സാംസങിന്‍റെ പുത്തന്‍ ഫോള്‍ഡബിളുകള്‍ ഇന്നിറങ്ങും; ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ഏങ്ങനെ തത്സമയം കാണാം?

Published : Jul 09, 2025, 01:12 PM ISTUpdated : Jul 09, 2025, 01:14 PM IST
Samsung Galaxy Unpacked

Synopsis

ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ് 7 എന്നീ സ്‌മാര്‍ട്ട്‌ഫോണുകളാണ് ഇന്നത്തെ ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റിന്‍റെ ആകര്‍ഷണം

ന്യൂയോര്‍ക്ക്: സാംസങ് ഗാലക്സി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. ഗാലക്സി അവരുടെ പുത്തന്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ പുറത്തിറക്കുന്ന ദിവസമാണിന്ന്. ന്യൂയോര്‍ക്ക് വേദിയാവുന്ന ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് 2025-ല്‍ ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ് 7 എന്നീ ഫോണുകള്‍ പുറത്തിറക്കും. ഇതിന് പുറമെ മറ്റ് ഗാഡ്‌ജറ്റുകളും ചടങ്ങില്‍ സാംസങ് അനാച്ഛാദനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ഇന്ത്യയില്‍ എങ്ങനെ കാണാം

ഇന്ത്യന്‍ സമയം രാത്രി 7.30-നാണ് ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് 2025 ആരംഭിക്കുക. സാംസങ് ഡോക് കോം, സാംസങ് ന്യൂസ്റൂം, സാംസങിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ എന്നിവ വഴി പരിപാടി തത്സമയം കാണാം.

ഗാലക്സി സ്സെഡ് ഫോള്‍ഡ് 7

ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, ഗാലക്സി സ്സെഡ് ഫ്ലിപ് 7 എന്നീ സ്‌മാര്‍ട്ട്‌ഫോണുകളാണ് ഇന്നത്തെ ഗാലക്സി അണ്‍പാക്‌ഡ് ഇവന്‍റിന്‍റെ ശ്രദ്ധാകേന്ദ്രങ്ങള്‍. മടക്കിവയ്ക്കുമ്പോള്‍ 8.9 എംഎം കട്ടിയും തുറന്നിരിക്കുമ്പോള്‍ 4.2 എംഎം കട്ടിയുമാണ് സ്സെഡ് ഫോള്‍ഡ് 7-ന് പറയപ്പെടുന്നത്. ഈ സൂചന സത്യമെങ്കില്‍ സാംസങിന്‍റെ ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഫോള്‍ഡബിളായിരിക്കും ഗാലക്സി സ്സെഡ് ഫോള്‍ഡ് 7.

ഗാലക്സി സ്സെഡ് ഫ്ലിപ് 7

അതേസമയം, ഓള്‍-സ്ക്രീന്‍ കവര്‍ ഡിസ്‌പ്ലെ സഹിതം വരാന്‍ സാധ്യതയുള്ള സ്‌മാര്‍ട്ട്‌ഫോണാണ് ഗാലക്സി സ്സെഡ് ഫ്ലിപ് 7. എക്‌സിനോസ് 2500 ചിപ്പിലായിരിക്കും ഈ ഫോണ്‍ വരികയെന്നാണ് സൂചന. ഈ രണ്ട് ഫോണുകള്‍ക്ക് പുറമെ കൂടുതല്‍ ബജറ്റ്-ഫ്രണ്ട്‌ലിയായ ഒരു ഫോള്‍ഡബിള്‍ കൂടി സാംസങ് പുറത്തിറക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. ഗാലക്സി സ്സെഡ് ഫോള്‍ഡ് 7, സ്സെഡ് ഫ്ലിപ് 7 എന്നിവയേക്കാള്‍ വിലക്കുറവിലുള്ള ഫോള്‍ഡബിളായിരിക്കുമിത്. റൊട്ടേറ്റിംഗ് ബെസല്‍ സഹിതം ക്ലാസിക് സ്റ്റൈല്‍ ഗാലക്സി വാച്ച് 8 ആണ് ഇന്നത്തെ അണ്‍പാക്ഡ് ഇവന്‍റില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു ഉത്പന്നം.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി