഗ് സേവനങ്ങളുമായി സംയോജിപ്പിക്കുമെന്നും ഉറപ്പാണ്. കൂടാതെ, 2020 ല്‍ റിയല്‍മെക്ക് വലിയ പദ്ധതികളുണ്ട്. ഉടന്‍ തന്നെ ഫിറ്റ്‌നെസ് ബാന്‍ഡ് കമ്പനി ആരംഭിക്കുന്നു. 

ഷവോമിയില്‍ നിന്നുള്ള എംഐ ബാന്‍ഡിനെ വീണ്ടും ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുവെന്നും അഭ്യൂഹമുണ്ട്. അടുത്തിടെ, ചില പുതിയ ഫോണുകള്‍ക്ക് പുറമെ, റിയല്‍മെ ബഡ്‌സ് എയര്‍ എന്ന പേരില്‍ ആദ്യത്തെ യഥാര്‍ത്ഥ വയര്‍ലെസ് ഇയര്‍ബഡുകള്‍ കമ്പനി പുറത്തിറക്കി. 

കൂടാതെ 2020 ല്‍, റിയല്‍മെ ഒരു 5ജി ഫോണ്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സംഭവിക്കാം. മാത്രമല്ല ഉയര്‍ന്ന നിലവാരമുള്ള റിയല്‍മെ എക്‌സ് 2 പ്രോ ഉള്‍പ്പെടെ ഫോണുകളുടെ മുഴുവന്‍ നിരയും അപ്‌ഡേറ്റ് ചെയ്യാനും കമ്പനി തയ്യാറെടുക്കുന്നു.

click me!