18,000 രൂപയ്ക്ക് ഇത്രയും ബാറ്ററിയോ? റെഡ്‍മി 17ന്‍റെ സവിശേഷതകൾ പുറത്ത്

Published : Aug 11, 2026, 01:37 PM IST
Redmi 17 5G, Redmi 17 5G, Redmi 17 4G, Redmi 17 Price, Redmi 17 5G Price, Redmi 17 5G Launch, Redmi 17 5G India, Redmi 17 Specifications, Redmi 17 7500mAh Battery, Redmi 17 50MP Camera, Redmi 17 120Hz Display, Redmi 17 Snapdragon 4 Gen 5, Redmi, Xiaomi, Budget 5G Phone, 7500mAh Battery Phone, Redmi 17 5G Malaysia, റെഡ്മി 17 5ജി, റെഡ്മി 17 4ജി, റെഡ്മി 17 വില, റെഡ്മി 17 5ജി വില, റെഡ്മി 17 ഇന്ത്യ, റെഡ്മി 17 സവിശേഷതകൾ, 7500എംഎഎച്ച് ബാറ്ററി, 120 ഹെർട്സ് ഡിസ്പ്ലേ, 50 എംപി ക്യാമറ, റെഡ്മി ഫോൺ, ഷവോമി, ബജറ്റ് 5ജി ഫോൺ

Synopsis

റെഡ്മി 17 5ജി, റെഡ്മി 17 4ജി എന്നീ പുതിയ മോഡലുകൾ റെഡ്മി ആഗോള വിപണിയിൽ അവതരിപ്പിച്ചു. 7,500എംഎഎച്ച് ശേഷിയുള്ള ഭീമൻ ബാറ്ററിയാണ് ഇരു ഫോണുകളുടെയും പ്രധാന ആകർഷണം. 6.9 ഇഞ്ച് 120 ഹെർട്സ് ഡിസ്‌പ്ലേ, 50 മെഗാപിക്സൽ ക്യാമറ എന്നിവയും ഈ ബജറ്റ് ഫോണുകൾക്ക് കരുത്തേകുന്നു.

ജറ്റ് സ്‍മാർട്ട്ഫോൺ വിപണിയിൽ പുതിയ മോഡലുമായി റെഡ്‍മി. ചൈനയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് റെഡ്‍മി 17 5ജി തിരഞ്ഞെടുത്ത ആഗോള വിപണികളിലും അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി 17 5ജിക്കൊപ്പം റെഡ്മി 17 4ജിയും കമ്പനി പുറത്തിറക്കി. റെഡ്‍മി 17 4ജി ചൈനീസ് വിപണിയിൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. നിലവിൽ മലേഷ്യയിൽ ഷവോമിയുടെ ഓൺലൈൻ സ്റ്റോർ വഴിയാണ് രണ്ട് ഫോണുകളും വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 7,500എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയാണ് രണ്ട് മോഡലുകളുടെയും പ്രധാന പ്രത്യേകത. ചൈനീസ് പതിപ്പിനെ അപേക്ഷിച്ച് ആഗോള മോഡലുകളിൽ കൂടുതൽ ശേഷിയുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

റെഡ്‍മി 17 5ജി, റെഡ്‍മി 17 4ജി വില

റെഡ്‍മി 17 4ജിയുടെ ഏക പതിപ്പിന് 669 മലേഷ്യൻ റിങ്കിറ്റ് ആണ് വില. ഏകദേശം 16,000 രൂപ വരും ഇത്. 4ജിബി റാമും 128ജിബി സ്റ്റോറേജുമാണ് ഈ പതിപ്പിലുള്ളത്. റെഡ്‍മി 17 5ജിയുടെ അടിസ്ഥാന പതിപ്പിന് 769 മലേഷ്യൻ റിങ്കിറ്റാണ് വില. ഏകദേശം 18,000 രൂപ വരും ഇത്. 4ജിബി റാമും 128ജിബി സ്റ്റോറേജുമാണ് അടിസ്ഥാന മോഡലിലും ലഭിക്കുന്നത്. റെഡ്‍മി 17 5ജിയുടെ 4ജിബി റാം, 256ജിബി സ്റ്റോറേജ് പതിപ്പിന് 869 മലേഷ്യൻ റിങ്കിറ്റാണ് വില. ഏകദേശം 20,000 രൂപ വരും ഇത്.

നാല് നിറങ്ങളിൽ റെഡ്‍മി 17 4ജി

മലേഷ്യയിൽ ഷവോമിയുടെ ഓൺലൈൻ സ്റ്റോർ വഴിയാണ് രണ്ട് ഫോണുകളും നിലവിൽ വിൽക്കുന്നത്. റെഡ്മി 17 4ജി കറുപ്പ്, ഡീപ്പ് ബ്ലൂ, ലോട്ടസ് പർപ്പിൾ, ഓക്ക് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭിക്കും. റെഡ്‍മി 17 5ജി കറുപ്പ്, ഡീപ്പ് ബ്ലൂ, വിവിഡ് ഓറഞ്ച് എന്നീ നിറങ്ങളിലാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

120 ഹെർട്‍സ് ഡിസ്പ്ലേ

റെഡ്‍മി 17 5ജിയിലും റെഡ്മി 17 4ജിയിലും 6.9 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 720 x 1,600 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനിൽ 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും 240 ഹെർട്സ് വരെ ടച്ച് സാംപ്ലിങ് റേറ്റും ലഭിക്കും. 16.7 ദശലക്ഷം നിറങ്ങൾ, 83 ശതമാനം എൻടിഎസ്സി കളർ ഗാമറ്റ്, 825 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയും ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. കോർണിങ് ഗൊറില്ല ഗ്ലാസ് 7ഐ സംരക്ഷണവും നൽകിയിട്ടുണ്ട്. ടിയുവി റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ്, സർക്കാഡിയൻ ഫ്രണ്ട്ലി, ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകളും ഫോണുകൾക്ക് ലഭിക്കുന്നു. പൊടിയും വെള്ളത്തുള്ളികളും പ്രതിരോധിക്കുന്ന ഐപി64 റേറ്റിങ്ങും രണ്ട് മോഡലുകൾക്കുമുണ്ട്.

റെഡ്‍മി 17 5ജിയിൽ സ്നാപ്ഡ്രാഗൺ ചിപ്സെറ്റ്

റെഡ്‍മി 17 5ജിക്ക് ക്വാൽകോമിന്റെ 4 നാനോമീറ്റർ സ്നാപ്ഡ്രാഗൺ 4 ജെൻ 5 ചിപ്സെറ്റാണ് കരുത്തേകുന്നത്. 2.4 ഗിഗാഹെർട്സ് വരെ ക്ലോക്ക് സ്പീഡുള്ള ഒക്ടാകോർ പ്രോസസറിനൊപ്പം അഡ്രിനോ ജിപിയുവും നൽകിയിട്ടുണ്ട്. 4ജിബി എൽപിഡിഡിആർ4എക്സ് റാമും 256ജിബി വരെ യു‌എഫ്എസ് 2.2 സ്റ്റോറേജുമാണ് ലഭിക്കുക. മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2ടിബി വരെ വർധിപ്പിക്കാനും സാധിക്കും. അതേസമയം റെഡ്‍മി 17 4ജിയിൽ 12 നാനോമീറ്റർ മീഡിയടെക് ഹീലിയോ ജി91-അൾട്ര ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 2.0 ഗിഗാഹെർട്സ് വരെ ക്ലോക്ക് സ്പീഡ്, മാലി-ജി52 എംസി2 ജിപിയു, 4ജിബി എൽപിഡിഡിആർ4എക്സ് റാം, 128ജിബി ഇഎംഎംസി 5.1 സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

50 മെഗാപിക്സൽ പിൻ ക്യാമറ

ക്യാമറയുടെ കാര്യത്തിൽ രണ്ട് മോഡലുകളിലും സമാനമായ സംവിധാനമാണ് നൽകിയിരിക്കുന്നത്. പിന്നിൽ എഫ്/1.8 അപ്പർച്ചറുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറയാണുള്ളത്. മുൻവശത്ത് എഫ്/2.05 അപ്പർച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയാണ് സെൽഫിക്കും വീഡിയോ കോളുകൾക്കുമായി നൽകിയിരിക്കുന്നത്. രണ്ട് ഫോണുകൾക്കും 1080പി, 30 എഫ്പിഎസ് വരെ വീഡിയോ റെക്കോർഡിങ് സാധിക്കും. സുരക്ഷയ്ക്കായി വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്കാനറും ഫേസ് അൺലോക്ക് സംവിധാനവും ലഭിക്കും.

7,500എംഎഎച്ച് ബാറ്ററി

റെഡ്‍മി 17 5ജിയുടെയും റെഡ്മി 17 4ജിയുടെയും പ്രധാന ആകർഷണം 7,500എംഎഎച്ച് ബാറ്ററിയാണ്. 45വാട്ട് വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും 22.5വാട്ട് റിവേഴ്സ് വയർഡ് ചാർജിങ് സൗകര്യവും രണ്ട് ഫോണുകളിലും ലഭിക്കും. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, എൻഎഫ്‍സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക്, ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബെയ്ദൂ എന്നിവയാണ് കണക്റ്റിവിറ്റി സംവിധാനങ്ങൾ.

232 ഗ്രാം ഭാരം

വലുപ്പത്തിന്റെ കാര്യത്തിലും രണ്ട് മോഡലുകളും സമാനമാണ്. 170.12 x 78.42 x 8.8 മില്ലിമീറ്ററാണ് ഇരു ഫോണുകളുടെയും അളവ്. ഏകദേശം 232 ഗ്രാം ഭാരവുമുണ്ട്. നിലവിൽ മലേഷ്യൻ വിപണിയിലാണ് റെഡ്‍മി 17 5ജിയും റെഡ്മി 17 4ജിയും വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. മറ്റ് ആഗോള വിപണികളിലേക്കുള്ള ലഭ്യത സംബന്ധിച്ച വിവരങ്ങൾ ഷവോമി പിന്നീട് പ്രഖ്യാപിച്ചേക്കും.

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ 17: വിലയുടെ കാര്യത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്?
200 എംപി ക്യാമറയുമായി മോട്ടറോളയുടെ പുതിയ ഫോൺ; എഡ്‍ജ് 70 നിയോയുടെ ചിത്രങ്ങൾ പുറത്ത്