സാംസങ്ങിന്‍റെ പുതിയ ബജറ്റ് ഫോൺ എത്തി; സവിശേഷതകൾ അറിയാമോ?

Published : Sep 17, 2026, 10:52 AM IST
Samsung A08

Synopsis

എൻട്രി ലെവൽ സ്മാർട്ട്ഫോൺ ശ്രേണിയിൽ സാംസങ് ഗാലക്സി എ08 ആഗോള വിപണിയിൽ അവതരിപ്പിച്ചു. 6000mAh ബാറ്ററി, 50MP ക്യാമറ, 120Hz ഡിസ്പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകൾ. നിലവിൽ ഉക്രെയ്നിൽ ലഭ്യമായ ഈ ഫോൺ ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ൻട്രി ലെവൽ സ്മാർട്ട്ഫോൺ ശ്രേണിയിൽ പുതിയ മോഡലുമായി സാംസങ്. ഗാലക്സി എ08 തിരഞ്ഞെടുത്ത ആഗോള വിപണികളിൽ അവതരിപ്പിച്ചു. സാംസങ് ഉക്രെയ്ൻ ഓൺലൈൻ സ്റ്റോർ വഴിയാണ് നിലവിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 4GB റാമും 128GB സ്റ്റോറേജുമുള്ള ഒരേയൊരു പതിപ്പിലാണ് ഗാലക്സി എ08 ലഭ്യമാകുന്നത്.

വിലയും നിറങ്ങളും

10,699 ഉക്രേനിയൻ ഹ്രീവ്നിയയാണ് ഗാലക്സി എ08ന്റെ വില. ഇന്ത്യൻ രൂപയിൽ ഏകദേശം 23000 രൂപ വരും ഇത്. ഡാർക്ക് ബ്ലൂ, ഗ്രീൻ, സിൽവർ എന്നീ 3 നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഇന്ത്യയിൽ ഗാലക്സി എ08 എപ്പോൾ വിൽപ്പനയ്ക്ക് എത്തുമെന്നോ വില എത്രയായിരിക്കുമെന്നോ സാംസങ് വ്യക്തമാക്കിയിട്ടില്ല.

120Hz ഡിസ്പ്ലേ

6.7 ഇഞ്ച് എച്ച്ഡി പ്ലസ് പി എൽ എസ് എൽസിഡി ഡിസ്പ്ലേയാണ് ഗാലക്സി എ08ൽ നൽകിയിരിക്കുന്നത്. 720 x 1600 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റ് ലഭിക്കും. 16 ദശലക്ഷം നിറങ്ങൾ പ്രദർശിപ്പിക്കാനും സ്ക്രീനിന് സാധിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. 2032 വരെ സോഫ്റ്റ്‌വെയർ പിന്തുണ നൽകുമെന്നും സാംസങ് വ്യക്തമാക്കിയിട്ടുണ്ട്.

മീഡിയടെക് ചിപ്സെറ്റ്

6nm നിർമാണ സാങ്കേതികവിദ്യയിൽ തയ്യാറാക്കിയ മീഡിയടെക് ഹീലിയോ ജി99 ചിപ്സെറ്റാണ് ഗാലക്സി എ08ന് കരുത്തേകുന്നത്. 2.2GHz വരെ ക്ലോക്ക് വേഗത നൽകുന്ന 2 പെർഫോമൻസ് കോറുകളും 2.0GHz വരെ വേഗതയുള്ള 6 എഫിഷ്യൻസി കോറുകളുമാണ് ചിപ്സെറ്റിലുള്ളത്. 4GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമാണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം.

50MP പ്രധാന ക്യാമറ

ക്യാമറ വിഭാഗത്തിൽ 50MP പ്രധാന ക്യാമറ ഉൾപ്പെടുന്ന ഡ്യുവൽ പിൻ ക്യാമറ സംവിധാനമാണ് സാംസങ് നൽകിയിരിക്കുന്നത്. f/1.8 അപ്പർച്ചറുള്ള പ്രധാന ക്യാമറയിൽ ഓട്ടോഫോക്കസും 10x വരെ ഡിജിറ്റൽ സൂമും ലഭിക്കും. 2MP സെക്കൻഡറി ക്യാമറയാണ് ഇതിനൊപ്പം നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP മുൻ ക്യാമറയുണ്ട്. എച്ച്ഡി വീഡിയോ 120fps വരെ റെക്കോർഡ് ചെയ്യാനും ഫോണിന് സാധിക്കും.

6000mAh ബാറ്ററി

6000mAh ശേഷിയുള്ള ബാറ്ററിയാണ് ഗാലക്സി എ08ന്റെ പ്രധാന സവിശേഷതകളിലൊന്ന്. 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി സൗകര്യങ്ങൾ. ജിപിഎസ്, ബെയ്‌ദൗ, ഗലീലിയോ, ഒസഡ്‌എസ്എസ് എന്നിവയും ഫോണിലുണ്ട്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്കാനറും ആംബിയന്റ് ലൈറ്റ് സെൻസറും പ്രോക്സിമിറ്റി സെൻസറും നൽകിയിട്ടുണ്ട്. 167.4 x 77.4 x 8mm ആണ് ഫോണിന്റെ അളവുകൾ. ഏകദേശം 197 ഗ്രാം ഭാരവുമുണ്ട്. ഇന്ത്യൻ വിപണിയിൽ ഗാലക്സി എ08 എത്തുമ്പോൾ വിലയും ലഭ്യതയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

സാംസങ് ഗാലക്സി എസ്26 എഫ്ഇ ഇന്ത്യയിൽ; എന്താണ് പ്രത്യേകത?
വൺപ്ലസ് എൻ6 ലൈറ്റ് വരുന്നു; ഈ പുതിയ ഫോണിലെ പ്രത്യേകതകൾ?