Samsung Galaxy S21 FE ‌‌| സാംസങ്ങ് ഗ്യാലക്‌സി എസ്21 എഫ്ഇ-യുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു

By Web TeamFirst Published Nov 16, 2021, 4:09 PM IST
Highlights

നേരത്തെ സെപ്തംബര്‍ മാസത്തില്‍ ഈ ഫോണിന്‍റെ യൂസര്‍ മാനുവല്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. 

നുവരിയില്‍ സാംസങ് ഗ്യാലക്സി എസ് 21 (Samsung Galaxy S21) ലോഞ്ച് ചെയ്യുന്നതിനായി പലരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, ഗ്യാലക്സി എസ് 21 ഫാന്‍ എഡിഷന്‍റെ (Samsung Galaxy S21 FE) മാര്‍ക്കറ്റിംഗ് ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ഫോണിനായി ലഭ്യമായ വിവിധ വര്‍ണ്ണ ഓപ്ഷനുകളിലേക്കും അതിന്റെ ഡിസൈന്‍ സവിശേഷതകളും ഇതു വെളിപ്പെടുത്തുന്നു. ചിത്രങ്ങള്‍ അനുസരിച്ച്, ബഡ്ജറ്റ് ഫ്രണ്ട്വി ഫ്ലാഗ്ഷിപ്പ് ആള്‍ട്ടര്‍നേറ്റീവായ സാംസങ്ങ് (Samsung)  ഗ്യാലക്സി എസ് 21 എഫ്ഇ സാംസങ് എസ് 21 സ്റ്റാന്‍ഡേര്‍ഡ് എസ് 21 സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് വ്യത്യസ്തമായ മനോഹരമായ ഫ്‌ലാറ്റ് ഡിസ്പ്ലേ, വളഞ്ഞ അരികുകള്‍, യൂണി-കളര്‍ ബാക്ക് പാനല്‍ എന്നിവയ്ക്കൊപ്പം നാല് കളര്‍ ഓപ്ഷനുകളും സമ്മാനിക്കുന്നു.

കോയിന്‍ബ്രസ് ആണ് ഈ ഫോണിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത് എന്നാണ് ആൻഡ്രോയ്ഡ് പൊലീസ് റിപ്പോര്‍ട്ട് പറയുന്നത്. നേരത്തെ സെപ്തംബര്‍ മാസത്തില്‍ ഈ ഫോണിന്‍റെ യൂസര്‍ മാനുവല്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. 

ഈ ഫോണ്‍ ആന്‍ഡ്രോയിഡ് 11-ല്‍ പ്രവര്‍ത്തിക്കുമെന്നും 6.2-ഇഞ്ച് ഫുള്‍-എച്ച്ഡി+ (1080x2340 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ, 20:9 വീക്ഷണാനുപാതം, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയും പ്രതീക്ഷിക്കുന്നു. പഞ്ച്-ഹോള്‍ ഡിസൈന്‍, സ്ലിം ബെസലുകള്‍, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് റീഡര്‍ എന്നിവയുള്ള IP68 റേറ്റിംഗ് ഇതില്‍ ഫീച്ചര്‍ ചെയ്യും.

ഇത് 4,500എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്നും കൂടാതെ 15വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നും ചിത്രങ്ങളില്‍ നിന്നും സൂചന ലഭിക്കുന്നു. സ്നാപ്ഡ്രാഗണ്‍ 888, എക്സിനോസ് 2100 പ്രോസസര്‍ വേരിയന്റുകളില്‍ വരുന്ന ഇത്, 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നല്‍കും.

ക്യാമറയ്ക്കായി, 64 എംപി പ്രൈമറി ഷൂട്ടര്‍, അള്‍ട്രാ വൈഡ് സെന്‍സര്‍, ഡെപ്ത് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ മൊഡ്യൂള്‍ വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. മുന്‍വശത്ത്, ഇതിന് 32 എംപി സെല്‍ഫി സ്നാപ്പര്‍ ലഭിക്കും. ഓണ്‍ലൈനില്‍ ചോര്‍ന്ന ചിത്രങ്ങളും സ്മാര്‍ട്ട്ഫോണിന്റെ അത്യാധുനിക ഫീച്ചറുകളുമനുസരിച്ച്, വില ഏകദേശം 45,000 രൂപയായിരിക്കുമെന്ന് അനുമാനിക്കുന്നു. എന്നിരുന്നാലും, അതിന്റെ ഔദ്യോഗിക വില 2022 ജനുവരിയില്‍ ഔദ്യോഗിക ലോഞ്ച് സമയത്ത് മാത്രമേ വെളിപ്പെടുത്തൂ.

click me!