സാംസങ് ഫോൾഡ് 8: വിപണി കീഴടക്കിയ രഹസ്യമെന്ത്?

Published : Aug 06, 2026, 11:51 AM IST
Samsung Galaxy Z Fold 8

Synopsis

സാംസങിന്റെ പുതിയ ഗാലക്‌സി ഇസഡ് ഫോൾഡ് 8 സീരീസ് ദക്ഷിണ കൊറിയയിൽ 14,40,000 പ്രീബുക്കിങുകളുമായി റെക്കോർഡ് സ്വന്തമാക്കി. ഗാലക്‌സി നോട്ട് 10, എസ് 26 സീരീസുകളുടെ റെക്കോർഡുകൾ മറികടന്ന ഈ നേട്ടത്തിൽ, പുതിയ ഡിസൈനോടുകൂടിയ ഗാലക്‌സി ഇസഡ് ഫോൾഡ് എട്ട് ആണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്.

സാംസങിന്റെ പുതിയ ഗാലക്‌സി ഇസഡ് ഫോൾഡ് എട്ട് സീരീസ് ദക്ഷിണ കൊറിയയിൽ റെക്കോർഡ് പ്രീബുക്കിങ് സ്വന്തമാക്കി. ഉയർന്ന വിലയുണ്ടായിട്ടും ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾക്ക് ലഭിച്ചത്. ഗാലക്‌സി ഇസഡ് ഫോൾഡ് എട്ട്, ഗാലക്‌സി ഇസഡ് ഫോൾഡ് എട്ട് അൾട്ര, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് എട്ട് എന്നീ മോഡലുകൾ ചേർന്ന് 14,40,000 പ്രീബുക്കിങുകളാണ് നേടിയത്. ഇതോടെ 2019ൽ ഗാലക്‌സി നോട്ട് 10 സീരീസ് സ്വന്തമാക്കിയ റെക്കോർഡ് സാംസങ് മറികടന്നു.

ഗാലക്‌സി നോട്ട് 10ന്‍റെയും എസ് 26ന്‍റെയും റെക്കോർഡ് പിന്നിലാക്കി

ഗാലക്‌സി നോട്ട് 10 സീരീസ് 1,38,000 പ്രീബുക്കിംഗുകളാണ് നേടിയിരുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഗാലക്‌സി എസ് 26 സീരീസിന് 13,50,000 പ്രീബുക്കിങ് ലഭിച്ചിരുന്നു. എന്നാൽ പുതിയ ഗാലക്‌സി ഇസഡ് 8 സീരീസ് ഈ രണ്ട് റെക്കോർഡുകളും മറികടന്നിരിക്കുകയാണ്.

തിളങ്ങിയത് ഗാലക്‌സി ഇസഡ് ഫോൾഡ് 8

മൂന്ന് പുതിയ മോഡലുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഗാലക്‌സി ഇസഡ് ഫോൾഡ് എട്ട് ആണ്. മൊത്തം പ്രീബുക്കിങിന്റെ ഏകദേശം 70 ശതമാനവും ഈ മോഡലിനാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വർഷങ്ങളായി ഉപയോഗിച്ചിരുന്ന നീളമേറിയതും ഇടുങ്ങിയതുമായ രൂപകൽപ്പനയ്ക്ക് പകരം ഇത്തവണ കൂടുതൽ വീതിയുള്ളതും ഉയരം കുറഞ്ഞതുമായ ഡിസൈനാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ മടക്കിയിരിക്കുമ്പോൾ സാധാരണ സ്‍മാർട്ട്ഫോൺ ഉപയോഗിക്കുന്ന അനുഭവം ലഭിക്കുകയും തുറക്കുമ്പോൾ വലിയ ഡിസ്പ്ലേയുടെ സൗകര്യം ലഭിക്കുകയും ചെയ്യുന്നതാണ് പുതിയ രൂപകൽപ്പനയുടെ പ്രത്യേകത. ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കാൻ ഇതും പ്രധാന കാരണമായെന്നാണ് വിലയിരുത്തൽ.

ഫോൾഡബിൾ വിപണിയിൽ ശക്തമായ തിരിച്ചുവരവ്

കഴിഞ്ഞ വർഷങ്ങളിൽ ഫോൾഡബിൾ ഫോണുകളുടെ പ്രീബുക്കിങിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗാലക്‌സി ഇസഡ് ഫോൾഡ് 5, ഇസഡ് ഫ്ലിപ്പ് 5 മോഡലുകൾക്ക് ഏകദേശം 1,0,1200 പ്രീബുക്കിങ് ലഭിച്ചപ്പോൾ, ഇസഡ് ഫോൾഡ് 6, ഇസഡ് ഫ്ലിപ്പ് 6 മോഡലുകൾക്ക് അത് 9,01,000 കുറഞ്ഞിരുന്നു. തുടർന്ന് ഇസഡ് ഫോൾഡ് 7, ഇസഡ് ഫ്ലിപ്പ് 7 സീരീസ് 1,04,000 പ്രീബുക്കിങുമായി തിരിച്ചുവരവ് നടത്തി. ഇപ്പോൾ ഗാലക്‌സി ഇസഡ് എട്ട് സീരീസ് നേടിയ 14,40,000 പ്രീബുക്കിങ് സാംസങിന്റെ ഫോൾഡബിൾ വിഭാഗത്തിന് പുതിയ ചരിത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

1.5 ലക്ഷം രൂപയുടെ ഐഫോൺ ഇനി കുറഞ്ഞ വിലയിൽ? ഫ്രീഡം സെയിൽ വിശദാംശങ്ങൾ
ഗാലക്‌സി എഫ്70 പ്രോ 5ജി: സാംസങിന്റെ പുതിയ ഗെയിം ചേഞ്ചർ?