Samsung Galaxy S21 FE 5G : സാംസങ്ങ് ഗ്യാലക്‌സി എസ്21 എഫ്ഇ പുറത്തിറക്കി, വില അത്ഭുതപ്പെടുത്തുന്നത്

Web Desk   | Asianet News
Published : Jan 11, 2022, 07:19 AM IST
Samsung Galaxy S21 FE 5G : സാംസങ്ങ് ഗ്യാലക്‌സി എസ്21 എഫ്ഇ പുറത്തിറക്കി, വില അത്ഭുതപ്പെടുത്തുന്നത്

Synopsis

സാംസങ്ങിന്‍റെ എഫ്ഇ ലൈനപ്പിലാണ് ഗ്യാലക്സി എസ് 21 എഫ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അതിന്റെ മുന്‍നിര ഗ്യാലക്സി ഫോണുകളുടെ സവിശേഷതകളും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.

2022-ല്‍ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്ഫോണുമായി സാംസങ്. ഗ്യാലക്സി എസ്21 എഫ്ഇ 5ജി പുറത്തിറക്കി. സാംസങ്ങിന്‍റെ എഫ്ഇ ലൈനപ്പിലാണ് ഗ്യാലക്സി എസ് 21 എഫ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അതിന്റെ മുന്‍നിര ഗ്യാലക്സി ഫോണുകളുടെ സവിശേഷതകളും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു.

വിലയും ലഭ്യതയും

സാംസങ്ങ് ഗ്യാലക്സി എസ്21 എഫ്ഇ 49,999 രൂപ മുതലാണ് അവതരിപ്പിക്കുന്നത്. ഈ പതിപ്പ് 8ജിബി റാം 128ജിബി ശേഖരണ ശേഷിയോടെയാണ് എത്തുന്നത്. ഇതിന്‍റെ കൂടിയ പതിപ്പ് 256 ജിബി ശേഖരണ ശേഷിയോടെ 53,999 രൂപയ്ക്ക് ലഭിക്കും. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 5000 രൂപ ഡിസ്ക്കൌണ്ട് ലഭിക്കും. ജനുവരി 11 ചൊവ്വാഴ്ച മുതല്‍ ജനുവരി 17വരെ ഈ ഓഫര്‍ നിലനില്‍ക്കും. സാംസങ്ങ് ആമസോണ്‍ വെബ്സൈറ്റുകള്‍ വഴി ഈ ഫോണ്‍ പ്രീ ഓഡര്‍ ചെയ്യാം.

സവിശേഷതകള്‍

ഗ്യാലക്സി എസ് 21 എഫ്ഇ 6.4 ഇഞ്ച് എഫ്എച്ച്ഡി + ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുമായി വരുന്നു, അത് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1200 നിറ്റ് തെളിച്ചവും വാഗ്ദാനം ചെയ്യുന്നു. കോണ്ടൂര്‍ കട്ട് ഡിസൈനും 7.9 എംഎം കട്ടിയുള്ള ഫ്രെയിമും മുഴുവന്‍ സോളിഡ് നിറങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു മെറ്റല്‍ ഫ്രെയിമിലാണ് ഈ ഡിസ്‌പ്ലേ സ്ഥാപിച്ചിരിക്കുന്നത്.

സാംസങ്ങിന്റെ 5nm എക്സിനോസ് 2100 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്, മുകളില്‍ സൂചിപ്പിച്ച മെമ്മറി ഓപ്ഷനുകള്‍ വഹിക്കുന്നു. ഇത് ആന്‍ഡ്രോയിഡ് 12 ഔട്ട്-ഓഫ്-ബോക്സില്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ 25വാട്‌സ് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിംഗ്, 15 വാട്‌സ് വയര്‍ലെസ് ചാര്‍ജിംഗ്, റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ എന്നിവയ്ക്കൊപ്പം വരുന്ന 4500 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയും ഉണ്ട്.

12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ പ്രൈമറി ലെന്‍സും 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 30 എക്‌സ് സ്‌പേസ് സൂമുള്ള 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സും ഉള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ മൊഡ്യൂള്‍ ഫോണിലെ ഒപ്റ്റിക്‌സില്‍ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, f/2.2 അപ്പേര്‍ച്ചറുള്ള 32 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ ഉണ്ട്. 21 IP68 പൊടിയും വെള്ളവും പ്രതിരോധിക്കുന്നതാണെന്നും മുന്‍വശത്ത് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പരിരക്ഷയുമായാണ് വരുന്നതെന്നും സാംസങ് പറയുന്നു. ഉപകരണത്തിലെ മറ്റ് ഹൈലൈറ്റുകളില്‍ 5ജി പിന്തുണയും സാംസങ് ഡെക്‌സിനുള്ള പിന്തുണയും ഉള്‍പ്പെടുന്നു. ഒലിവ്, ലാവെന്‍ഡര്‍, വൈറ്റ്, ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

PREV
Read more Articles on
click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര