50 എംപി സെല്‍ഫി ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, സ്ലിം ഡിസൈന്‍; വിവോ വി50 ഇന്ത്യയിലെത്തി, വിലയും ഫീച്ചറുകളും

Published : Feb 17, 2025, 03:17 PM ISTUpdated : Feb 17, 2025, 03:19 PM IST
50 എംപി സെല്‍ഫി ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, സ്ലിം ഡിസൈന്‍; വിവോ വി50 ഇന്ത്യയിലെത്തി, വിലയും ഫീച്ചറുകളും

Synopsis

സെഗ്മെന്‍റിലെ ഏറ്റവും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണ്‍ വിവോ വി50 ഇന്ത്യയില്‍ പുറത്തിറക്കി, ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും വിശദമായി

ദില്ലി: കരുത്തുറ്റ ചിപ്പും ബാറ്ററിയും ക്യാമറ ഫീച്ചറുകളും സഹിതം വിവോയുടെ പുത്തന്‍ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണായ വിവോ വി50 (Vivo V50) ഇന്ത്യയില്‍ പുറത്തിറങ്ങി. സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണിന് 6,000 എംഎഎച്ചിന്‍റെ ബാറ്ററിയുണ്ട്. ഫോണിന്‍റെ പിന്‍ഭാഗത്തും മുന്‍ഭാഗത്തും 50 മെഗാപിക്‌സല്‍ വീതമുള്ള ക്യാമറയുണ്ട് എന്നതും ആകര്‍ഷണമാണ്. ഈ സെഗ്മെന്‍റിലെ ഏറ്റവും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണ്‍ (7.39mm) കൂടിയാണ് വിവോ വി50. നിരവധി എഐ ഫീച്ചറുകളും ഈ ഫോണിലുണ്ട്. 

വിവോ വി50 സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും

1,080 x 2,392 പിക്സല്‍ വരുന്ന 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ക്വാഡ്-കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്പ്ലെയാണ് വിവോ വി50യ്ക്ക് വരുന്നത്. 120Hz ആണ് റിഫ്രഷ് റേറ്റ് എങ്കില്‍ പീക്ക് ബ്രൈറ്റ്‌നസ് 4,500 നിറ്റ്‌സാണ്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച്ഒഎസ് 15ലാണ് വിവോ വി50യുടെ പ്രവര്‍ത്തനം. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടെ 50 എംപിയുടെ (f/1.88) പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ (f/2.0) എന്നിവയാണ് റീയര്‍ പാനലില്‍ വരുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനും 50 മെഗാപിക്‌സല്‍ ക്യാമറയുണ്ട് (f/2.0) എന്നതും സവിശേഷതയാണ്. വിവോയുടെ ഓറ ലൈറ്റ് ഫീച്ചര്‍ വരുന്ന ഫോണില്‍ ഇറേസ് 2.0, ലൈറ്റ് പോട്രൈറ്റ് 2.0 പോലുള്ള എഐ അധിഷ്ഠിത ഫോട്ടോ എഡിറ്റിംഗ് ടൂളുകളും സര്‍ക്കിള്‍ ടു സെര്‍ച്ച്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, ലൈവ് കോള്‍ ട്രാന്‍സ്‌ലേഷന്‍ പോലുള്ള സൗകര്യങ്ങളുമുണ്ട്. 

വിവോ വി50യിലെ 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറിനൊപ്പം വരുന്നത് 6,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ്. സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്‍റ് സെന്‍സറും കണക്റ്റിവിറ്റി സൗകര്യങ്ങളായി ഡുവല്‍ 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഒടിജി, യുഎസ്‌ബി 3.2 ടൈപ്പ്-സി പോര്‍ട്ട് എന്നിവയുമുണ്ട്. ഐപി68, ഐപി69 റേറ്റിംഗ് സുരക്ഷയും ഫോണിനുണ്ട്. 

വിവോ വി50 വേരിയന്‍റുകളും വിലയും വില്‍പന പ്ലാറ്റ്‌ഫോമുകളും

വിവോ വി50യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 34,999 രൂപയിലാണ്. വിവോ വി50യുടെ 8 ജിബി + 128 ജിബി വേരിയന്‍റിന്‍റെ വിലയാണിത്. അതേസമയം 8 ജിബി + 256 ജിബി, 12 ജിബി + 512 ജിബി എന്നീ വിവോ വി50 വേരിയന്‍റുകള്‍ക്ക് 36,999 രൂപ, 40,999 രൂപ എന്നിങ്ങനെയാണ് ലോഞ്ച് വില. ഫ്ലിപ്‌കാര്‍ട്ട്, ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നിവ വഴി ഫെബ്രുവരി 25 മുതല്‍ വിവോ വി50 വാങ്ങാം. വിവോ വി50യുടെ ഇന്ത്യയിലെ പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. Rose Red, Starry Blue, and Titanium Grey എന്നീ മൂന്ന് നിറങ്ങളിലാണ് വിവോ വി50 ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 

Read more: ആകാംക്ഷ കൊടുമുടി കയറുന്നു; ഐഫോണ്‍ എസ്ഇ 4 എന്ന് മുതല്‍ ബുക്ക് ചെയ്യാം, എപ്പോള്‍ വാങ്ങാം? വിവരങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി