ഷവോമി കെ30 ഡിസംബര്‍ പത്തിനെത്തും, വില ഏതാണ്ട് ഇങ്ങനെ!

By Web TeamFirst Published Dec 2, 2019, 10:21 PM IST
Highlights

ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ക്ക് പുറമെ, ക്യാമറ വിഭാഗത്തില്‍ വലിയ പുരോഗതിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷവോമിയുടെ കൂടുതല്‍ ഫീച്ചറുകള്‍ പുറത്തിറങ്ങുന്നതിനു മുന്നേ പുറത്തായി. ഒപ്പം ഏകദേശ വിലയും. ഈ മാസം പത്തിന് ഈ സ്മാര്‍ട്ട് ഗാഡ്‌ജെറ്റ് വിപണിയിലെത്തുമെന്നാണ് സൂചന. മുന്‍ രൂപകല്‍പ്പനയില്‍ നിന്നും വലിയൊരു മാറ്റമാണ് ഇപ്പോള്‍ പുറത്തുകാണിക്കുന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. പോപ്പ്അപ്പ് സെല്‍ഫി ക്യാമറകള്‍ക്ക് പകരം പഞ്ച്‌ഹോള്‍ ഇരട്ട ക്യാമറകളാണ് വലിയ പ്രത്യേകത. പ്രീമിയം ഫോണുകളായ ഹുവാവേ, സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ പഞ്ച്‌ഹോള്‍ ക്യാമറ സജ്ജീകരണത്തിന് സമാനമാണ് ഈ കട്ടൗട്ട്. പ്രത്യേക ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സ്ലോട്ട് ഇതില്‍ കാണുന്നില്ല.

ഇമേജുകള്‍ പ്രതീക്ഷിച്ചതുപോലെ പഴയ ഡിസൈന്‍ ലീക്കുകള്‍ക്ക് അനുസൃതമാണ്. 6.66 ഇഞ്ച് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ 20: 9 വീക്ഷണാനുപാതത്തോടുകൂടിയാണ് ഷവോമി റെഡ്മി കെ 30 വരുന്നതെന്ന് അഭ്യൂഹമുണ്ട്. ഡിസ്‌പ്ലേയ്ക്ക് 120 ഹെര്‍ട്‌സ് പുതുക്കല്‍ നിരക്കിനെ പിന്തുണയ്ക്കാനും കഴിയും. ആപ്പിള്‍ ഐഫോണ്‍ 12, സാംസങ് ഗാലക്‌സി എസ് 11 എന്നിവയുടേതായി പ്രചരിച്ച അതേ സവിശേഷത തന്നെ കെ30-ലും കാണുമോയെന്ന് കണ്ടറിയണം.

ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ക്ക് പുറമെ, ക്യാമറ വിഭാഗത്തില്‍ വലിയ പുരോഗതിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയോടൊപ്പം 8 മെഗാപിക്‌സല്‍ ടെലിഫോട്ടോ ലെന്‍സ്, 12 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയുമായാണ് റെഡ്മി കെ 30 വരുന്നത്. സെല്‍ഫികള്‍ക്കായി, ഇരട്ട ക്യാമറ സജ്ജീകരണത്തില്‍ 20 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടും. റെഡ്മി കെ 30 ലെ 'ലോകത്തിലെ ആദ്യത്തെ ഉയര്‍ന്ന മിഴിവുള്ള ഇമേജ് സെന്‍സര്‍' ഈ ആഴ്ച തന്നെ റെഡ്മിയുടെ ജനറല്‍ മാനേജര്‍ ലു വെയ്ബിംഗ് സ്ഥിരീകരിച്ചു. സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്രോസസറിനൊപ്പം 6 ജിബി റാമും 64 ജിബി ബില്‍റ്റ്ഇന്‍ സ്‌റ്റോറേജും നല്‍കും. 27വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഇപ്പോള്‍ പ്രചരിക്കുന്ന റൂമറുകള്‍ അനുസരിച്ച്, ഷവോമി റെഡ്മി കെ 30 ന് ഏകദേശം 20,462 രൂപ വില വരും.
 

click me!