വിവോ എസ്15ഇ, വിവോ ടി1എക്‌സ് എന്നീ ഫോണുകള്‍ എത്തി; ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെ

By Web TeamFirst Published Apr 28, 2022, 9:09 AM IST
Highlights

ചൈനയില്‍, വിവോ എസ്15ഇ ഏകദേശം 23,400 രൂപ എന്ന പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജിനാണ് സൂചിപ്പിച്ച വില. മലേഷ്യയില്‍ ടി1 എക്‌സി ന് ഏകദേശം 11,400 രൂപയാണ് വില. 

വിവോ ഈ മാസം നിരവധി ഫോണുകളാണ് പുറത്തിറക്കുന്നത്. വിവോ ടി1 പ്രോ, വിവോ ടി1 44ഡബ്ല്യു എന്നീ രണ്ട് ഫോണുകള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. വിവിധ വിപണികളില്‍ രണ്ട് ഫോണുകള്‍ കൂടി ബ്രാന്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവോ ടി1എക്‌സ് മലേഷ്യയില്‍ വിവോ പ്രഖ്യാപിച്ചു. സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്പ് ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ഫോണാണ് ഇത്. അതേസമയം വിവോ എസ്15ഇ എക്സിനോസ് SoC ഉപയോഗിച്ച് ചൈനയില്‍ അരങ്ങേറ്റം കുറിച്ചു. പുതിയ വിവോ ഫോണുകളെക്കുറിച്ച് അറിയേണ്ടതെല്ലാം ഇങ്ങനെ.

ചൈനയില്‍, വിവോ എസ്15ഇ ഏകദേശം 23,400 രൂപ എന്ന പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജിനാണ് സൂചിപ്പിച്ച വില. മലേഷ്യയില്‍ ടി1 എക്‌സി ന് ഏകദേശം 11,400 രൂപയാണ് വില. ഈ വിലയ്ക്ക്, ബ്രാന്‍ഡ് 4 ജിബി റാം + 64 ജിബി സ്റ്റോറേജാണ് ലഭ്യമാക്കുന്നത്.

വിവോ എസ്15ഇ-ക്ക് 6.44 ഇഞ്ച് അമലോയിഡ് സ്‌ക്രീന്‍ ഉണ്ട്, അത് ഫുള്‍ HD+ റെസല്യൂഷനില്‍ പ്രവര്‍ത്തിക്കുന്നു. പാനലിന് 90Hz റിഫ്രഷ് റേറ്റും 91.01 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവുമുണ്ട്. 2020-ല്‍ പ്രഖ്യാപിച്ച സാംസങ്ങിന്റെ എക്സിനോസ് 1080 ചിപ്സെറ്റില്‍ നിന്നാണ് ഇത് പവര്‍ എടുക്കുന്നത്. 

12 ജിബി റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഇതിന് പിന്തുണ നല്‍കുന്നു. ഒപ്റ്റിക്സിന്റെ കാര്യത്തില്‍, 20 എക്‌സ് ഡിജിറ്റല്‍ സൂമോടുകൂടിയ 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമുണ്ട്. 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സറും മാക്രോ ഷോട്ടുകള്‍ക്കായി 2 മെഗാപിക്‌സല്‍ ക്യാമറയും ഇതോടൊപ്പമുണ്ട്. മുന്‍വശത്ത് 16 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുമുണ്ട്.

66 വാട്‌സ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള ഹൂഡിന് കീഴില്‍ 4,700 എംഎച്ച് ബാറ്ററിയുണ്ട്. അണ്ടര്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പോലും ഈ ഉപകരണത്തിന്റെ സവിശേഷതയാണ്. 5ജി പിന്തുണയുള്ള സ്മാര്‍ട്ട് ഫോണാണ് ഇത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, സ്നാപ്ഡ്രാഗണ്‍ SoC, എല്‍സിഡി സ്‌ക്രീന്‍ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളുമായി വരുന്ന ഒരു ബജറ്റ് ഫോണാണ് ടി1എക്‌സ്. 

ഇത് ഒരു ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്പ് പായ്ക്ക് ചെയ്യുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഉപകരണം വാഗ്ദാനം ചെയ്യുന്നത്. ഫോട്ടോഗ്രാഫിക്കായി, ഇതിലും ട്രിപ്പിള്‍ റിയര്‍ ക്യാമറ സിസ്റ്റം കണ്ടെത്തും. സജ്ജീകരണത്തില്‍ 50 മെഗാപിക്‌സല്‍ പ്രധാന സെന്‍സറും രണ്ട് 2 മെഗാപിക്‌സല്‍ സെന്‍സറുകളും ഉണ്ട്. 

മുന്‍വശത്ത്, സെല്‍ഫികള്‍ പകര്‍ത്താന്‍ നിങ്ങള്‍ക്ക് 8 മെഗാപിക്‌സല്‍ ക്യാമറ ലഭിക്കും. ഈ ദിവസങ്ങളില്‍ മിക്ക ഫോണുകളിലും നിങ്ങള്‍ക്ക് സാധാരണയായി ലഭിക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനും പിന്തുണ നല്‍കിയിട്ടുണ്ട്.

click me!