സാംസങ് ഗാലക്‌സി എസ്26 എഫ്‌ഇ ക്യാമറ വിവരങ്ങൾ ചോർന്നു; വീണ്ടും പഴയതോ? പുതിയ വിവരങ്ങൾ പുറത്ത്

Published : Aug 02, 2026, 01:32 PM IST
Samsung Galaxy S26 FE

Synopsis

സാംസങിന്റെ പുതിയ ഫാൻ എഡിഷൻ സ്മാർട്ട്‌ഫോണായ ഗാലക്‌സി എസ്26 എഫ്‌ഇയുടെ പ്രധാന സവിശേഷതകൾ ലോഞ്ചിന് മുമ്പേ പുറത്തുവന്നു. മുൻഗാമിയായ ഗാലക്‌സി എസ്25 എഫ്‌ഇയിലെ അതേ 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസർ തന്നെ പുതിയ മോഡലിലും ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എക്‌സിനോസ് 2500 ചിപ്‌സെറ്റ്, 12 ജിബി റാം, 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിൽ പ്രതീക്ഷിക്കുന്നു.

സാംസങിന്റെ പുതിയ ഫാൻ എഡിഷൻ സ്‍മാർട്ട്‌ഫോണായ ഗാലക്‌സി എസ്26 എഫ്‌ഇയുടെ പ്രധാന സവിശേഷതകൾ ലോഞ്ചിന് മുമ്പേ പുറത്തുവന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഗാലക്‌സി എസ്25 എഫ്‌ഇയുടെ പിൻഗാമിയായെത്തുന്ന ഫോണിന്റെ ക്യാമറ വിഭാഗത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

സ്‍പെസിഫിക്കേഷനുകൾ

പുതിയ മോഡലിലും മുൻഗാമിയായ ഗാലക്‌സി എസ്25 എഫ്‌ഇയിലെ പ്രധാന റിയർ ക്യാമറ സെൻസർ തന്നെ സാംസങ് ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ക്യാമറയിൽ വലിയ മാറ്റങ്ങളില്ലാതെയായിരിക്കും ഗാലക്‌സി എസ്26 എഫ്‌ഇ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, ഗാലക്‌സി എസ്26 എഫ്‌ഇ നിലവിൽ "ആർ14" എന്ന ആന്തരിക കോഡ് നാമത്തിലാണ് വികസിപ്പിക്കുന്നത്. മുൻ ഫാൻ എഡിഷൻ മോഡലുകളുടെ കോഡ് നാമങ്ങളായ ഗാലക്‌സി എസ്25 എഫ്‌ഇയുടെ "ആർ13", ഗാലക്‌സി എസ്24 എഫ്‌ഇയുടെ "ആർ12" എന്നിവയുടെ തുടർച്ചയാണ് പുതിയ കോഡ് നാമം.

ഫോണിൽ 50 മെഗാപിക്‌സൽ സാംസങ് ഐസോസെൽ എസ്5കെജിഎൻ3 പ്രൈമറി ക്യാമറ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഗാലക്‌സി എസ്25 എഫ്‌ഇയിലും ഇതേ സെൻസറായിരുന്നു ഉപയോഗിച്ചിരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്), ഡ്യുവൽ പിക്‌സൽ പി‍ഡിഎഎഫ്, എഫ്/1.8 അപർച്ചർ തുടങ്ങിയ സവിശേഷതകളുള്ള ക്യാമറയായിരിക്കും ഇത്. കൂടാതെ 8 മെഗാപിക്‌സൽ ഓമ്‌നിവിഷൻ ഒവി08എ1 ടെലിഫോട്ടോ സെൻസറും ഫോണിൽ ലഭിച്ചേക്കും. 3x ഒപ്റ്റിക്കൽ സൂം, ഒഐഎസ് പിന്തുണ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ.

അൾട്രാ വൈഡ് ക്യാമറയ്ക്കും സെൽഫി ക്യാമറയ്ക്കുമായി 12 മെഗാപിക്‌സൽ ഗാലക്‌സികോർ ജിസി12എ2 അല്ലെങ്കിൽ സോണി ഐഎംഎക്‌സ്825 സെൻസറുകളിൽ ഏതെങ്കിലും ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഗാലക്‌സി എസ്26 എഫ്‌ഇ സെപ്റ്റംബർ ഒന്നിന് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിൽ എക്‌സിനോസ് 2500 ചിപ്‌സെറ്റ്, ആൻഡ്രോയിഡ് 17, ഐപി68 റേറ്റിങ്, 12 ജിബി റാം തുടങ്ങിയ സവിശേഷതകൾ ലഭിച്ചേക്കും.

6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 5000 എംഎഎച്ച് ബാറ്ററി, 45 വാട്ട് വയർഡ് ചാർജിങ്, 15 വാട്ട് വയർലെസ് ചാർജിങ് പിന്തുണ എന്നിവയും ഗാലക്‌സി എസ്26 എഫ്‌ഇയിൽ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, ഗാലക്‌സി എസ്26ന്റെ അടിസ്ഥാന മോഡലിന് 128 ജിബി സ്റ്റോറേജുള്ള പതിപ്പിന് ഏകദേശം 749 യൂറോ (ഏകദേശം 82,000 രൂപ) വിലയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

വിവോ വി50: വൻ വിലക്കുറവിൽ സ്വന്തമാക്കാൻ സുവർണ്ണാവസരം
ഐഫോൺ വാങ്ങാൻ വൈകിയാൽ കിട്ടില്ലേ? നിർണായക മുന്നറിയിപ്പുമായി ആപ്പിൾ