ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി, സാംസങ്ങ് പുത്തൻ ഫോൺ ആമസോണിന്‍റെ നെതർലാൻഡ് വെബ്സൈറ്റിൽ; വിവരങ്ങ‌ൾ ചോർന്നു

Published : Aug 09, 2022, 01:51 AM IST
ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി, സാംസങ്ങ് പുത്തൻ ഫോൺ ആമസോണിന്‍റെ നെതർലാൻഡ് വെബ്സൈറ്റിൽ; വിവരങ്ങ‌ൾ ചോർന്നു

Synopsis

സെയിൽ ആരംഭിക്കുന്നതിനു മുൻപേ ആമസോണിന്റെ നെതർലാൻഡ് വെബ്‌സൈറ്റിൽ സാംസങ് ഗ്യാലക്സി Z ഫോൾഡ് 4ന്റെ ലിസ്റ്റിംഗ്  കണ്ടെത്തിയത്  ഒരു ടെലിഗ്രാം ചാനലാണ്. പേജ് അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ സംഭവിച്ചത് ആകാമെന്നാണ് നിഗമനം

സാംസങ് ഗ്യാലക്സി Z ഫോൾഡ് 4 ആമസോണിന്റെ നെതർലാൻഡ് വെബ്‌സൈറ്റിലെ ഒരു ലിസ്റ്റിംഗിൽ ഉള്ളതായി കണ്ടെത്തി. ഓഗസ്റ്റ് 10 നാണ് കമ്പനിയുടെ ലോഞ്ചിങ് ഇവന്റ് നടക്കുക.  മടക്കാവുന്ന ഫോണിന്റെ സ്‌ക്രീൻ വലുപ്പവും അളവുകളും ഉൾപ്പെടെയുള്ള പ്രധാന സവിശേഷതകൾ സൈറ്റിലുണ്ട്. ഹാൻഡ്‌സെറ്റ് 7.6 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയും 12 ജിബി റാമും ഉൾപ്പെടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്യാലക്സി Z ഫോൾഡ് 4 ന്റെ സൈസും വെയിറ്റും സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.  ഹാൻഡ്‌സെറ്റ് ബീജ് കളർ ഓപ്ഷനിലും കാണാൻ കഴിയും. പക്ഷേ വില സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

കേരളത്തിൽ വീണ്ടും മഴ ഭീഷണി? 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദ സാധ്യത, 8 ജില്ലകളിൽ ഇന്ന് ജാഗ്രത

സെയിൽ ആരംഭിക്കുന്നതിനു മുൻപേ ആമസോണിന്റെ നെതർലാൻഡ് വെബ്‌സൈറ്റിൽ സാംസങ് ഗ്യാലക്സി Z ഫോൾഡ് 4ന്റെ ലിസ്റ്റിംഗ്  കണ്ടെത്തിയത്  ഒരു ടെലിഗ്രാം ചാനലാണ്. പേജ് അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോൾ സംഭവിച്ചത് ആകാമെന്നാണ് നിഗമനം.എന്തായാലും ലിസ്റ്റിംഗ്  ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ നിലവിൽ ഇത് ഔട്ട് ഓഫ് സ്റ്റോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സാംസങ് ഗാലക്‌സി Z ഫോൾഡ് 47.6 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേയ്‌ക്കായി പട്ടികപ്പെടുത്തിയിട്ടുണ്ട്.  വെബ്‌സൈറ്റിലെ സൂചനകളനുസരിച്ച് ഫോണിന് 263 ഗ്രാം ഭാരമുണ്ടാകും. ലാൻഡിംഗ് പേജ് അനുസരിച്ച്, ഗ്യാലക്സി Z ഫോൾഡ് 4 ന്റെ അളവുകൾ 155.1 x 67.1 x 15.8mm എന്നിങ്ങനെയാണ്. വെബ്‌സൈറ്റിൽ F-MF936BZECAMZ എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. പേരിന്റെ സ്ഥാനത്ത്, ലിസ്റ്റിംഗിൽ “Q4-512 GB - beige + 12M വാറന്റി” എന്ന് പരാമർശിക്കുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നെറ്റിപ്പട്ടം ചൂടി സാംസങ്, വില്‍പ്പനയില്‍ 32 ശതമാനം വര്‍ധന

സാംസങ് ഗ്യാലക്സി Z ഫോൾഡ് 4 നുള്ള ആമസോൺ ലിസ്റ്റിംഗിൽ കുറച്ച് ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൾഡബിൾ ഫോണിന്റെ കവർ അല്ലെങ്കിൽ ഔട്ടർ ഡിസ്‌പ്ലേ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി-ഒ ടച്ച്‌സ്‌ക്രീൻ ആയിരിക്കുമെന്ന് ചിത്രങ്ങളിലൊന്ന് സൂചിപ്പിക്കുന്നുണ്ട്. 7.6 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള ഒരു ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി-ഫ്‌ലെക്‌സ് ഡിസ്‌പ്ലേ ആയിരിക്കുമെന്നും ചിത്രം സൂചിപ്പിക്കുന്നുണ്ട്. ഫോണിലെ ഗോറില ഗ്ലാസ് വിക്ടസ് + സ്‌ക്രീൻ സേഫ്റ്റിയും ഫാസ്റ്റ് ചാർജിംഗും ഫീച്ചർ ചെയ്യുമെന്ന് സൂചനയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ