ഷവോമിയുടെ പുതിയ പവർ ബാങ്കുകൾ; അമ്പരപ്പിക്കുന്ന വേഗത

Published : Sep 09, 2026, 01:29 PM IST
Xiomi Power Banks

Synopsis

ഷവോമി ഇന്ത്യയിൽ മൂന്ന് പുതിയ പവർ ബാങ്കുകൾ അവതരിപ്പിച്ചു. അൾട്രാതിൻ മാഗ്നറ്റിക്, 10000 എംഎഎച്ച് മാഗ്നറ്റിക്, 165W ഫാസ്റ്റ് ചാർജിംഗുള്ള 20000 എംഎഎച്ച് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയത്. ഇവ സെപ്റ്റംബർ 11 മുതൽ വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി വിൽപ്പനയ്ക്കെത്തും.

പുതിയ പവർ ബാങ്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഷവോമി. അൾട്രാതിൻ മാഗ്നറ്റിക് പവർ ബാങ്ക് 5000 15W, മാഗ്നറ്റിക് പവർ ബാങ്ക് 10000 45W, പവർ ബാങ്ക് 20000 165W എന്നീ 3 മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. അടുത്ത ആഴ്ച മുതൽ വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമുകൾ വഴി ഇവ വിൽപ്പനയ്ക്കെത്തും.

അൾട്രാതിൻ മാഗ്നറ്റിക് പവർ ബാങ്ക്

5000 എംഎഎച്ച് ബാറ്ററിയുള്ള ഷവോമി അൾട്രാതിൻ മാഗ്നറ്റിക് പവർ ബാങ്ക് 5000 15W ആണ് പുതിയ മോഡലുകളിൽ ഏറ്റവും കനം കുറഞ്ഞത്. വെറും 6 മില്ലിമീറ്റർ കനവും ഏകദേശം 98 ഗ്രാം ഭാരവുമാണ് പവർ ബാങ്കിനുള്ളത്.

ഫോണിന്റെ പിൻഭാഗത്ത് കാന്തികമായി ഘടിപ്പിച്ച് ഉപയോഗിക്കാവുന്ന ഈ പവർ ബാങ്ക് 15W വരെ മാഗ്നറ്റിക് ഇൻഡക്ഷൻ വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഒരു ഉപകരണം കണക്ട് ചെയ്യുമ്പോൾ 22.5W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗും ലഭിക്കും. രണ്ട് ഡിവൈസുകൾ ഒരേസമയം കണക്ട് ചെയ്താൽ 7.5W വരെയാണ് വയർഡ് ചാർജിംഗ് ഔട്ട്പുട്ട്. ഇന്ത്യയിൽ ഇതിന്റെ വില 5,999 രൂപയാണ്. എന്നാൽ ലോഞ്ച് ഓഫറായി 5,499 രൂപയ്ക്ക് ലഭിക്കും. ഗ്രാഫൈറ്റ് ബ്ലാക്ക്, ഗ്ലേസിയർ സിൽവർ, റേഡിയന്റ് ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. സെപ്റ്റംബർ 11 മുതൽ വിൽപ്പന ആരംഭിക്കും.

10000 എംഎഎച്ച് മാഗ്നറ്റിക് പവർ ബാങ്ക്

10,000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഷവോമി മാഗ്നറ്റിക് പവർ ബാങ്ക് 10000 45W മോഡലിൽ ക്യൂഐ 2.2 വയർലെസ് ചാർജിംഗ് സംവിധാനമുണ്ട്. 25W വരെ വയർലെസ് ഫാസ്റ്റ് ചാർജിംഗാണ് ലഭിക്കുക. ഫോണിന്റെ പിൻഭാഗത്ത് കൂടുതൽ ശക്തമായി പിടിച്ചുനിൽക്കുന്നതിനായി 13എൻ മാഗ്നറ്റിക് ആകർഷണശേഷിയും നൽകിയിട്ടുണ്ട്. ബിൽറ്റ്-ഇൻ യുഎസ്ബി ടൈപ്പ്-സി കേബിൾ വഴി 45W വരെ വയർഡ് ചാർജിംഗും ലഭിക്കും. ക്യുസി 2.0, പിഡി, പിപിഎസ് ചാർജിംഗ് പ്രോട്ടോക്കോളുകളും പിന്തുണയ്ക്കുന്നു. 3,999 രൂപയാണ് ഈ മോഡലിന്റെ വില. ലോഞ്ച് ഓഫറിൽ 3,699 രൂപയ്ക്ക് ലഭിക്കും. കറുപ്പ്, വെള്ള നിറങ്ങളിൽ സെപ്റ്റംബർ 15 മുതൽ വിൽപ്പന ആരംഭിക്കും.

165W ഫാസ്റ്റ് ചാർജിംഗുമായി പവർ ബാങ്ക്

പുതിയ മോഡലുകളിൽ ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ളത് ഷവോമി പവർ ബാങ്ക് 20000 165W-നാണ്. 20,000 എംഎഎച്ച് ബാറ്ററിയുള്ള ഈ മോഡൽ 165W വരെ സംയോജിത ചാർജിംഗ് ഔട്ട്പുട്ട് നൽകുന്നു. ആദ്യ യുഎസ്ബി ടൈപ്പ്-സി പോർട്ട് 120W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കും. രണ്ടാമത്തെ ടൈപ്പ്-സി പോർട്ട് 45W ഔട്ട്പുട്ട് നൽകും. കൂടാതെ 120W വരെ ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ബിൽറ്റ്-ഇൻ ടൈപ്പ്-സി കേബിളും നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-എ പോർട്ടും പവർ ബാങ്കിലുണ്ട്. ക്യുസി 3.5, പിഡി 3.0, പിപിഎസ്, ബിസി 1.2, ആപ്പിൾ 2.4എ എന്നീ ചാർജിംഗ് പ്രോട്ടോക്കോളുകളും പിന്തുണയ്ക്കുന്നു. പവർ ബാങ്കിൽ കളർ ഡിസ്പ്ലേയും നൽകിയിട്ടുണ്ട്.

എവിടെ വാങ്ങാം?

ഷവോമിയുടെ മൂന്ന് പുതിയ പവർ ബാങ്കുകളും ആമസോൺ, ഫ്ലിപ്‍കാർട്ട്, ഷവോമിയുടെ ഓൺലൈൻ സ്റ്റോർ, ഷവോമിയുടെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാം. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ അതിവേഗ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൂടെയും ഇവ ലഭ്യമാകും. അൾട്രാതിൻ മാഗ്നറ്റിക് പവർ ബാങ്ക് 5000 15W, പവർ ബാങ്ക് 20000 165W മോഡലുകൾ സെപ്റ്റംബർ 11 മുതൽ വിൽപ്പനയ്ക്കെത്തും. മാഗ്നറ്റിക് പവർ ബാങ്ക് 10000 45W സെപ്റ്റംബർ 15 മുതൽ വിപണിയിലെത്തും.

PREV
Read more Articles on
click me!

Recommended Stories

200 മെഗാപിക്സൽ ക്യാമറയുള്ള മികച്ച സ്‍മാർട്ട്ഫോണുകൾ
ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയ ഒറിജിൻഒഎസ് 7 വിവോ സെപ്റ്റംബർ 16ന് അവതരിപ്പിക്കും