ഗാലക്‌സി ഇസഡ് ഫോൾഡ് 4 എത്തുന്നു; ഡേറ്റ് പ്രഖ്യാപിച്ചു, പ്രത്യേകതകള്‍ പുറത്ത്

By Web TeamFirst Published Aug 1, 2022, 5:25 PM IST
Highlights

9ടു10 ഗൂഗിള്‍ ആണ്  വിവിധ കളർ ഓപ്ഷനുകളും സ്റ്റോറേജ് കോൺഫിഗറേഷൻ ചോയിസുകളും ചോര്‍ന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഗാലക്‌സി ഇസഡ് ഫോൾഡ് 4, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4 എന്നിവ ആഗസ്റ്റ് 10 ന് പുറത്തിറങ്ങും എന്ന് സൂചനകള്‍. ഇപ്പോൾ തന്നെ ഈ ഹാൻഡ്‌സെറ്റുകളുടെ സവിശേഷതകളെയും ഡിസൈനും സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ ഓണ്‍ലൈനുകളില്‍ പ്രചരിച്ചു കഴിഞ്ഞു. എന്നാൽ സാംസങ് ഇതുവരെ ഓദ്യോഗികമായി ആഗസ്റ്റ് 10ന് ഈ ഫോണുകളാണോ പുറത്തിറക്കുന്നത് തുടങ്ങിയ വിവരങ്ങൾ  പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4-ന്റെ കളറും സ്റ്റോറേജ് ഓപ്ഷനുകളും ഇപ്പോള്‍ ചോര്‍ന്നുവെന്നാണ് വിവരം. 

9ടു10 ഗൂഗിള്‍ ആണ്  വിവിധ കളർ ഓപ്ഷനുകളും സ്റ്റോറേജ് കോൺഫിഗറേഷൻ ചോയിസുകളും ചോര്‍ന്ന വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഗാലക്‌സി  ഇസഡ് ഫ്ലിപ്പിന് 128ജിബി, 256ജിബി ഓൺബോർഡ് സ്റ്റോറേജ് ഓപ്ഷനുകളാണ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഈ മോഡലിന്  512 ജിബി സ്റ്റോറേജ് വേരിയന്റും ഉണ്ടായിരിക്കുമെന്നാണ് മറ്റുചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. പക്ഷേ, ഈ ഓപ്ഷൻ ഇതുവരെ ഫോണ്‍ ഇന്‍ഷൂറന്‍സ് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടില്ല എന്നതും റിപ്പോര്‍ട്ടിലും ഉണ്ട്.

ഗാലക്സി ഇസഡ് ഫ്ലിപ്പ് 4 ബ്ലൂ, ബോറ പർപ്പിൾ, ഗ്രാഫൈറ്റ്, പിങ്ക് ഗോൾഡ് എന്നീ കളറുകളിലാണ് ഫോണ്‍ ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ചോർന്ന ഹാൻഡ്‌സെറ്റിന്റെ ഡിസൈൻ റെൻഡറുകളിലും ഈ ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രെയിമിന്റെ കളർ ഓപ്ഷനുകളിൽ  കറുപ്പ്, വെള്ളി, സ്വർണ്ണം. ഈ വേരിയന്റിന് പച്ച, നേവി, ചുവപ്പ്, മഞ്ഞ, വെള്ള നിറങ്ങൾ സാംസങ് വാഗ്ദാനം ചെയ്യുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ ഒക്ടോബറിൽ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 ബെസ്‌പോക്ക് എഡിഷൻ പുറത്തിറക്കിയിരുന്നു. ഈ പതിപ്പ് സാംസങ് ഉപഭോക്താക്കളെ ഫ്രെയിമിനുള്ള നിറങ്ങളും ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് മുകളിലും താഴെയുമുള്ള പാനലുകൾ നേരിട്ട് തെരഞ്ഞെടുക്കാൻ സഹായിക്കുന്നതായിരുന്നു. 

ഗാലക്‌സി അൺപാക്ക് ഈവന്‍റ് ആഗസ്റ്റ് 10-ന് രാവിലെ 9 നാണ്. ഇത് ഇന്ത്യന്‍ സമയം വൈകുന്നേരം 6:30നായിരിക്കും ഇന്ത്യയില്‍ ലഭിക്കുക. ഗാലക്‌സി വാച്ച് 5, ഗ്യാലക്‌സി ബഡ്‌സ് 2 പ്രോ എന്നിവയ്‌ക്കൊപ്പം ഗാലക്‌സി ഇസഡ് ഫോൾഡ് 4, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4 എന്നിവയും സാംസങ് അവതരിപ്പിക്കുമെന്നാണ് നിഗമനം.

സാംസങ് ഗാലക്‌സി എം32 വിന്റെ വിലയില്‍ വന്‍ ഇടിവ്

വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക്; വിലയും പ്രത്യേകതയും

click me!