8000 എംഎഎച്ച് ബാറ്ററിയും 200എംപി ക്യാമറയും; ഷവോമി 17 മാക്‌സ് വിപണിയിൽ

Published : May 22, 2026, 06:11 PM IST
Xiaomi-17-Ultra

Synopsis

ചൈനീസ് സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി, തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഷവോമി 17 മാക്‌സ് പുറത്തിറക്കി. 8,000 എംഎഎച്ച് ബാറ്ററിയും ലെയിക്കയുമായി ചേർന്നുള്ള 200-മെഗാപിക്‌സൽ ക്യാമറയുമാണ് ഫോണിന്‍റെ പ്രധാന ആകർഷണങ്ങൾ.

ബെയ്‌ജിങ്: ചൈനീസ് സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണായ ഷവോമി 17 മാക്‌സ് ഔദ്യോഗികമായി പുറത്തിറക്കി. കഴിഞ്ഞദിവസം ചൈനയിൽ നടന്ന പ്രത്യേക ലോഞ്ച് ഇവന്‍റിലാണ് ഈ പുതിയ മോഡൽ അവതരിപ്പിച്ചത്. ഷവോമി 17 സീരീസിലെ അഞ്ചാമത്തെ മോഡലായ ഈ ഫോണിനൊപ്പം ഷവോമി YU7 GT ഇലക്‌ട്രിക് വാഹനവും, ഷവോമി ബാൻഡ് 10 പ്രോ സ്‍മാർട്ട് ബാൻഡും, ഷവോമി ഇയർ ക്ലിപ് ടിഡബ്ല്യുഎസ് ഇയർബഡ്‌സും കമ്പനി അവതരിപ്പിച്ചു.

ഷവോമി 17 മാക്‌സ്: ക്യാമറ, ബാറ്ററി, ചിപ്പ്

വലിയ ബാറ്ററിയും ശക്തമായ ക്യാമറ സംവിധാനവും കൊണ്ടാണ് ഷവോമി 17 മാക്‌സ് ശ്രദ്ധ നേടുന്നത്. 8,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി ഫോണിൽ നൽകിയിരിക്കുന്നു. ഷവോമി 17 സീരീസിൽ ഇതുവരെ എത്തിയ ഫോണുകളിൽ ഏറ്റവും വലിയ ബാറ്ററിയാണിത്. 100 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനും 22.5 വാട്‌സ് റിവേഴ്‌സ് വയർഡ് ചാർജിംഗിനും പിന്തുണ ലഭ്യമാണ്. ദീർഘകാല ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ സവിശേഷത. ഫോണിൽ 6.9 ഇഞ്ച് വലിപ്പമുള്ള 1.5K ഡി ഡിസ്പ്ലേ നൽകിയിരിക്കുന്നു. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 3,500 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്നസ്, ഡോൾബി വിഷൻ, HDR10+ പിന്തുണ എന്നിവയും ഇതിലുണ്ട്. സ്‍നാപ്‍‌ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഫോണിന് കരുത്താകുന്നത്. 16 ജിബി വരെ LPDDR5x റാം ഉം 512 ജിബി വരെ യുഎഫ്‌എസ് 4.1 സ്റ്റോറേജും ലഭ്യമാണ്.

ഫോട്ടോഗ്രഫി പ്രേമികൾക്കായി ലെയിക്കയുമായി ചേർന്ന് വികസിപ്പിച്ച ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് ഷവോമി നൽകിയിരിക്കുന്നത്. 200-മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 50എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50എംപി അൾട്രാവൈഡ് ക്യാമറ എന്നിവ അടങ്ങുന്നതാണ് സെറ്റപ്പ്. മുൻവശത്ത് 32എംപി സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഷവോമി 17 മാക്‌സ്: വില

വില സംബന്ധിച്ച് പറയുമ്പോൾ, ഷവോമി 17 മാക്‌സ് അടിസ്ഥാന മോഡലിന്‍റെ വില 4,799 ചൈനീസ് യുവാൻ (ഏകദേശം 68,000 രൂപ) മുതൽ ആരംഭിക്കുന്നു. ഏറ്റവും ഉയർന്ന മോഡലിന് 5,799 യുവാൻ (ഏകദേശം 82,000 രൂപ) വരെയാണ് വില. പിക്‌സൽ ബ്ലാക്ക്, സ്കൈ ബ്ലൂ, വൈറ്റ് കളർ ഓപ്ഷനുകളിൽ ഷവോമി 17 മാക്‌സ് വാഗ്‌ദാനം ചെയ്യുന്നു. മെയ് 25 മുതൽ ചൈനയിൽ വിൽപ്പന ആരംഭിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ഓപ്പോ റെനോ 16 സീരീസ് ഇന്ത്യയിലേക്കും; 200എംപി ക്യാമറയും ശക്തമായ ഫീച്ചറുകളും
പുത്തന്‍ ട്രെന്‍ഡ്, ഹോണർ വൈഡ്-ഫോൾഡബിൾ ഫോൺ വികസിപ്പിക്കുന്നു! സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 ചിപ്‌സെറ്റ്