സാംസങും ഗൂഗിളും ചേർന്ന് പുതിയ എഐ അധിഷ്‌ഠിത സ്‌മാർട്ട് കണ്ണട അവതരിപ്പിച്ചു

Published : May 22, 2026, 07:45 PM IST
Intelligent Eyewear

Synopsis

സാംസങും ഗൂഗിളും ചേർന്ന് ഗൂഗിൾ ഐ/ഒ 2026-ൽ പുതിയ “ഇന്‍റലിജന്‍റ് ഐവെയർ” അവതരിപ്പിച്ചു. ജെന്‍റിൽ മോൺസ്റ്റർ, വാർബി പാർക്കർ എന്നിവരുമായി സഹകരിച്ച് നിർമ്മിച്ച ഈ സ്മാർട്ട് കണ്ണടകൾ, എഐ സഹായവും ഫോണുമായി മികച്ച കണക്റ്റിവിറ്റിയും നൽകുന്നു. റിയൽ-ടൈം വിവർത്തനം, നാവിഗേഷൻ തുടങ്ങിയ നിരവധി സേവനങ്ങൾ ഇതിലൂടെ കൈകൾ ഉപയോഗിക്കാതെ തന്നെ സാധ്യമാകും.

കൊച്ചി: സാംസങ് ഇലക്‌ട്രോണിക്‌സും ഗൂഗിളും ഗൂഗിൾ ഐ/ഒ 2026 വേദിയിൽ പുതിയ “ഇന്‍റലിജന്‍റ് ഐവെയർ” ആദ്യമായി അവതരിപ്പിച്ചു. ജെന്‍റിൽ മോൺസ്റ്റർ, വാർബി പാർക്കർ എന്നീ പ്രമുഖ ഐവെയർ ബ്രാൻഡുകളുമായി സഹകരിച്ചാണ് രണ്ട് പ്രീമിയം ഡിസൈനുകളിലുള്ള സ്‌മാർട്ട് കണ്ണടകൾ അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ ഫോണിന്‍റെ കൂട്ടുപകരണമായി പ്രവർത്തിക്കുന്ന ഈ സ്‌മാർട്ട് ഐവെയർ, വോയ്‌സ് ഇന്‍ററാക്ഷൻ വഴിയുള്ള എ.ഐ സഹായവും ഫോണുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും നൽകുക വഴി എഐ സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗ സൗകര്യവും ഒരുമിപ്പിക്കുന്നു.

ഇന്‍റലിജന്‍റ് ഐവെയര്‍ സവിശേഷതകള്‍

സാംസങിന്‍റെ ഹാർഡ്‌വെയർ എൻജിനീയറിംഗ് മികവും ഗൂഗിളിന്‍റെ എഐ സാങ്കേതികവിദ്യയും, ജെന്‍റിൽ മോൺസ്റ്ററിന്‍റെയും വാർബി പാർക്കറിന്‍റെയും പ്രീമിയം ഡിസൈൻ പാരമ്പര്യവും ഒന്നിച്ചുചേർന്നതാണ് പുതിയ ഇന്‍റലിജന്‍റ് ഐവെയർ. ജെന്‍റിൽ മോൺസ്റ്റർ ആധുനികവുമായ സ്റ്റൈലുകൾ അവതരിപ്പിക്കുമ്പോൾ വാർബി പാർക്കർ കാലാതീതമായ ക്ലാസിക് ഡിസൈനുകളാണ് നൽകുന്നത്.

ഉപയോക്താവിന്‍റെ ചുറ്റുപാടുകൾ തത്സമയം മനസിലാക്കി പ്രവർത്തിക്കുന്ന ഈ സ്‌മാർട്ട് കണ്ണട, കൈകൾ ഉപയോഗിക്കാതെ തന്നെ നിരവധി സേവനങ്ങൾ നൽകുന്നു. “ജെമിനി”യോട് വോയ്‌സ് വഴി ചോദിച്ച് നാവിഗേഷൻ സഹായം നേടാം, യാത്രാമധ്യേ അടുത്തുള്ള കോഫി ഷോപ്പുകൾ കണ്ടെത്താം , ഓർഡറുകൾ പ്ലേസ് ചെയ്യാം, പ്രധാന സന്ദേശങ്ങളുടെ ചുരുക്കം ലഭ്യമാക്കാം, കലണ്ടറിലേക്ക് ഇവന്‍റുകൾ ചേർക്കാം തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ, സംസാരിക്കുന്ന വ്യക്തിയുടെ ശബ്‌ദത്തോട് ചേർന്ന് റിയൽ-ടൈം വിവർത്തനം, മെനു കാർഡുകളിലെയും സൈൻബോർഡുകളിലെയും എഴുത്തുകൾ തത്സമയം വിവർത്തനം ചെയ്യൽ തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാലക്‌സി ഇക്കോസിസ്റ്റവുമായി സ്‌മാർട്ടായി പ്രവർത്തിക്കുന്നതിനാൽ ഫോണെടുക്കാതെ തന്നെ ഫോട്ടോ എടുക്കലും ദൈനംദിന കാര്യനിർവഹണവും എളുപ്പമാക്കുന്നു.

ആദ്യ കളക്ഷൻ ഈ വർഷാവസാനത്തോടെ തിരഞ്ഞെടുത്ത വിപണികളിൽ അവതരിപ്പിക്കും. കൂടുതൽ വിവരങ്ങൾ അടുത്ത മാസങ്ങളിൽ കമ്പനി പ്രഖ്യാപിക്കും.

PREV
Read more Articles on
click me!

Recommended Stories

8000 എംഎഎച്ച് ബാറ്ററിയും 200എംപി ക്യാമറയും; ഷവോമി 17 മാക്‌സ് വിപണിയിൽ
ഓപ്പോ റെനോ 16 സീരീസ് ഇന്ത്യയിലേക്കും; 200എംപി ക്യാമറയും ശക്തമായ ഫീച്ചറുകളും