സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര കൊതിപ്പിച്ച് കൊല്ലും; ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

Published : Dec 08, 2024, 12:50 PM ISTUpdated : Dec 08, 2024, 12:57 PM IST
സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര കൊതിപ്പിച്ച് കൊല്ലും; ക്യാമറയില്‍ അപ്ഗ്രേഡ്, ഫീച്ചറുകള്‍ ലീക്കായി

Synopsis

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ ക്യാമറകള്‍, ഡിസൈന്‍, ഡിസ്പ്ലെ, പെര്‍ഫോമന്‍സ്, ചിപ്, ബാറ്ററി, ലോഞ്ച് തിയതി, വില എന്നിവയെ കുറിച്ചുള്ള സൂചനകള്‍ വിശദമായി നോക്കാം

സാംസങ് ആരാധകര്‍ ഗ്യാലക്‌സിയുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പായ എസ്25 അള്‍ട്ര ഇറങ്ങാനായി കാത്തിരിക്കുകയാണ്. ആപ്പിളുമായുള്ള കിടമത്സരത്തില്‍ സാംസങിന് കുതിപ്പേകും എന്ന് കരുതപ്പെടുന്ന ഗ്യാലക്സി എസ്25 അള്‍ട്രയെ കുറിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ ഇവയൊക്കെയാണ്. 

ഡിസൈന്‍, ഡിസ്‌പ്ലെ

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ലീക്കായ കര്‍വ്ഡ്‌ ഡിസൈനായിരിക്കും സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര മൊബൈല്‍ ഫോണിനുണ്ടാവുക. 8.4 ആയിരിക്കും ഫോണിന് കട്ടി. എം13 ഒഎല്‍ഇഡി ഡിസ്‌പ്ലെയില്‍ വരുന്ന ഫോണ്‍ മികച്ച ക്വാളിറ്റി ഉറപ്പാക്കിയേക്കും. ടൈറ്റാനിയം, കറുപ്പ്, നീല, പച്ച എന്നീ നാല് നിറങ്ങളാണ് സാംസങ് ഗ്യാലക്സി എസ്25 അള്‍ട്രയ്ക്കുണ്ടാവുക. 

പെര്‍ഫോമന്‍സ്, സോഫ്റ്റ്‌വെയര്‍, ബാറ്ററി

സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റില്‍ പ്രതീക്ഷിക്കുന്ന സ്‌മാര്‍ട്ട്ഫോണാണ് സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര. സിംഗിള്‍-കോര്‍ ടെസ്റ്റില്‍ 2481 ഉം മള്‍ട്ടി-കോര്‍ ടെസ്റ്റില്‍ 8658 ഉം ആണ് റേറ്റിംഗ്. റാം 12 ജിബിയില്‍ നിന്ന് 16 ജിബിയിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. 4.1 യുഎഫ്‌എസ് സ്‌പീഡ് സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും ഇത്. വണ്‍യുഐ 7 അടിസ്ഥാനത്തിലുള്ള ആന്‍ഡ്രോയ് 17 പ്ലാറ്റ്‌ഫോം എഐ ഫീച്ചറുകള്‍ പിന്തുണയ്ക്കാന്‍ കരുത്തുള്ളതായിരിക്കും. എസ്24 അള്‍ട്രയിലെ 5,000 എംഎഎച്ച് ബാറ്ററി നിലനിര്‍ത്താനാണ് സാധ്യത. 

Read more: ആൻഡ്രോയ്‌ഡും ഐഫോണും തമ്മില്‍ മെസേജ് അയക്കല്‍ സേഫല്ല!

ക്യാമറ

200 എംപി പ്രധാന ക്യാമറയായിരിക്കും സാംസങ് ഗ്യാലക്സി എസ്25 അള്‍ട്രയ്ക്കുണ്ടാവുക. 100 എംപി സ്പേസ് സൂം പ്രത്യേകമായുണ്ടാവും. 12 എംപിയില്‍ നിന്ന് അള്‍ട്രാ-വൈഡ് ക്യാമറ 50 മെഗാപിക്‌സലിലേക്ക് ഉയരും. വേരിയബിള്‍ സൂം ഓപ്ഷനോടെ 50 എംപി ടെലിഫോട്ടോ ലെന്‍സുമുണ്ടാകും. 

ലോഞ്ച് തിയതിയും വിലയും

2025 ജനുവരിയിലോ ഫെബ്രുവരി ആദ്യമോ ആകും സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര ഔദ്യോഗികമായി പുറത്തിറക്കുക. എസ്25 അള്‍ട്രയ്ക്ക് 24 അള്‍ട്രയേക്കാള്‍ വില അല്‍പം കൂടുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൃത്യമായ വില വിവരം പുറത്തുവന്നിട്ടില്ല. 

Read more: സെഗ്‌മെന്‍റിലെ ഏറ്റവും വേഗമേറിയ 5ജി ഫോണ്‍; മോട്ടോ ജി35 ഉടന്‍ ഇന്ത്യയില്‍, വില സൂചന പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി