മാർച്ച് ഒന്ന് മുതൽ ഈ സ്‍മാർട്ട്ഫോണുകളുടെ വില കൂടാൻ സാധ്യത

Published : Feb 28, 2026, 02:02 PM IST
Vivo T4 Pro

Synopsis

വിവോ, ഐക്യു സ്മാർട്ട്ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. വിവോ ടി4, ഐക്യു Z10 സീരീസുകളിലെ ഫോണുകൾക്ക് 2,500 രൂപ വരെ വില കൂടിയേക്കാം. 

വിവോയും ഐക്യുവും ഉൾപ്പെടെയുള്ള സ്‍മാർട്ട്ഫോൺ നിർമ്മാതാക്കൾ ചില തിരഞ്ഞെടുക്കപ്പെട്ട മോഡലുകളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വിശ്വസനീയനായ ഒരു ടിപ്പ്സ്റ്ററുടെ വെളിപ്പെടുത്തലിനുശേഷമാണ് ഈ വിവരം പുറത്തുവന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിവോ ടി 4 സീരീസിലെയും ഐക്യു Z10 നിരയിലെയും ചില മോഡലുകൾക്ക് 1,500 രൂപ മുതൽ 2,500 രൂപ വരെ വിലവർധന ഉണ്ടായേക്കാം. എന്നാൽ ഇതുവരെ കമ്പനികൾ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. വിലവർധന മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വരാനിടയുണ്ടെന്നാണ് സൂചന. മെമ്മറി ചിപ്പുകളും മറ്റു ഘടകങ്ങളുടെയും വില വർധിച്ചതാണ് ഈ മാറ്റത്തിന് പ്രധാന കാരണം എന്നാണ് സൂചന. ആഗോള വിപണിയിൽ സെമികണ്ടക്ടർ ഘടകങ്ങളുടെ ചെലവ് ഉയർന്നതിനെ തുടർന്ന് നിർമ്മാണ ചെലവിൽ വർധനയുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു.

വില ഉയരാൻ സാധ്യതയുള്ള മോഡലുകൾ

വിവോ ടി4എക്സ് സ്മാർട്ട്ഫോണിന്‍റെ ചില വകഭേദങ്ങൾക്ക് 2,500 രൂപ വരെ വില കൂടാം. നിലവിൽ 15,499 രൂപ വിലയുള്ള 6 ജിബി + 128 ജിബി പതിപ്പ് 16,999 രൂപയായി ഉയരാൻ സാധ്യതയുണ്ട്. 8 ജിബി + 128 ജിബി പതിപ്പ് 18,999 രൂപയും 8 ജിബി + 256 ജിബി പതിപ്പ് 20,999 രൂപയും ആയേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം വിവോ ടി4ആറും വിവോ ടി4 ഉം 2,000 രൂപ വരെ വർധന കാണാൻ ഇടയുണ്ട്. ഇരു ഫോണുകളുടെയും അടിസ്ഥാനമായ 8 ജിബി + 128 ജിബി പതിപ്പുകൾക്ക് യഥാക്രമം 22,999 രൂപയും 24,999 രൂപയും വില നിശ്ചയിക്കപ്പെടുമെന്നാണ് സൂചന. 12 ജിബി ഉയർന്ന പതിപ്പുകൾ 27,000 മുതൽ 29,000 രൂപ വരെയുള്ള നിരക്കിൽ എത്താം. ഐക്യു നിരയിൽ, ഐക്യു Z10xയ്ക്ക് 2,500 രൂപയുടെ വർധന പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ ഐക്യു Z10Rയും ഐക്യു Z10യും എല്ലാ കോൺഫിഗറേഷനുകളിലും ഏകദേശം 2,000 രൂപ വരെ വില കൂടാൻ സാധ്യതയുണ്ട്.

ഈ വിലവർധന നടപ്പായാൽ മാർച്ച് ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്ന് ടിപ്സ്റ്റർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഈ മോഡലുകൾ വാങ്ങാൻ ആലോചിക്കുന്ന ഉപഭോക്താക്കൾ ഉടൻ തന്നെ തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.

 

PREV
Read more Articles on
click me!

Recommended Stories

200എംപി ക്യാമറയുമായി മറ്റൊരു ഫോണ്‍ കൂടി; ഓപ്പോ ഫൈൻഡ് എൻ6 ഉടൻ ചൈനയിൽ അവതരിപ്പിക്കും
28000 രൂപയില്‍ താഴെ വിലയിൽ മോട്ടോറോള എഡ്‍ജ് 60 പ്രോ സ്വന്തമാക്കാം; ആമസോണിൽ പ്രത്യേക ഓഫർ