സ്‌നാപ്ഡ്രാഗണ്‍ 750 ജി-യുമായി ഷവോമി റെഡ്മി നോട്ട് 10 സീരീസ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു

By Web TeamFirst Published Sep 26, 2020, 11:05 PM IST
Highlights

റെഡ്മി നോട്ട് 10 പ്രോയ്ക്ക് ക്വാല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 750 ജി അവതരിപ്പിക്കാമെന്ന് ടിപ്പ്സ്റ്റര്‍ അഭിഷേക് യാദവ് പറഞ്ഞു. 

നപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി റെഡ്മി നോട്ട് 10 സീരീസ് ഉടന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത് റെഡ്മി നോട്ട് 10 അല്ലെങ്കില്‍ റെഡ്മി നോട്ട് 10 പ്രോയ്ക്ക് ക്വാല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 750 ജി കരുത്തേകുമെന്നാണ്. ഏപ്രിലിലാണ് റെഡ്മി നോട്ട് 9 പുറത്തിറക്കിയത്. ആറുമാസത്തെ റിലീസ് ഇടവേളകളിലാണ് സാധാരണ പുതിയ ഫോണുകള്‍ കമ്പനി പുറത്തിറങ്ങുന്നത്. ഈ രീതി പിന്തുടരുകയാണെങ്കില്‍, റെഡ്മി നോട്ട് 10 അടുത്ത മാസം പുറത്തിറങ്ങും. ഫോണിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

റെഡ്മി നോട്ട് 10 പ്രോയ്ക്ക് ക്വാല്‍കോമിന്റെ പുതിയ സ്‌നാപ്ഡ്രാഗണ്‍ 750 ജി അവതരിപ്പിക്കാമെന്ന് ടിപ്പ്സ്റ്റര്‍ അഭിഷേക് യാദവ് പറഞ്ഞു. ക്വാല്‍കോമിന്റെ ഏറ്റവും ശക്തമായ ചിപ്സെറ്റുകളില്‍ ഒന്നാണ് സ്‌നാപ്ഡ്രാഗണ്‍ 750 ജി, വിലകുറഞ്ഞ റെഡ്മി നോട്ട് 10 ല്‍ ഇത് ഉപയോഗിക്കാന്‍ സാധ്യതയില്ല. എന്നാല്‍, റെഡ്മി നോട്ട് 10 പ്രോയാണ് കൂടുതല്‍ പ്രായോഗികമായ ഓപ്ഷനെന്നു പൊതുവേ കരുതുന്നു.

റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ എന്നിവയ്ക്ക് SoC എന്ത് സഹായിക്കുമെന്ന് വ്യക്തമല്ല. മീഡിയടെക് ഡൈമെന്‍സിറ്റി 820, സ്നാപ്ഡ്രാഗണ്‍ 732 ജി, അല്ലെങ്കില്‍ സ്നാപ്ഡ്രാഗണ്‍ 750 ജി എന്നിവ ഉപയോഗിച്ചേക്കാമെന്നു അഭ്യൂഹങ്ങളുണ്ട്. റെഡ്മി നോട്ട് 10 അല്ലെങ്കില്‍ റെഡ്മി നോട്ട് 10 പ്രോ പുനര്‍നിര്‍മ്മിച്ച എംഐ 10 ടി ലൈറ്റ് ആയിരിക്കാമെന്നും കരുതുന്നു. ഇന്ത്യയില്‍ ദീപാവലിയോടനുബന്ധിച്ച് ഇത് പുറത്തിറങ്ങുമോയെന്നാണ് ആരാധകര്‍ നോക്കുന്നത്.  

click me!