സാംസങ്ങ് ഗ്യാലക്‌സി Z ഫോള്‍ഡ് 3 പുറത്തിറക്കി; അത്ഭുതപ്പെടുത്തുന്ന വിശേഷങ്ങളും, വിലയും

By Web TeamFirst Published Aug 13, 2021, 4:25 PM IST
Highlights

ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. സാംസങ് കെയര്‍+24 പരിരക്ഷയുടെ ഒരു വര്‍ഷത്തെ അധിക ഇന്‍ഡ്രൊടക്‌റി ഓഫര്‍ ഉണ്ട്. 

സാംസങ് ഗ്യാലക്‌സി ഇസഡ് ഫോള്‍ഡ് 3 ഫോള്‍ഡബിള്‍ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചു. നിരവധി ഒപ്റ്റിമൈസേഷനുകളും മടക്കാനാവുന്ന മികച്ച അനുഭവം നല്‍കുന്നതിന് ചില ആപ്ലിക്കേഷനുകളും ഈ ഫോണ്‍ അവതരിപ്പിക്കുന്നു. എസ് പെന്‍ സപ്പോര്‍ട്ട്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പരിരക്ഷ, ഐപിഎക്‌സ് 81 വാട്ടര്‍റെസിസ്റ്റന്‍സ് എന്നിവ ഇതില്‍ ചിലതു മാത്രം. ഗ്യാലക്‌സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) വില്‍പ്പനയ്‌ക്കെത്തും. നിലവില്‍ ഇന്ത്യയിലെ ലഭ്യതയെക്കുറിച്ച് ഒരു പ്രഖ്യാപനവുമില്ല.

ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. സാംസങ് കെയര്‍+24 പരിരക്ഷയുടെ ഒരു വര്‍ഷത്തെ അധിക ഇന്‍ഡ്രൊടക്‌റി ഓഫര്‍ ഉണ്ട്. സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ്, വാട്ടര്‍ ഡാമേജ്, ബാക്ക് കവര്‍ റീപ്ലേസ്‌മെന്റ് എന്നിവയുള്‍പ്പെടെയുള്ള പരിരക്ഷയാണ് ഇതുവഴി ലഭിക്കുന്നത്. എല്ലാ പുതിയ ഗ്യാലക്‌സി ദ ഫോള്‍ഡ് 3 യും അലുമിനിയം ഉപയോഗിച്ച് നിര്‍മ്മിക്കുകയും ഒരു 6.2 ഇഞ്ച് ഡിസ്‌പ്ലേ 120 ഹേര്‍ട്‌സ് നല്‍കുകയും ചെയ്യുന്നു. ഈ ഡിസ്‌പ്ലേ 7.6 ഇഞ്ച് നല്‍കുകയും 120 ഹേര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഫീച്ചര്‍ ചെയ്യുകയും ചെയ്യുന്നു.

5എന്‍എം 64ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ഓപ്ഷനുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്‌സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്‌ലെക്‌സ് മോഡ് ഫീച്ചറുകള്‍, മള്‍ട്ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ്പ് പെയര്‍ എന്നിവയുമായാണ് വരുന്നത്.

അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്‌സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത് രണ്ട് അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ഷൂട്ടറുകള്‍ ഉണ്ട്, ഒന്ന് കവര്‍ ഡിസ്‌പ്ലേയിലും മറ്റൊന്ന് അകത്തെ ഡിസ്‌പ്ലേയിലും. കവറില്‍ 10 മെഗാപിക്‌സല്‍ ലെന്‍സും അകത്ത് 4 മെഗാപിക്‌സല്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് 4400 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്, 271 ഗ്രാം ഭാരവും. ഇത് ഗ്യാലക്‌സി ഫോള്‍ഡ് 2 നേക്കാള്‍ അല്പം കുറവാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!