റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ച സംഭവം; നിര്‍മ്മാതാക്കളായ ഷവോമിയുടെ പ്രതികരണം

By Web TeamFirst Published Mar 17, 2020, 12:25 PM IST
Highlights

ഫോണിനു പുറമേ, ഇയാള്‍ ഉപയോഗിച്ചിരുന്ന ബാഗും കത്തി പോയെങ്കിലും വികേഷിന് ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല. പക്ഷേ, ഷവോമി സര്‍വ്വീസ് സെന്‍ററില്‍ നിന്നുള്ള പ്രതികരണത്തില്‍ താന്‍ നിരാശനാണെന്നു കുമാര്‍ പറയുന്നു. 

ദില്ലി: റെഡ്മി നോട്ട് 7 പ്രോയുടെ ബാറ്ററി പൊട്ടിത്തെറിച്ച സംഭവത്തില്‍ ഷവോമിയുടെ ഇടുപെടല്‍. ഗുഡ്ഗാവ് സ്വദേശിയായ ഉപയോക്താവിന്‍റെ  ഫോണ്‍ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് തന്റെ ഫോണ്‍ പൂര്‍ണ്ണമായും പൊട്ടിത്തെറിച്ചതായും ബാഗ് കത്തി ചാമ്പലായതായും ഗുഡ്ഗാവ് സ്വദേശി വികേഷ് കുമാറാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 

2019 ഡിസംബറില്‍ വാങ്ങിയതാണ് റെഡ്മി നോട്ട് 7 പ്രോ. എല്ലായ്‌പ്പോഴും ഫോണിന്‍റെ യഥാര്‍ത്ഥ ചാര്‍ജര്‍ ഉപയോഗിച്ചാണ് ചാര്‍ജ് ചെയ്തിരുന്നതെന്നും താന്‍ തെറ്റായതൊന്നും നടത്തിയില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഫോണിനു പുറമേ, ഇയാള്‍ ഉപയോഗിച്ചിരുന്ന ബാഗും കത്തി പോയെങ്കിലും വികേഷിന് ശാരീരിക പരിക്കുകളൊന്നും സംഭവിച്ചില്ല. പക്ഷേ, ഷവോമി സര്‍വ്വീസ് സെന്‍ററില്‍  നിന്നുള്ള പ്രതികരണത്തില്‍ താന്‍ നിരാശനാണെന്നു കുമാര്‍ പറയുന്നു. സ്‌ഫോടനത്തിന് ആദ്യം കുറ്റപ്പെടുത്തുകയും അപമാനിക്കാന്‍ ശ്രമിക്കുകയും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് അറിയിക്കുയും ചെയ്തു. 

Read More: റെഡ്മി നോട്ട് 7 പ്രോ പൊട്ടിത്തെറിച്ചു, സര്‍വീസ് സെന്‍ററില്‍ എത്തിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ.!

ശനിയാഴ്ചയാണ് സംഭവം നടന്നത്. സര്‍വീസ് സെന്‍ററില്‍ നിന്ന് മോശം പ്രതികരണം ലഭിച്ചതിന് ശേഷം വികേഷ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പറഞ്ഞതോടെ ഇവര്‍ അദ്ദേഹത്തെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പുതിയ ഫോണിന്‍റെ അമ്പതു ശതമാനം നല്‍കാമെന്നു വാഗ്ദാനം ചെയ്തു. 

സംഭവത്തില്‍ പിന്നീട് വിശദീകരണവുമായി ഷവോമി രംഗത്ത് എത്തി. ഫോൺ നേരത്തെ തന്നെ കേടുവന്നതാണെന്നും ഇതിനാലാണ് പൊട്ടിത്തെറിച്ചതെന്നും ഷവോമി വ്യക്തമാക്കി. ഫോൺ എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഷഓമി നൽകിയിട്ടില്ല. എന്നാൽ ഉപഭോക്താവിന് സമ്പൂർണ്ണ സംതൃപ്തി ഉറപ്പാക്കിക്കൊണ്ട് ഷവോമി ഈ കേസ് സൗഹാർദ്ദപരമായി പരിഹരിക്കുകയായിരുന്നു.
 

click me!