200 എംപി ക്യാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്; കൊടുങ്കാറ്റാവാന്‍ ഗ്യാലക്സി എസ്25 അള്‍ട്ര, വില 165999 വരെ

Published : Jan 23, 2025, 12:36 PM ISTUpdated : Jan 23, 2025, 12:39 PM IST
200 എംപി ക്യാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്; കൊടുങ്കാറ്റാവാന്‍ ഗ്യാലക്സി എസ്25 അള്‍ട്ര, വില 165999 വരെ

Synopsis

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ പ്രത്യേകതകള്‍ എന്തെല്ലാം? മുടക്കുന്ന പണത്തിന് മൂല്യം നല്‍കുമോ സാംസങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍... 

തിരുവനന്തപുരം: ആപ്പിളിന്‍റെ ഐഫോണ്‍ 16 പ്രോ മാക്സിന് ചെക്ക് വെക്കുമോ സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര? സാംസങ് ഗ്യാലക്സിയുടെ പുതിയ പ്രീമിയം ഫോണ്‍ പ്രൊസസറിലും ഫീച്ചറുകളിലും പ്രീമിയം നിലവാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, 200 എംപി പ്രധാന റീയര്‍ ക്യാമറ, അപ്‌ഗ്രേഡഡ് 50 എംപി അള്‍ട്രാവൈഡ് ക്യാമറ, ദൈര്‍ഘ്യമേറിയ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം, 5,000 എംഎഎച്ച് ബാറ്ററി, 12 ജിബി റാം, 1 ടിബി വരെ സ്റ്റോറേജ്, എഐ ഫീച്ചറുകള്‍ എന്നിവയെല്ലാം സാംസങ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ സവിശേഷതകളാണ്

സാംസങ് ഗ്യാലക്സി എസ്25 അള്‍ട്ര: സവിശേഷതകള്‍ വിശദമായി

6.9 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോല്‍ഡ് 2എക്സ് ഡിസ്പ്ലെ, 400x3120 റെസലൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, 12 ജിബി റാം, 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയന്‍റുകള്‍, 200 എംപി റീയര്‍ ക്യാമറ (OIS), 50 എംപി അള്‍ട്രാ-വൈഡ്, 50 എംപി ടെലിഫോട്ടോ (5x), 10 എംപി ടെലിഫോട്ടോ (3x) സൂം, 12 എംപി സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 30 മിനിറ്റ് കൊണ്ട് 65 ശതമാനം ചാര്‍ജ്, 45 വാട്സ് അഡാപ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള വണ്‍ യുഐ 7, ഐപി 68 റേറ്റിംഗ് എന്നിവയാണ് ഗ്യാലക്സി എസ്25 അള്‍ട്രയുടെ പ്രത്യേകതകള്‍. 

12 ജിബി റാമോടെ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഗ്യാലക്സി എസ് 25 അള്‍ട്ര സാംസങ് പുറത്തിറക്കിയിരിക്കുന്നത്. 129,999 രൂപയിലാണ് വിലയാരംഭം. ഏറ്റവും മുന്തിയ 1 ടിബി മോഡലിന് 165,999 രൂപയാകും. ടൈറ്റാനിയം സില്‍വര്‍ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്‌സില്‍വര്‍, ടൈറ്റാനിയം ബ്ലാക്ക് എന്നീ കളറുകളില്‍ ഫോണ്‍ ഇന്ത്യയില്‍ ലഭിക്കും. 

ഗ്യാലക്സി എസ്25 അള്‍ട്ര: വിലകള്‍ 

12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 129,999 രൂപ.
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 141,999 രൂപ.
12 ജിബി റാം + 1 ടിബി സ്റ്റോറേജ്: 165,999 രൂപ.

Read more: കാത്തിരിപ്പിന് വിരാമം; സാംസങ് ഗ്യാലക്സി എസ്25 സിരീസ് എത്തി! ഫീച്ചറുകളും ഇന്ത്യയിലെ വിലകളും വിശദമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി