ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നേ റെഡ്‍മി നോട്ട് 15 പ്രോ പ്ലസ്, നോട്ട് 15 പ്രോ വിലകൾ ചോർന്നു

Published : Jan 28, 2026, 04:27 PM IST
Redmi Note 15 Pro Series

Synopsis

റെഡ്‍മി നോട്ട് 15 പ്രോ, റെഡ്‍മി നോട്ട് 15 പ്രോ പ്ലസ് എന്നിവയാണ് ഷവോമിയുടെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലുള്ളത്. ഇരു ഫോണുകളുടെയും ഇന്ത്യയിലെ വില ഓണ്‍ലൈനില്‍ ലീക്കായി. 

ദില്ലി: ഷവോമി ഇന്ത്യയിൽ റെഡ്‍മി നോട്ട് 15 പ്രോ സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ജനുവരി 29ന് നോട്ട് 15 പ്രോ പ്ലസ്, നോട്ട് 15 പ്രോ എന്നിവയുടെ ഔദ്യോഗിക ലോഞ്ച് നടക്കും. റെഡ്‍മി നോട്ട് 15 സ്റ്റാന്‍ഡേര്‍ഡ് മോഡലിനൊപ്പം ഈ പുതിയ ഫോണുകൾ ചേരും. റെഡ്‍മി നോട്ട് 15 പ്രോയുടെയും റെഡ്‍മി നോട്ട് 15 പ്രോ പ്ലസിന്‍റെയും ഇന്ത്യന്‍ വില ലോഞ്ചിന് മുമ്പേ ഓൺലൈനിൽ ചോർന്നു. റെഡ്‌മി നോട്ട് 15 പ്രോ പ്ലസ്, നോട്ട് 15 പ്രോ ഫോണുകളുടെ സവിശേഷതകൾ, ചോർന്ന വിലകൾ എന്നിവയെക്കുറിച്ച് ഇതുവരെ അറിയാവുന്നതെല്ലാം ഇതാ.

റെഡ്‍മി നോട്ട് 15 പ്രോ സീരീസ്: പ്രതീക്ഷിക്കുന്ന വിലകള്‍

റെഡ്‍മി നോട്ട് 15 പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 30,999 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 32,999 രൂപയും വില പ്രതീക്ഷിക്കാം. റെഡ്‍മി നോട്ട് 15 പ്രോ+ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 38,999 രൂപയിൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 12 ജിബി, 256 ജിബി വേരിയന്‍റിന് 40,999 രൂപ വരെയും 12 ജിബി, 512 ജിബി വേരിയന്‍റിന് ഏകദേശം 44,999 രൂപ വരെയും വില വരാം.

റെഡ്‍മി നോട്ട് 15 പ്രോ പ്ലസ് സ്പെസിഫിക്കേഷൻസ്

റെഡ്‍മി നോട്ട് 15 പ്രോ പ്ലസ് 1.5കെ റെസല്യൂഷനോടുകൂടിയ 6.83 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് ഇതിന് ഉണ്ടായേക്കും. ഈ ഫോണിൽ ഒരു സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. അഡ്രിനോ 810 ജിപിയു, 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഈസ്‍മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയും റെഡ്‍മി നോട്ട് 15 പ്രോ പ്ലസില്‍ ഉണ്ടാകുമെന്ന് ലീക്കുകൾ സൂചിപ്പിക്കുന്നു. റെഡ്‍മി പ്രോ പ്ലസ് വേരിയന്‍റിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ സാംസങ്ങിൽ നിന്നുള്ള 200 എംപി പ്രൈമറി സെൻസർ ഉണ്ടാകുമെന്ന് മറ്റൊരു ആകാംക്ഷ. അതിനുപുറമെ, ഒരു സപ്പോർട്ടിംഗ് ലെൻസായി അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്‍റെ മുൻവശത്ത് 32 എംപി ക്യാമറയുണ്ടാകുമെന്ന് സൂചനയുണ്ട്. ഫോൺ വെള്ളത്തിനും പൊടിക്കും പ്രതിരോധശേഷിയുള്ളതാണെന്ന് ഉറപ്പാക്കാൻ ഐപി66, ഐപി68, ഐപി69 സർട്ടിഫിക്കേഷനുകൾ ഇതിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

റെഡ്‍മി നോട്ട് 15 പ്രോ സ്പെസിഫിക്കേഷൻസ്

റെഡ്‍മി നോട്ട് 15 പ്രോയിൽ 6.83 ഇഞ്ച് ഫ്ലാറ്റ് അമോലെഡ് പാനലാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രോ പ്ലസ് മോഡലിന് സമാനമാണ്. മീഡിയടെക്കിന്‍റെ ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റും മാലി ജിപിയുവും ലഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ബാറ്ററിയുടെ കാര്യത്തിൽ, 45 വാട്സ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 6,580 എംഎഎച്ച് ബാറ്ററിയും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറയെക്കുറിച്ച് പറയുകയാണെങ്കിൽ,റെഡ്‍മി നോട്ട് 15 പ്രോയിൽ 200 എംപി പ്രൈമറി ലെൻസും അൾട്രാ-വൈഡ് ലെൻസും ലഭിച്ചേക്കും. സെൽഫികൾക്കായി 20 എംപി ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കാം. റെഡ്‍മി നോട്ട് 15 പ്രോ ഫോണിന് ഐപി66, ഐപി68, ഐപി69 റേറ്റിംഗുകളും ഉള്ളതായിട്ടാണ് റിപ്പോർട്ടുകൾ.

 

PREV
Read more Articles on
click me!

Recommended Stories

വിസ്‌മയിപ്പിക്കാന്‍ ഐക്യു 15 അൾട്ര, ഫെബ്രുവരി നാലിന് ലോഞ്ച് ചെയ്യും; പ്രത്യേകതകള്‍ എന്തെല്ലാം?
18,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സ്‍മാർട്ട് ഫോൺ ഇപ്പോൾ 12,500 രൂപയിൽ താഴെ വിലയ്ക്ക്; റെഡ്‍മി നോട്ട് 14 ഫ്ലിപ്പ്കാർട്ട് ഡീൽ