സാംസങ് സര്‍പ്രൈസ്; ഗാലക്‌സി എ57 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയിലെത്തും

Published : Dec 10, 2025, 03:38 PM IST
Samsung logo

Synopsis

സാംസങ്ങില്‍ നിന്ന് നിരവധി ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുന്നു. ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് 2025ന് മുമ്പ് വിപണിയിലെത്തുന്ന സാംസങ് ഫോണുകള്‍ ഇവ. 

ദില്ലി: ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ഗാലക്‌സി അണ്‍പാക്‌ഡ് 2026 ഇവന്‍റിന് മുമ്പേ ഇന്ത്യയില്‍ എ57 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് സൂചന. ഗാലക്‌സി എ സീരീസിലേക്ക് കൂടുതല്‍ മോഡലുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളിലാണ് സാംസങ്. ഇതിന്‍റെ ഭാഗമായി സാംസങ് ഗാലക്‌സി എ57 5ജി 2026 ജനുവരിയിലെ വാര്‍ഷിക അണ്‍പാക്‌ഡ് ഇവന്‍റിന് മുമ്പ് ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് ലീക്കുകള്‍ വ്യക്തമാക്കുന്നത്. ഗാലക്‌സി എസ് ശ്രേണി ഫ്ലാഗ്‌ഷിപ്പുകള്‍ പുറത്തിറക്കുന്നതിന് മുന്നേയെത്തുന്ന ലോഞ്ചില്‍ ഗാലക്‌സി എ07 5ജി, ഗാലക്‌സി എ37 5ജി, ഗാലക്‌സി എ57 5ജി എന്നിവ ഉള്‍പ്പെടുന്നതായാണ് വിവരം. പ്രീമിയം ഫോണുകള്‍ പുറത്തിറക്കുന്നതിന് മുമ്പ് ബജറ്റ് സൗഹാര്‍ദ ഫോണുകള്‍ ധാരാളം വിപണിയിലെത്തിക്കുകയാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം.

സാംസങ് ഗാലക്‌സി എ07 5ജി: ലോഞ്ച് സാധ്യത

സാംസങ് ഗാലക്‌സി എ07 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ 2025 ഡിസംബറിന് അവസാനമോ 2026 ജനുവരിയുടെ തുടക്കത്തിലോ കമ്പനി അവതരിപ്പിച്ചേക്കും. അതായത് ഗാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റിന് മുമ്പ് ഈ ഫോണ്‍ വിപണിയിലെത്തിയേക്കും. 2025 ഒക്‌ടോബറില്‍ പുറത്തിറങ്ങിയ ഗാലക്സി എ07 4ജിയുടെ പിന്‍ഗാമിയായാണ് ഗാലക്‌സി എ07 5ജി ഫോണ്‍ വരുന്നത്. ഫോണിന്‍റെ കൂടുതല്‍ അപ്‌ഗ്രേഡുകളും ഫീച്ചറുകളും അറിവായി വരുന്നതേയുള്ളൂ. 

സാംസങ് ഗാലക്സി എ37 5ജി, ഗാലക്‌സി എ57 5ജി

സാംസങ് ഗാലക്‌സി എ37 5ജി 2026 ഫെബ്രുവരിയുടെ തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ലീക്കുകള്‍ പറയുന്നത്. എക്‌സിനോസ് 1480 ചിപ്‌സെറ്റില്‍വരുന്നതായിരിക്കും ഈ ഫോണ്‍. അതേസമയം, ഗാലക്‌സി എ57 5ജി എക്‌സിനോട് എക്‌സിനോസ് 1680 പ്രോസസറിലുള്ളതാണ് എന്നാണ് ലീക്കുകള്‍. ഇരട്ട-സിം പിന്തുണയിലാണ് ഇന്ത്യയടക്കമുള്ള ആഗോള വിപണികളിലേക്ക് ഈ ഫോണ്‍ എത്താനൊരുങ്ങുന്നത് എന്നാണ് സൂചന. ഈ ഫോണുകളുടെയെല്ലാം കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയാം. 

PREV
Read more Articles on
click me!

Recommended Stories

OPPO Find X9 Series – പുത്തൻ ഫ്ലാഗ്ഷിപ് താരോദയം; പ്രൊ ലെവൽ ക്യാമറ, എ.ഐ, വമ്പൻ ബാറ്ററി
രണ്ട് ദിവസം ചാര്‍ജ് തീരില്ല, വില വെറും 10999 രൂപ; പോക്കോ സി85 5ജി ഫോണ്‍ പുറത്തിറക്കി