മിഡ്-റേഞ്ചുകാരെ സന്തോഷിപ്പിക്കാന്‍ സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി; ഗാലക്‌സി എ26 ഫീച്ചറുകളും വിലയും

Published : Mar 26, 2025, 06:52 PM ISTUpdated : Mar 26, 2025, 06:55 PM IST
മിഡ്-റേഞ്ചുകാരെ സന്തോഷിപ്പിക്കാന്‍ സാംസങിന്‍റെ പുതിയ 5ജി ഫോൺ എത്തി; ഗാലക്‌സി എ26 ഫീച്ചറുകളും വിലയും

Synopsis

ഗാലക്‌സി എ26 5ജി ഇന്ത്യയിലെ വില, ഓഫറുകള്‍, സ്പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍...തുടങ്ങി എല്ലാ വിവരങ്ങളും വിശദമായി 

ദില്ലി: സാംസങ് പുതിയ 5ജി സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എ26 5ജി (Samsung Galaxy A26 5G) ഇന്ത്യയിൽ അവതരിപ്പിച്ചു. 120Hz റിഫ്രഷ് റേറ്റും 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.7 ഇഞ്ച് വലിയ ഫുള്‍എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഈ സ്‍മാർട്ട്‌ഫോൺ വരുന്നത്. ഡിസ്‌പ്ലേയ്ക്ക് ഇൻഫിനിറ്റി-യു നോച്ച് ഉണ്ട്, അത് ഫോണിനൊരു ആധുനിക രൂപം നൽകുന്നു. ഇതിനുപുറമെ, ഉപകരണത്തിൽ 8 ജിബി റാമും നൽകിയിട്ടുണ്ട്. ഒപ്പോ എഫ്29 5ജിക്ക് കടുത്ത മത്സരം നൽകാൻ ഈ ഫോണിന് കഴിയുമെന്ന് കമ്പനി പറയുന്നു.

ഗാലക്‌സി എ26 സ്‍മാർട്ട്‌ഫോണിൽ എക്‌സിനോസ് 1380 പ്രോസസർ ലഭിക്കുന്നു. അത് 8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ് ഓപ്ഷനും ഉൾക്കൊള്ളുന്നു. ഇതുകൂടാതെ, ഇത് വൺ യുഐ 7.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്‌ഡ് 15-ൽ പ്രവർത്തിക്കുന്നു, കൂടാതെ 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 6 ഒഎസ് പതിപ്പ് അപ്‌ഡേറ്റുകളും ലഭിക്കുമെന്നും ഉറപ്പുനൽകുന്നു. ഈ ഫോണിന് ഐപി67 റേറ്റിംഗ് ഉണ്ട്. അതായത് വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഈ സ്‍മാർട്ട് ഫോൺ സംരക്ഷിക്കപ്പെടുന്നു. ഈ ശ്രേണിയിൽ ആദ്യമായിട്ടാണ് ഈ സവിശേഷത.

ഈ സ്മാർട്ട്‌ഫോണിന്‍റെ ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഓഐഎസ് പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറയാണ് ഇതിനുള്ളത്. ഇതോടൊപ്പം 8 എംപി അൾട്രാ-വൈഡ് ലെൻസും 2 എംപി മാക്രോ ക്യാമറയും ഇതിനുണ്ട്. അതേസമയം, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഫോണിൽ 13 എംപി മുൻ ക്യാമറയുണ്ട്. പവറിന് വേണ്ടി ഫോണിന് 5000 എംഎഎച്ചിന്‍റെ ശക്തമായ ബാറ്ററിയുണ്ട്. ഈ ബാറ്ററി 25 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

രൂപകൽപ്പനയുടെയും കണക്റ്റിവിറ്റിയുടെയും കാര്യത്തിൽ, സാംസങ്ങ് ഗ്യാലക്സി എ26 5ജി ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഉപയോഗിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ, 5 ജി കണക്റ്റിവിറ്റി, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.3, എൻ‌എഫ്‌സി പിന്തുണ എന്നിവ ഫോണിൽ ലഭിക്കുന്നുണ്ട്. ഇതിന്റെ ഭാരം 200 ഗ്രാമും കനം 7.7 മില്ലിമീറ്ററുമാണ്.

ഈ ഫോണിന്‍റെ വിലയെക്കുറിച്ച് പറയുകയാണെങ്കിൽ, സാംസങ് ഗാലക്‌സി എ26 5ജിയുടെ 8 + 128 ജിബി വേരിയന്‍റിന് 24,999 രൂപയും 8 + 256 ജിബി മോഡലിന് 27,999 രൂപയുമാണ്  വില. ഓസം ബ്ലാക്ക്, ഓസം മിന്‍റ്, ഓസം വൈറ്റ്, ഓസം പീച്ച് എന്നിങ്ങനെ നാല് നിറങ്ങളിലാണ് കമ്പനി ഇത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Read more: 6999 രൂപയ്ക്ക് 50 മെഗാപിക്സൽ റീയര്‍ ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയുമുള്ള ഫോണ്‍; ലാവ ഷാർക്ക് പുറത്തിറങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി